രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിൽ 'ഓപ്പറേഷൻ സതേൺ റെഡിനസ് 26-2' ന് ഇന്ത്യൻ നാവികസേന ആതിഥേയത്വം വഹിക്കും

प्रविष्टि तिथि: 16 JUL 2026 1:21PM by PIB Thiruvananthpuram

2026 ജൂലൈ 20 മുതൽ 23 വരെ കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിൽ ഇന്ത്യൻ നാവികസേന 'ഓപ്പറേഷൻ സതേൺ റെഡിനസ് 26-2' ന് ആതിഥേയത്വം വഹിക്കും. ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിലുള്ളതും CMF-ന്റെ പ്രത്യേക പരിശീലന ദൗത്യസേനയുമായ 'കമ്പൈൻഡ് ടാസ്‌ക് ഫോഴ്‌സ് 154' (CTF 154)-ന്റെ ആഭിമുഖ്യത്തിൽ, 'കമ്പൈൻഡ് മാരിടൈം ഫോഴ്‌സസ്' (CMF)-മായി സഹകരിച്ചാണ് നാല് ദിവസം നീണ്ടുനിൽക്കുന്ന ഈ ബഹുരാഷ്ട്ര പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

പ്രൊഫഷണൽ സമുദ്ര സുരക്ഷാ പരിശീലനം, പ്രായോഗിക പരിചയം, മികച്ച പ്രവർത്തന രീതികളുടെ കൈമാറ്റം എന്നിവയ്ക്കായി സി.എം.എഫ് (CMF) പങ്കാളിത്ത രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഈ പരിപാടിയിൽ പങ്കെടുക്കും . നാൽപ്പതിലധികം രാജ്യങ്ങൾ ഉൾപ്പെടുന്ന ബഹുരാഷ്ട്ര സമുദ്ര കൂട്ടായ്മയായ സി.എം.എഫുമായുള്ള സഹകരണത്തിലൂടെ, പ്രാദേശിക ശേഷി വർദ്ധിപ്പിക്കുന്നതിനും സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യൻ നാവികസേന നിരന്തരം സംഭാവന നൽകുന്നുണ്ട്.

 

ക്ലാസ് റൂം പഠനങ്ങളും സിമുലേറ്റർ അധിഷ്ഠിത പരിശീലനങ്ങളും പ്രായോഗിക അനുഭവങ്ങളും സമന്വയിപ്പിച്ചു കൊണ്ടുള്ളതായിരിക്കും പരിശീലന പരിപാടി. സമുദ്ര നിയമം (Maritime Law), സമുദ്രമേഖലസുരക്ഷ അവബോധവും വിവരങ്ങൾ പങ്കിടലും,  മയക്കുമരുന്ന് വേട്ട, സുരക്ഷാ പ്രതിരോധം,   ഭീഷണികൾ,  സമുദ്രത്തിലെ ആളില്ലാ സംവിധാനങ്ങൾ തുടങ്ങിയ മേഖലകൾ ഈ സെഷനുകളിൽ ചർച്ച ചെയ്യും . കൂടാതെ, നാശനഷ്ട നിയന്ത്രണവും തീപിടുത്തം തടയലും, സമുദ്ര വാർത്താവിനിമയം, കടലിലെ അതിജീവനം, ബോർഡിംഗ് നടപടിക്രമങ്ങൾ എന്നിവയിലും ഇന്ത്യൻ നാവികസേനയുടെ കപ്പലുകളിൽ പ്രായോഗിക പരിശീലനവും പങ്കാളികൾക്ക് ലഭിക്കും.

ഇന്ത്യൻ നാവികസേനയുടെ ആധുനിക പരിശീലന സൗകര്യങ്ങൾ, അത്യാധുനിക സിമുലേറ്ററുകൾ, നൂതന അധ്യാപന രീതികൾ, പ്രൊഫഷണൽ വൈദഗ്ധ്യം എന്നിവ ഓപ്പറേഷൻ സതേൺ റെഡിനസ് 26-2 ലൂടെ പ്രദർശിപ്പിക്കും. സൈദ്ധാന്തിക ജ്ഞാനവും പ്രായോഗിക നടപടികളും ഒന്നിച്ച് കൊണ്ടുപോകുന്നതിലൂടെ പങ്കാളിത്ത രാജ്യങ്ങൾ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമതയും പ്രൊഫഷണൽ ധാരണയും സഹകരണവും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.

കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് ബഹുരാഷ്ട്ര സമുദ്ര പരിശീലനത്തിൽ ഇന്ത്യൻ നാവികസേനയുടെ ഉന്നത നിലവാരത്തിലുള്ളപങ്കാളിത്തത്തെ അടിവരയിടുന്നു. ദക്ഷിണ നാവിക കമാൻഡിന്റെ ഒരു പ്രമുഖ പരിശീലന കേന്ദ്രമെന്ന നിലയിലുള്ള പദവി ഉയർത്തിക്കാട്ടുന്നതിനൊപ്പം, മികച്ച സമുദ്ര പരിശീലനത്തിനായുള്ള മുൻഗണനാ കേന്ദ്രമായി ഇന്ത്യൻ നാവികസേനയുടെ സ്ഥാനത്തെ ഇത് കൂടുതൽ ശക്തമാക്കുന്നു.

 

SKY

 

****


(रिलीज़ आईडी: 2285416) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Telugu