പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിലുണ്ടായ ബോട്ടപകടത്തിൽ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി

പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

प्रविष्टि तिथि: 13 JUL 2026 9:47PM by PIB Thiruvananthpuram

പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഈ ദുഃഖവേളയിൽ മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായി അറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

മരിച്ച ഓരോ വ്യക്തിയുടെയും കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി (PMNRF)യിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു;

"പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ജീവഹാനി സംഭവിച്ചത് അങ്ങേയറ്റം വേദനാജനകമാണ്. ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.

മരിച്ച ഓരോരുത്തരുടെയും കുടുംബാംഗങ്ങൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും: പ്രധാനമന്ത്രി @narendramodi"

 

 

SK

 

 

 

 


(रिलीज़ आईडी: 2284364) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Assamese , Bengali , Gujarati