ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ നാളെ ഒഡീഷ സന്ദർശിക്കും
प्रविष्टि तिथि:
08 JUL 2026 3:39PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ നാളെ (2026 ജൂലൈ 9) ഒഡീഷ സന്ദർശിക്കും.
സന്ദർശന വേളയിൽ, ഭുവനേശ്വറിലെ ഒഡീഷ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജിയിൽ നടക്കുന്ന ദേശീയതല ചടങ്ങിൽ ഉപരാഷ്ട്രപതി പങ്കെടുക്കും. അന്താരാഷ്ട്ര സമുദ്രപരിധിയിൽ സുസ്ഥിര രീതിയിൽ മത്സ്യബന്ധനം നടത്തുന്നതിനുള്ള അനുമതി പത്രങ്ങളുടെ വിതരണോദ്ഘാടനം അദ്ദേഹം നിർവഹിക്കും. ഇതോടൊപ്പം, ഒഡീഷയുടെ ആഴക്കടൽ മത്സ്യബന്ധന ദൗത്യ രേഖയും ചടങ്ങിൽ അദ്ദേഹം പ്രകാശനം ചെയ്യും.
തുടർന്ന്, ഭുവനേശ്വർ ഖോർധയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ നടക്കുന്ന പതിനഞ്ചാമത് ബിരുദദാന ചടങ്ങിലും ഉപരാഷ്ട്രപതി പങ്കെടുക്കും.
***
(रिलीज़ आईडी: 2282520)
आगंतुक पटल : 15