പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തിൽ പ്രധാനമന്ത്രി യുഎസ് പ്രസിഡന്റിന് ആശംസകൾ നേർന്നു

प्रविष्टि तिथि: 04 JUL 2026 9:40PM by PIB Thiruvananthpuram

അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം എന്ന ചരിത്രപരമായ അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപിനും അമേരിക്കൻ ജനതയ്ക്കും ആശംസകൾ നേർന്നു. ഇന്ത്യ-അമേരിക്കൻ പങ്കാളിത്തത്തിന്റെ നിലനിൽക്കുന്ന കരുത്തിന് ശ്രീ മോദി അടിവരയിട്ടു. ഇരു ജനാധിപത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരു തന്ത്രപരമായ പങ്കാളിത്തത്തിനും അപ്പുറമാണെന്നും അത് ജനാധിപത്യം, നിയമവാഴ്ച, ജനങ്ങളുടെ പരിധിയില്ലാത്ത ശേഷിയിലുള്ള വിശ്വാസം എന്നീ പങ്കുവെക്കപ്പെട്ട മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

"140 കോടി ഇന്ത്യക്കാർക്ക് വേണ്ടി, നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ ചരിത്രപരമായ 250-ാം വാർഷിക വേളയിൽ പ്രസിഡന്റ് ട്രംപിനും അമേരിക്കൻ ജനതയ്ക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഇന്ത്യയും അമേരിക്കയും ഒരു തന്ത്രപരമായ പങ്കാളിത്തത്തേക്കാൾ ഉപരി പലതും പങ്കുവെക്കുന്നുണ്ട്. ജനാധിപത്യം, നിയമവാഴ്ച, നമ്മുടെ ജനങ്ങളുടെ പരിധിയില്ലാത്ത ശേഷി എന്നിവയിലുള്ള നമ്മുടെ പങ്കുവെക്കപ്പെട്ട വിശ്വാസം നമ്മുടെ സൗഹൃദത്തെ ആഗോള നന്മയ്ക്കായുള്ള ഒരു ശക്തിയാക്കി മാറ്റുന്നു.
അടുത്ത 250 വർഷങ്ങൾ അമേരിക്കയ്ക്ക് ഇതിലും വലിയ അഭിവൃദ്ധിയും സമാധാനവും പുരോഗതിയും നൽകട്ടെ എന്നും ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കട്ടെ എന്നും ആശംസിക്കുന്നു.

@POTUS
@realDonaldTrump"

 

-NK-

(रिलीज़ आईडी: 2281193) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada