ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

അമർനാഥ് തീർത്ഥാടകർക്ക് ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

प्रविष्टि तिथि: 03 JUL 2026 7:58PM by PIB Thiruvananthpuram
ഇന്ന് യാത്ര  ആരംഭിച്ച  അമർനാഥ്  തീർത്ഥാടക സംഘത്തിന്  കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ ഹൃദയംഗമമായ ആശംസകൾ നേർന്നു.

എക്‌സിലെ ഒരു പോസ്റ്റിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു:

"സനാതന സംസ്‌കാരത്തോടുള്ള അചഞ്ചലമായ ഭക്തിയുടെയും,  ക്ഷമയുടെയും, ആത്മസംയമനത്തിന്റെയും, അപരാജിത  ആത്മവീര്യത്തിന്റെയും പവിത്രമായ പ്രതീകമാണ് അമർനാഥ് യാത്ര. ഈ പുണ്യയാത്രയ്ക്ക് ഇന്ന് ശുഭകരമായ തുടക്കമാവുകയാണ്. ബാബാ ബർഫാനിയെ ദർശിക്കാനും പ്രാർത്ഥിക്കാനുമായി പുറപ്പെടുന്ന എല്ലാ ഭക്തർക്കും എന്റെ ആശംസകൾ നേരുന്നു. ഓരോ തീർത്ഥാടകന്റെയും യാത്ര സുരക്ഷിതവും സുഗമവും സന്തോഷകരവുമായി തുടരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, ബഹുതല സുരക്ഷാ ഗ്രിഡ്, ക്യുആർ കോഡ് അധിഷ്ഠിത രജിസ്ട്രേഷൻ, ഭക്തരുടെ താമസം, ആരോഗ്യ സേവനങ്ങൾ, ദുരന്തനിവാരണം എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ എന്നിവ ഉൾപ്പെടെ മുഴുവൻ പാതയിലും മോദി സർക്കാർ ശക്തമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്". 'ഹർ ഹർ മഹാദേവ്' എന്ന കുറിപ്പോടെയാണ്  അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്. 

***

 

(रिलीज़ आईडी: 2280967) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Assamese , Gujarati , Tamil