പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അമർനാഥ് തീർഥാടകർക്ക് പ്രധാനമന്ത്രിയുടെ കത്ത്; പുണ്യയാത്രയെ അഞ്ച് പ്രതിജ്ഞകളുമായി ബന്ധിപ്പിച്ചു

प्रविष्टि तिथि: 03 JUL 2026 3:53PM by PIB Thiruvananthpuram

വാർഷിക അമർനാഥ് തീർഥയാത്ര നടത്തുന്ന ഭക്തർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. തീർഥയാത്ര എല്ലാ വിധത്തിലും സുരക്ഷിതവും മംഗളകരവുമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. "ബാബാ ബർഫാനിയുടെ ദർശനവുമായി ബന്ധപ്പെട്ട ശ്രീ അമർനാഥ് യാത്ര നമ്മുടെ ആത്മീയ പാരമ്പര്യത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും ശാശ്വത അധ്യായമാണ്," എന്ന് ശ്രീ മോദി പറഞ്ഞു.

ഈ പുണ്യയാത്രയെ അഞ്ച് പ്രതിജ്ഞകളുമായി ബന്ധിപ്പിച്ചുകൊണ്ട് തീർഥാടകർക്ക് എഴുതിയ കത്ത് പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചു. 

എക്‌സിലെ  കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു:

"ബാബാ ബർഫാനിയുടെ ദർശനവുമായി ബന്ധപ്പെട്ട ശ്രീ അമർനാഥ് യാത്ര നമ്മുടെ ആത്മീയ പാരമ്പര്യത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും ശാശ്വത അധ്യായമാണ്. ശിവഭക്തരുടെ ഈ തീർഥയാത്ര എല്ലാ വിധത്തിലും സുരക്ഷിതവും മംഗളകരവുമാകട്ടെയെന്ന് ഞാൻ പ്രാർഥിക്കുന്നു. ഈ പുണ്യാവസരത്തിൽ തീർഥാടകർക്കായി അഞ്ച് പ്രതിജ്ഞകളുമായി ബന്ധപ്പെട്ട എന്റെ ഈ കത്ത്..."


 

***

NK


(रिलीज़ आईडी: 2280762) आगंतुक पटल : 18
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Bengali-TR , Gujarati , Odia , Tamil , Telugu