ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

നാഷണൽ ഫാർമസി കമ്മീഷൻ ബിൽ 2026-ൻ്റെ പുതുക്കിയ കരടില്‍ പൊതുജനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായം തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയം

प्रविष्टि तिथि: 01 JUL 2026 4:42PM by PIB Thiruvananthpuram

നാഷണൽ ഫാർമസി കമ്മീഷൻ (NPC) രൂപീകരിക്കാനും 1948-ലെ ഫാർമസി നിയമം റദ്ദാക്കാനും നിർദ്ദേശിക്കുന്ന നാഷണൽ ഫാർമസി കമ്മീഷൻ ബിൽ 2026-ൻ്റെ കരട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുതുക്കി. പൊതുജന കൂടിയാലോചനകളിലെ  നിർദേശങ്ങളും അഭിപ്രായങ്ങളും സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് മാറ്റങ്ങൾ വരുത്തിയത്. നാഷണൽ ഫാർമസി കമ്മീഷൻ ബിൽ 2026-ൻ്റെ പുതുക്കിയ കരട് 2026 ജൂലൈ 1-ലെ പൊതു നോട്ടീസ്  പ്രകാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ 'ന്യൂസ് ആൻഡ് ഹൈലൈറ്റ്സ്' വിഭാഗത്തിൽ ലഭ്യമാക്കിയിട്ടുണ്ട്(https://www.mohfw-dohfw.gov.in/static/uploads/2026/07/e09761311aa45a6e996226aa33b2d87f.pdf)]

 

നിർദിഷ്ട നിയമനിർമാണം കൂടുതൽ സമഗ്രമാക്കുന്നതിന് പൊതുജനങ്ങൾക്കും ബന്ധപ്പെട്ട മറ്റ് പങ്കാളികൾക്കും കരടുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്താം. നിർദേശങ്ങൾ  so.ahssecn-mohfw[at]gov[dot]in  എന്ന  ഇ-മെയിൽ വിലാസത്തിലോ  അണ്ടർ സെക്രട്ടറി (AHS), കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, കർത്തവ്യ ഭവൻ-1, ഒന്നാം നില, എ-വിങ് എന്ന തപാല്‍ വിലാസത്തിലോ 2026 ജൂലൈ 31 വരെ അറിയിക്കാം. കത്തുകളിലും ഇ-മെയിലുകളിലും "Comments/Suggestions on the National Pharmacy Commission Bill, 2026" എന്ന് വിഷയമായി രേഖപ്പെടുത്തണം.   

 

****


(रिलीज़ आईडी: 2279968) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil