റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ദ്വാരക എക്സ്പ്രസ് വേയെ (NH 248 BB) ഡൽഹി വസന്ത് കുഞ്ജിലെ നെൽസൺ മണ്ടേല മാർഗുമായി ബന്ധിപ്പിക്കുന്ന NH-148AE-യിൽ ആറുവരി തുരങ്ക പാതാ നിർമ്മാണത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം; NH (O) പദ്ധതി പ്രകാരം ഹൈബ്രിഡ് ആനുവിറ്റി മോഡിൽ (HAM) 8.1 കിലോമീറ്റർ നീളമുള്ള പാതയുടെ നിർമ്മാണം 6969.67 കോടി രൂപാ ചെലവിൽ
प्रविष्टि तिथि:
01 JUL 2026 3:13PM by PIB Thiruvananthpuram
ദ്വാരക എക്സ്പ്രസ് വേയെ (NH 248 BB) ഡൽഹിയിലെ വസന്ത് കുഞ്ജിലുള്ള നെൽസൺ മണ്ടേല മാർഗുമായി ബന്ധിപ്പിക്കുന്ന NH-148AE-യിൽ ആറുവരി തുരങ്ക പാതാ നിർമ്മാണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി. ആകെ 8.1 കിലോമീറ്റർ നീളവും 6969.67 കോടി രൂപ മൂലധനച്ചെലവുമുള്ള പാത NH (O) പദ്ധതിക്ക് കീഴിൽ ഹൈബ്രിഡ് ആനുവിറ്റി മോഡിലാണ് (HAM) നിർമ്മിക്കുന്നത്.
UER 2/ ദ്വാരക എക്സ്പ്രസ് വേയെ ദക്ഷിണ ഡൽഹിയിലെ വസന്ത് കുഞ്ജുമായി ബന്ധിപ്പിച്ചുകൊണ്ട് ഈ പദ്ധതി, പടിഞ്ഞാറൻ ഡൽഹിക്കും തെക്കൻ ഡൽഹിക്കും ഇടയിൽ വേഗത്തിലുള്ള കണക്റ്റിവിറ്റി നൽകും. ഇത് ഗുരുഗ്രാം, ദ്വാരക, IGI വിമാനത്താവളം, പടിഞ്ഞാറൻ ഡൽഹി എന്നിവിടങ്ങളിൽ നിന്ന് തെക്കൻ ഡൽഹിയിലേക്കുള്ള ഗതാഗതത്തിന് കൂടുതൽ പ്രയോജനം ചെയ്യും. ഭൂഗർഭ ഇരട്ട ട്യൂബ് തുരങ്കം ഉപരിതല തടസ്സങ്ങൾ കുറയ്ക്കുകയും സതേൺ റിഡ്ജ് വനത്തെ സംരക്ഷിക്കുകയും ചെയ്യുന്നു (തുരങ്കത്തിന്റെ 1.98 കിലോമീറ്റർ ഭാഗം ഈ റിഡ്ജിന് അടിയിലൂടെയാണ് കടന്നുപോകുന്നത്). എയിംസിനും (AIIMS) മഹിപാൽപൂരിനും ഇടയിൽ ഒരു എലിവേറ്റഡ് കോറിഡോറും NHAI നിർദ്ദേശിക്കുന്നു. ഈ ലിങ്ക് തുരങ്കത്തെ ബാരാപുള്ള എലിവേറ്റഡ് റോഡുമായി ബന്ധിപ്പിക്കുകയും അതുവഴി പടിഞ്ഞാറൻ ഡൽഹിയെയും തെക്കൻ ഡൽഹിയെയും കിഴക്കൻ ഡൽഹി, ഗാസിയാബാദ്, നോയിഡ എന്നിവയുമായി ബന്ധിപ്പിക്കുകയും ചെയ്യും.
രംഗ്പുരി (തെക്കൻ ഡൽഹി) റിഡ്ജിലൂടെയാണ് നിർദ്ദിഷ്ട തുരങ്കം കടന്നുപോകുന്നത്. ഇത് ഒരു ഇരട്ട ട്യൂബ് തുരങ്കമായിട്ടാണ് (BM വഴി നിർമ്മിക്കാൻ) വിഭാവനം ചെയ്തിരിക്കുന്നത്. ശിവ്മൂർത്തി ഇന്റർചേഞ്ചിൽ നിന്ന് ആരംഭിച്ച് നെൽസൺ മണ്ടേല മാർഗും മഹിപാൽപൂർ ഛത്തർപൂർ റോഡും സന്ധിക്കുന്നയിടത്തിന് തൊട്ടുമുമ്പ് ഇത് അവസാനിക്കുന്നു.
ഈ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി നെൽസൺ മണ്ടേല മാർഗിന് സമാന്തരമായി ഒരു എലിവേറ്റഡ് റോഡും (1.8 കിലോമീറ്റർ) നിർദ്ദേശിച്ചിട്ടുണ്ട്. നിലവിലുള്ള ഫ്ലൈഓവറിന് പുറമെ ഛത്തർപൂരിൽ നിന്ന് മഹിപാൽപൂർ ഭാഗത്തേക്ക് ഒരു അധിക ഫ്ലൈഓവറും നിർദ്ദേശിച്ചിട്ടുണ്ട്. ഛത്തർപൂർ ഭാഗത്തേക്ക് വലത്തോട്ട് തിരിഞ്ഞു പോകേണ്ട വാഹനങ്ങളുടെ സുഗമമായ ഗതാഗതത്തിനായി ഒരു എലിവേറ്റഡ് യു-ടേണും നിർദ്ദേശിച്ചിട്ടുണ്ട്.
പ്രധാന പാതയുടെ നീളം 6.3 കിലോമീറ്ററാണ്. മഹിപാൽപൂർ ഛത്തർപൂർ റോഡിന് സമാന്തരമായി നിർദ്ദേശിച്ചിട്ടുള്ള ഫ്ലൈഓവറും എലിവേറ്റഡ് യു-ടേണും കണക്കിലെടുക്കുമ്പോൾ 3.140 കിലോമീറ്റർ തുരങ്കം, 0.554 കിലോമീറ്റർ RE ഭിത്തിയുള്ള അപ്രോച്ച് റോഡ്, 2.556 കിലോമീറ്റർ എലിവേറ്റഡ് ഭാഗം, 0.870 കിലോമീറ്റർ അറ്റ്-ഗ്രേഡ് റോഡ് എന്നിവ ഉൾപ്പെടെ 8.100 കിലോമീറ്ററാണ് പദ്ധതിയുടെ ആകെ നീളം.
ദേശീയപാതയുടെ ഓരോ ലെയ്ൻ കിലോമീറ്ററും വികസിപ്പിക്കുന്നതിലൂടെ ശരാശരി 264 തൊഴിൽദിനങ്ങൾ/നേരിട്ടുള്ള തൊഴിലവസരങ്ങളും ശരാശരി 55 തൊഴിൽദിനങ്ങൾ പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് കണക്കാക്കുന്നു. അതിനാൽ ഈ പദ്ധതിയിലൂടെ ഏകദേശം 7.54 ലക്ഷം തൊഴിൽദിനങ്ങളുടെ നേരിട്ടുള്ള തൊഴിലവസരങ്ങളും 9.80 ലക്ഷം തൊഴിൽദിനങ്ങളുടെ പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. നിർദ്ദിഷ്ട അതിവേഗ ഇടനാഴിയുടെ പരിസര പ്രദേശങ്ങളിൽ സാമ്പത്തിക പ്രവർത്തനങ്ങൾ വർധിക്കുന്നത് മൂലം ഈ പദ്ധതി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇടയാക്കും.
ശിവമൂർത്തി ഇന്റർചേഞ്ച്/ദ്വാരക എക്സ്പ്രസ് വേ എന്നിവയെ നെൽസൺ മണ്ടേല മാർഗ്/വസന്ത് കുഞ്ജ് എന്നിവയുമായി ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട തുരങ്കത്തിനായുള്ള പദ്ധതി രൂപരേഖ

***
NK
(रिलीज़ आईडी: 2279841)
आगंतुक पटल : 3