നിയമ, നീതി മന്ത്രാലയം
azadi ka amrit mahotsav

എഥനോൾ വിഹിതവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബി.പി.സി.എൽ സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് മുമ്പാകെ നടന്ന നടപടികളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ സംബന്ധിച്ച വിശദീകരണം

प्रविष्टि तिथि: 30 JUN 2026 9:29PM by PIB Thiruvananthpuram
എഥനോൾ വിഹിതവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (ബിപിസിഎൽ) സമർപ്പിച്ച പ്രത്യേകാനുമതി ഹർജി സംബന്ധിച്ച സുപ്രീംകോടതി നടപടികളിൽ, ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് മുമ്പാകെ അറ്റോർണി ജനറൽ സമർപ്പിച്ച വാദങ്ങളെ തെറ്റായി ചിത്രീകരിച്ച ചില മാധ്യമ റിപ്പോർട്ടുകൾ 2026 ജൂൺ 30-ന് പ്രസിദ്ധീകരിച്ചതായി അറ്റോർണി ജനറൽ ഓഫീസിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർക്കാരിൻ്റെ 20 ശതമാനം എഥനോൾ മിശ്രിത പെട്രോൾ (E20) പരിപാടി "ഇപ്പോഴും തുടരുന്ന ഒരു പരീക്ഷണം മാത്രമാണെന്നും" "ഈ നയത്തിൻ്റെ ആഘാതം അടുത്ത വർഷത്തോടെയേ കൂടുതൽ വ്യക്തമാകൂ" എന്നുമാണ് ഈ റിപ്പോർട്ടുകളിൽ പറയുന്നത്. ഈ റിപ്പോർട്ടുകൾ പൂർണ്ണമായും വ്യാജമാണെന്ന് മാത്രമല്ല, ബഹുമാനപ്പെട്ട കോടതിക്ക് മുമ്പാകെ സമർപ്പിച്ച യഥാർത്ഥ വാദങ്ങളുമായി യാതൊരുവിധ ബന്ധവുമില്ലാത്തതുമാണ്.

സമർപ്പിത എഥനോൾ പ്ലാൻ്റുകൾക്ക് എഥനോൾ അനുവദിക്കുന്നത് സംബന്ധിച്ച് സമാനമായ വിഷയങ്ങൾ ഉൾപ്പെടുന്ന റിട്ട് ഹർജികൾ നിലവിൽ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുണ്ടെന്ന് വാദത്തിനിടെ അറ്റോർണി ജനറൽ ബോധിപ്പിച്ചു. സമാന്തരമായ നിയമനടപടികളും പരസ്പരവിരുദ്ധമായ തീരുമാനങ്ങളുണ്ടാകാനുള്ള സാധ്യതയും പൂർണ്ണമായും ഒഴിവാക്കുന്നതിനായി, ഒരേ കരാർ ചട്ടക്കൂടിൽ നിന്ന് ഉടലെടുക്കുന്ന നിയമവ്യാഖ്യാനത്തെക്കുറിച്ചുള്ള പൊതുവായ ചോദ്യങ്ങൾ ഒരുമിച്ച് പരിഗണിക്കാൻ ഇത്തരം കേസുകൾ ബഹുമാനപ്പെട്ട സുപ്രീം കോടതിയിലേക്ക് മാറ്റുന്നതിനായി ട്രാൻസ്ഫർ ഹർജികൾ ഫയൽ ചെയ്തുവരികയാണെന്ന് അദ്ദേഹം ബഹുമാനപ്പെട്ട സുപ്രീം കോടതിയെ അറിയിച്ചു. ഈ നടപടി കേസുകളുടെ വേഗത്തിലുള്ള തീർപ്പിന് സഹായകമാകുമെന്നും ദേശീയ പരിപാടിയായ എഥനോൾ മിശ്രിത പെട്രോൾ പരിപാടിയുടെ കീഴിൽ, വർഷം മുഴുവനും പെട്രോളിൽ 20 ശതമാനം എഥനോൾ മിശ്രണം നിലനിർത്തുന്നതിനായി ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്കുള്ള എഥനോൾ വിതരണം തടസ്സപ്പെടാതിരിക്കാനും ഇത് സഹായിക്കുമെന്നും കോടതിയെ അറിയിച്ചു.

മേൽപ്പറഞ്ഞ വാദങ്ങൾ കണക്കിലെടുത്ത്, നിർദിഷ്ട ട്രാൻസ്ഫർ ഹർജികൾ ഫയൽ ചെയ്യണമെന്നും നിലവിലെ എഥനോൾ വിതരണ വർഷമായ 2025-26-ലെ എഥനോൾ വിഹിതവുമായി ബന്ധപ്പെട്ട്, ഈ കേസിൽ നിലവിലെ സ്ഥിതി തുടരണമെന്നും ബഹുമാനപ്പെട്ട കോടതി നിരീക്ഷിച്ചു.

സർക്കാരിൻ്റെ എഥനോൾ മിശ്രിത പെട്രോൾ (EBP) പരിപാടിയോ E20 മിശ്രണ പരിപാടിയോ ഒരു "പരീക്ഷണം" ആണെന്ന് ഒരു ഘട്ടത്തിലും കോടതിയിൽ വാദിച്ചിട്ടില്ല എന്നും അറ്റോർണി ജനറലിൻ്റെ  ഓഫീസ് വ്യക്തമാക്കി.

ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് മുമ്പാകെ E20 പരിപാടി ഒരു "പരീക്ഷണം" ആണെന്ന് സർക്കാർ വിശേഷിപ്പിച്ചുവെന്ന തരത്തിലുള്ള പ്രചാരണം പൂർണ്ണമായും തെറ്റാണെന്നും അത് ഭാരത സർക്കാരിന് വേണ്ടി കോടതിയിൽ അവതരിപ്പിച്ച വാദങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു.

പ്രധാന ദേശീയ നയ സംരംഭങ്ങൾ ഉൾപ്പെടുന്ന കാര്യങ്ങളിൽ, പ്രത്യേകിച്ച് നീതിന്യായ നടപടികൾ റിപ്പോർട്ട് ചെയ്യുമ്പോൾ കൃത്യത പാലിക്കണമെന്ന് മാധ്യമങ്ങളോട് അറ്റോർണി ജനറലിൻ്റെ  ഓഫീസ് അഭ്യർഥിച്ചു.
 
****
 

(रिलीज़ आईडी: 2279675) आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Kannada