രാജ്യരക്ഷാ മന്ത്രാലയം
DRDO-യുടെ 2026-ലെ സാമ്പത്തിക അധികാര കൈമാറ്റം: തന്ത്രപ്രധാന ഗവേഷണ-വികസന പദ്ധതികളുടെ കാര്യക്ഷമതയും ഉത്തരവാദിത്തവും സമയബന്ധിത നിര്‍വഹണവും ഉറപ്പാക്കാന്‍ സുപ്രധാന പരിഷ്‌കാരവുമായി രാജ്യരക്ഷാ മന്ത്രി
प्रविष्टि तिथि:
29 JUN 2026 3:28PM by PIB Thiruvananthpuram
തന്ത്രപ്രധാന ഗവേഷണ-വികസന പദ്ധതികളുടെ കാര്യക്ഷമതയും ഉത്തരവാദിത്തവും സമയബന്ധിത നിര്‍വഹണവും മെച്ചപ്പെടുത്തുന്ന സുപ്രധാന പരിഷ്‌കാരമായ 'DRDO-യുടെ സാമ്പത്തിക അധികാര കൈമാറ്റം (DFP) 2026' രാജ്യരക്ഷാ മന്ത്രി ശ്രീ. രാജ്നാഥ് സിംഗ് ജൂണ്‍ 29-ന് പുറത്തിറക്കി. ഗവേഷണ-വികസന ആവാസവ്യവസ്ഥയില്‍ നിന്ന് ഉയര്‍ന്നുവരുന്ന സംവിധാനങ്ങള്‍, പ്ലാറ്റ്ഫോമുകള്‍, സാങ്കേതികവിദ്യകള്‍ എന്നിവ പ്രതിരോധ സേനകള്‍ക്കായി വേഗത്തില്‍ ഉല്‍പ്പാദിപ്പിക്കാനും ഉള്‍പ്പെടുത്താനും DFP-2026 സൗകര്യമൊരുക്കുമെന്ന് രാജ്യരക്ഷാ മന്ത്രി പ്രസ്താവിച്ചു. വ്യാവസായിക മേഖലയുമായും അക്കാദമിക രംഗവുമായും ശക്തമായ സഹകരണത്തിന് പുതിയ ചട്ടക്കൂട് വഴിയൊരുക്കുമെന്നും ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിഷ്‌കരിച്ച ചട്ടക്കൂട് പ്രതിരോധ സാങ്കേതികവിദ്യകളില്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കാനും രാജ്യത്തിന്റെ പ്രതിരോധ സജ്ജതയ്ക്ക് കരുത്തേകാനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധ ഗവേഷണ വികസന വകുപ്പില്‍ വിവിധ തലങ്ങളിലെ പ്രവര്‍ത്തനപരമായ ശാക്തീകരണം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ഉഎജ2026 ലക്ഷ്യമിടുന്നു. പരിഷ്‌കരിച്ച പുതിയ ചട്ടക്കൂടിലൂടെ പരീക്ഷണങ്ങള്‍ക്കും മൂല്യനിര്‍ണയങ്ങള്‍ക്കും പ്രത്യേക സാമ്പത്തിക സഹായം നല്‍കും. കൂടാതെ, ഒരു പ്രോജക്റ്റ് തുടങ്ങുന്നതിന് മുന്‍പുള്ള പ്രാഥമിക ഗവേഷണങ്ങള്‍ക്ക് അനുമതി നല്‍കാനും ബാഹ്യ ഗവേഷണ പദ്ധതികള്‍, പ്രതിരോധ നൂതനാശയ മികവു കേന്ദ്രങ്ങള്‍, സാങ്കേതികവിദ്യാ വികസന ഫണ്ട് പദ്ധതികള്‍ എന്നിവയുടെ ധനസഹായത്തിന്റെ സാമ്പത്തിക അധികാരം കൃത്യമായി വിഭജിച്ചു നല്‍കാനും ഇത് വ്യവസ്ഥ ചെയ്യുന്നു.
ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ എന്‍.എസ്. രാജ സുബ്രഹ്‌മണി, പ്രതിരോധ സെക്രട്ടറിയും പ്രതിരോധ ഗവേഷണ വികസന വകുപ്പ് സെക്രട്ടറിയും DRDO ചെയര്‍മാനുമായ ശ്രീ. രാജേഷ് കുമാര്‍ സിങ്, പ്രതിരോധ ഉല്‍പ്പാദന സെക്രട്ടറി ശ്രീ. സഞ്ജീവ് കുമാര്‍, വിമുക്തഭട ക്ഷേമ വിഭാഗം സെക്രട്ടറി ശ്രീമതി സുകൃതി ലിഖി, പ്രതിരോധ അക്കൗണ്ട്‌സ് കണ്‍ട്രോളര്‍ ജനറല്‍ ശ്രീ. അനുഗ്രഹ നാരായണ ദാസ്, DRDO നേവല്‍ സിസ്റ്റംസ് ആന്‍ഡ് മെറ്റീരിയല്‍സ് DG ശ്രീ ആര്‍.വി. ഹര പ്രസാദ്, റിസോഴ്‌സസ് ആന്‍ഡ് മാനേജ്‌മെന്റ് DG ഡോ. രവീന്ദ്ര സിങ്, ഫിനാന്‍സ് ആന്‍ഡ് മെറ്റീരിയല്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ ഡോ. മയ്യ ദിന്‍ എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

***
(रिलीज़ आईडी: 2279087)
आगंतुक पटल : 10