വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

യു.കെ സന്ദർശനത്തിന് പിന്നാലെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും ഉന്നതതല ബിസിനസ് പ്രതിനിധി സംഘവും ഗ്രീസിലെത്തി

प्रविष्टि तिथि: 28 JUN 2026 7:35PM by PIB Thiruvananthpuram

യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് നടത്തിയ വിജയകരമായ സന്ദർശനത്തിന് ശേഷം, ഉഭയകക്ഷി വ്യാപാരം, നിക്ഷേപങ്ങൾ, തന്ത്രപ്രധാനമായ സാമ്പത്തിക സഹകരണം എന്നിവ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല ഇന്ത്യൻ ബിസിനസ് പ്രതിനിധി സംഘം ഏഥൻസ് (ഗ്രീസ്) സന്ദർശിക്കുന്നു.

ലണ്ടനിൽ നടന്ന 'ഇന്ത്യ–യുകെ: പാർട്ണേഴ്സ് ഇൻ പ്രോഗ്രസ് ബിസിനസ് പ്ലീനറി' സമ്മേളനത്തോട് കൂടിയാണ് ശ്രീ ഗോയൽ യുകെ സന്ദർശനം പൂർത്തിയാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളുടെ ശക്തമായ ചലനാത്മകതയെ ഈ കൂടിക്കാഴ്ച ആവർത്തിച്ചുറപ്പിച്ചു. നിർദ്ദിഷ്ട സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CETA) വ്യാപാര-നിക്ഷേപ ബന്ധങ്ങൾ ആഴത്തിലാക്കുന്നതിനുള്ള ഒരു സുപ്രധാന ചട്ടക്കൂടാണെന്ന് ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ ശക്തമായ പിന്തുണയോടെ വ്യക്തമാക്കി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആഗോള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും, നൂതനാശയധിഷ്ഠിത വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും, പ്രമുഖ അന്താരാഷ്ട്ര വിപണികളിൽ ഇന്ത്യയുടെ വ്യാപാര-നിക്ഷേപ നയതന്ത്രം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള കേന്ദ്ര ഗവൺമെന്റിന്റെ തുടർച്ചയായ പ്രതിജ്ഞാബദ്ധതയാണ് യുകെ സന്ദർശനവും അതിന് പിന്നാലെയുള്ള ഗ്രീസ് സന്ദർശനവും പ്രതിഫലിപ്പിക്കുന്നത്.

ഗ്രീസ് സന്ദർശന വേളയിൽ, പ്രതിനിധി സംഘം 'ദി ഏഥൻസ് സ്റ്റാർട്ടപ്പ് ബിസിനസ് ഇൻകുബേറ്റർ' (THEA) സന്ദർശിക്കുകയും പ്രത്യേക പരിപാടികളിലും സ്റ്റാർട്ടപ്പ് പിച്ചുകളിലും പങ്കെടുക്കുകയും ചെയ്യും. ഇത് പുതുതലമുറ സംരംഭങ്ങളെ പ്രദർശിപ്പിക്കുന്നതിനും അതിർത്തികൾക്കപ്പുറമുള്ള നൂതനാശയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു വേദിയൊരുക്കും.

ഏഥൻസ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽ (ACCI) ഇന്ത്യൻ-ഗ്രീക്ക് വ്യവസായ പ്രമുഖരുമായി പ്രതിനിധി സംഘം പ്രത്യേക ചർച്ചകളും നടത്തും. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റലൈസേഷൻ, പ്രതിരോധം, ഭക്ഷ്യ-കാർഷിക മേഖലകൾ ഉൾപ്പെടെയുള്ള പ്രധാന മേഖലകളെക്കുറിച്ചായിരിക്കും ചർച്ചകൾ നടക്കുക. സഹകരണത്തിനുള്ള പുതിയ വഴികൾ കണ്ടെത്തുകയും സ്വകാര്യ മേഖലാ പങ്കാളിത്തം ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മുൻഗണനാ മേഖലകളിലുടനീളം നിക്ഷേപവും വാണിജ്യ പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി ഇരുരാജ്യങ്ങളിലെയും പ്രമുഖ പങ്കാളികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഉന്നതതല ബിസിനസ് ആശയവിനിമയവും ഈ പരിപാടിയുടെ ഭാഗമായി നടക്കും.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാവസായിക കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിനായി, നൂതന നിർമ്മാണ, സാങ്കേതികവിദ്യ അധിഷ്ഠിത മേഖലകളിലെ സഹകരണം പരിശോധിക്കാൻ സംഘം പ്രമുഖ ഗ്രീക്ക് സംരംഭങ്ങളും സന്ദർശിക്കും.

വ്യവസായ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ വിപുലീകരിക്കുന്നതിനുമായി പ്രമുഖ ബിസിനസ്-സ്ഥാപന പങ്കാളികളുമായുള്ള ആശയവിനിമയത്തോടെ പ്രതിനിധി സംഘത്തിന്റെ സന്ദർശനം സമാപിക്കും.

*****


(रिलीज़ आईडी: 2278675) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati