പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 26 JUN 2026 12:50PM by PIB Thiruvananthpuram

ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ ജനങ്ങളിൽ തലമുറകളായി ദേശഭക്തിയുടെയും സാംസ്കാരിക പെരുമയുടെയും ചൈതന്യം ജ്വലിപ്പിച്ച അതുല്യ സാഹിത്യ പ്രതിഭയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

രാജ്യം വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയാണിതെന്ന് ഈ വർഷത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞകൊണ്ട് ശ്രീ മോദിചൂണ്ടിക്കാട്ടി. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിനും രാജ്യത്തിനും എക്കാലത്തെയും വലിയ പ്രചോദന സ്രോതസ്സുകളിലൊന്നാണ് ബങ്കിം ചന്ദ്ര ചതോപാധ്യായ വന്ദേമാതരത്തിലൂടെ  സമ്മാനിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"മഹാനായ ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് പ്രണാമം.

അതുല്യ സാഹിത്യ പ്രതിഭയായിരുന്ന അദ്ദേഹം തന്റെ രചനകളിലൂടെ തലമുറകളായി ഇന്ത്യക്കാരിൽ ദേശഭക്തിയുടെയും സാംസ്കാരിക പെരുമയുടെയും ചൈതന്യം ഉണർത്തി. അദ്ദേഹത്തിന്റെ സമ്പന്നമായ സാഹിത്യ സൃഷ്ടികൾ മനസ്സുകളെ പ്രകാശിപ്പിക്കുകയും രാഷ്ട്രനിർമ്മാണത്തിനായുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തിന് കരുത്തുപകരുകയും ചെയ്യുന്നു.

നാം വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന സമയമാണിത്. സ്വാതന്ത്ര്യ പ്രസ്ഥാനത്തിനും നമ്മുടെ രാജ്യത്തിനും എക്കാലത്തെയും വലിയ പ്രചോദനങ്ങളിലൊന്നാണ് അദ്ദേഹം വന്ദേമാതരത്തിലൂടെ സമ്മാനിച്ചത്."


মহান বঙ্কিম চন্দ্র চট্টোপাধ্যায়ের জয়ন্তীতে তাঁর প্রতি শ্রদ্ধাঞ্জলি।

এক সুবিশাল সাহিত্যিক আলোকবর্তিকা হিসেবে, তাঁর লেখা প্রজন্মান্তরের ভারতীয়দের মধ্যে দেশপ্রেম এবং সাংস্কৃতিক গৌরবের চেতনা জাগ্রত করেছিল। তাঁর সমৃদ্ধ সাহিত্যকর্ম মনকে উদ্ভাসিত করে চলেছে এবং জাতি গঠনের প্রতি আমাদের সম্মিলিত সংকল্পকে শক্তিশালী করছে।

এখন আমরা বন্দে মাতরমের ১৫০তম বার্ষিকী উদযাপন করছি। বন্দে মাতরমের মাধ্যমে, তিনি স্বাধীনতা আন্দোলন এবং আমাদের জাতিকে অন্যতম দীর্ঘস্থায়ী অনুপ্রেরণা উপহার দিয়েছিলেন।
 

****

-SK-

(रिलीज़ आईडी: 2278161) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Gujarati , Tamil , Telugu , Kannada