പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​അടിയന്തരാവസ്ഥക്കാലത്തു ജനാധിപത്യം സംരക്ഷിച്ചവർക്കു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു


ജനാധിപത്യവും ഭരണഘടനയും പൗരന്മാരുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിക്കുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവച്ചു

प्रविष्टि तिथि: 25 JUN 2026 10:53AM by PIB Thiruvananthpuram

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായി അടിയന്തരാവസ്ഥയെ വിശേഷിപ്പിച്ച്,  ആ കാലത്തു ജനാധിപത്യ മൂല്യങ്ങളെ ദൃഢമായി സംരക്ഷിച്ച ഏവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രദ്ധാഞ്ജലി അർപ്പിച്ചു. മൗനം പാലിക്കാൻ വിസമ്മതിക്കുകയും ഭരണഘടനയിൽ വിഭാവനംചെയ്തിട്ടുള്ള ആദർശങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത അസംഖ്യം ജനങ്ങളുടെ അസാധാരണമായ ധീരതയും അതിജീവനശേഷിയും ആ കാലഘട്ടം ദൃശ്യമാക്കിയതായും അദ്ദേഹം കുറിച്ചു.

“ഭരണഘടന 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങളെയും അവകാശങ്ങളെയും കർത്തവ്യങ്ങളെയും ഉൾക്കൊള്ളുന്നു. അതിന്റെ സത്തയാൽ നയിക്കപ്പെടുന്ന ഇന്ത്യ, ജനാധിപത്യ അടിത്തറയ്ക്കു തുടർന്നും കൂടുതൽ കരുത്തേകുകയും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആദർശങ്ങളോടു പ്രതിജ്ഞാബദ്ധമായിരിക്കുകയും ചെയ്യും” - ഭരണഘടനാമൂല്യങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി പറഞ്ഞു,

ജനാധിപത്യവും ഭരണഘടനയും പൗരന്മാരുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിക്കുന്ന സംസ്കൃത സുഭാഷിതവും ശ്രീ മോദി പങ്കുവച്ചു:

“स्वातन्त्र्यात् सुखमाप्नोति स्वातन्त्र्याल्लभते परम्। 

स्वातन्त्र्यान्निर्वृत्तिं गच्छेत् स्वातन्त्र्यात् परमं पदम् ।।“

ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:

“ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായ അടിയന്തരാവസ്ഥക്കാലത്തു ജനാധിപത്യ മൂല്യങ്ങളെ ദൃഢമായി സംരക്ഷിച്ച ഏവർക്കും ഇന്നു നാം ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.

അടിയന്തരാവസ്ഥ നമ്മുടെ ഭരണഘടനയ്ക്കു നേർക്കു നടന്ന നേരിട്ടുള്ള ആക്രമണമായിരുന്നു. പൗരസ്വാതന്ത്ര്യം റദ്ദാക്കപ്പെടുന്നതിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വിലക്കുകൾക്കും രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ എന്നിവരുടെ അറസ്റ്റുകൾക്കും നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറയായ സ്ഥാപനങ്ങൾക്കു നേർക്കുള്ള കടന്നാക്രമണങ്ങൾക്കും ഇതു സാക്ഷ്യംവഹിച്ചു.”

അതേസമയം, മൗനം പാലിക്കാൻ വിസമ്മതിക്കുകയും നമ്മുടെ ഭരണഘടനയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ആദർശങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത അസംഖ്യം പൗരന്മാരുടെ അസാധാരണമായ ധൈര്യവും അതു വെളിപ്പെടുത്തി.

നമുക്കേവർക്കും, 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെയും അവകാശങ്ങളുടെയും കടമകളുടെയും ഒരു മൂർത്തീഭാവമാണു നമ്മുടെ ഭരണഘടന. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ കൂട്ടായ പ്രതിജ്ഞാബദ്ധത നാം ആവർത്തിച്ചുറപ്പിക്കുന്നു. നമ്മുടെ ഭരണഘടനയുടെ സത്തയാൽ നയിക്കപ്പെടുന്ന, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയോട് എപ്പോഴും പ്രതിജ്ഞാബദ്ധമായ ഇന്ത്യ നാം കെട്ടിപ്പടുക്കും.

#SamvidhanHatyaDiwas”

संविधान हत्या दिवस आज हमें उस काले दौर की याद दिला रहा है, जब भारतीय लोकतंत्र को बुरी तरह से कुचला गया था। यह हमें लोकतंत्र, संविधान और नागरिक अधिकारों की रक्षा के लिए हमेशा प्रतिबद्ध रहने को प्रेरित करता है। आपातकाल का विरोध करने वाली सभी विभूतियों को सादर नमन।

स्वातन्त्र्यात् सुखमाप्नोति स्वातन्त्र्याल्लभते परम्। 

स्वातन्त्र्यान्निर्वृत्तिं गच्छेत् स्वातन्त्र्यात् परमं पदम् ।।


#SamvidhanHatyaDiwas

***

SK


(रिलीज़ आईडी: 2277644) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Bengali-TR , Assamese , Gujarati , Tamil , Telugu , Kannada