തൊഴില്‍, ഉദ്യോഗ മന്ത്രാലയം
ദീർഘകാലമായി തീർപ്പാക്കാതെ കിടക്കുന്ന തൊഴിൽ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി പ്രത്യേക യജ്ഞo
ന്യൂഡൽഹിയിൽ റീജണൽ ലേബർ കമ്മീഷണ (സെൻട്രൽ)റുടെ , നേതൃത്വത്തിൽ 178 ഡി.എം.ആർ.സി ക്ലെയിം കേസുകളിൽ പ്രത്യേക വാദം കേൾക്കൽ
प्रविष्टि तिथि:
22 JUN 2026 2:38PM by PIB Thiruvananthpuram
ദീർഘകാലമായി തീർപ്പാക്കാതെ കിടക്കുന്ന തൊഴിൽ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ചീഫ് ലേബർ കമ്മീഷണർ (സെൻട്രൽ) ഓഫീസ് 2026 ജൂൺ 1 മുതൽ 2026 ഓഗസ്റ്റ് 31 വരെ നടത്തുന്ന പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി ന്യൂഡൽഹി മേഖല ഓഫീസ് ഒരു സുപ്രധാന നടപടി സ്വീകരിച്ചിരിക്കുന്നു.
ഈ പ്രത്യേക യജ്ഞത്തിന്റെ ലക്ഷ്യങ്ങൾ മുൻനിർത്തി, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനുമായി (DMRC) ബന്ധപ്പെട്ട് തീർപ്പാക്കാതെ കിടക്കുന്ന 178 ക്ലെയിം കേസുകൾ പ്രത്യേകമായി പരിഗണിക്കുന്നതിനും തീർപ്പാക്കുന്നതിനുമായി തിരഞ്ഞെടുത്തിട്ടുണ്ട്. ന്യൂഡൽഹിയുടെ റീജണൽ ലേബർ കമ്മീഷണർ (സെൻട്രൽ) - തത്തുല്യ അതോറിറ്റി (വേതന കോഡ് 2019 പ്രകാരം), 2026 ജൂൺ 24-ന് ഹാജരാകുന്നതിനായി കക്ഷികൾക്ക് 15.06.2026-ൽ നോട്ടീസ് അയച്ചിട്ടുണ്ട്.
തീർപ്പാക്കാത്ത കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനുമായുള്ള നടപടികളുടെ ഭാഗമായി, ഈ 178 കേസുകളും ഒരൊറ്റ ദിവസം തന്നെ വാദം കേൾക്കുന്നതിനായി പട്ടികപ്പെടുത്തിയിട്ടുണ്ട്. 2026 ജൂൺ 24 പൂർണ്ണമായും ഡി.എം.ആർ.സിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി മാത്രം മാറ്റിവെച്ചിരിക്കുന്നു. തൊഴിലാളികളുടെ ക്ലെയിമുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിൽ തൊഴിൽ മന്ത്രാലയത്തിനുള്ള പ്രതിജ്ഞാബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
ഈ സവിശേഷമായ ഇടപെടൽ ദീർഘകാലമായി തീർപ്പാക്കാതെ കിടക്കുന്ന കേസുകളുടെ നടപടികൾ വേഗത്തിലാക്കാനും, തൊഴിലാളികൾക്ക് സമയബന്ധിതമായി ആശ്വാസം നൽകാനും, തൊഴിൽ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേസുകൾ കെട്ടിക്കിടക്കുന്നത് പരിഹരിക്കുന്നതിനായി നൂതനവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കാനുള്ള സി.എൽ.സി (സി)യുടെ ദൃഢനിശ്ചയത്തെക്കൂടിയാണ് ഇത് കാണിക്കുന്നത്.
സമാന സ്വഭാവമുള്ള കേസുകളെ ഒരുമിച്ച് ഗ്രൂപ്പ് ചെയ്ത് ക്ലസ്റ്റർ അടിസ്ഥാനത്തിൽ വാദം കേൾക്കുന്ന ഒരു പുതിയ സമീപനത്തിന്റെ തുടക്കമായാണ് ഈ നടപടി. ഇത് നിരവധി കേസുകൾ കാര്യക്ഷമവും ഘടനാപരവും സമയബന്ധിതവുമായ രീതിയിൽ കൈകാര്യം ചെയ്യാൻ തൊഴിൽ അധികൃതരെ പ്രാപ്തരാക്കുന്നു. ഈ പദ്ധതി രാജ്യത്തുടനീളം തീർപ്പാക്കാത്ത കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള ഒരു മാതൃകയായി മാറുമെന്നും തൊഴിൽ നിയമപാലനത്തിൽ കൂടുതൽ ഭരണപരമായ കാര്യക്ഷമതയ്ക്ക് സംഭാവന നൽകുമെന്നും പ്രതീക്ഷിക്കുന്നു.
പരിഹരിക്കപ്പെടാത്ത കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന്റെ പ്രാധാന്യവും, തൊഴിലാളികൾക്കും തൊഴിലുടമകൾക്കും മറ്റ് പങ്കാളികൾക്കും ഈ നടപടി ഉണ്ടാക്കുന്ന ശുഭകരമായ സ്വാധീനവും കണക്കിലെടുത്ത്, വരാനിരിക്കുന്ന ഈ പ്രത്യേക യജ്ഞത്തിന്റെv വിജയത്തിനായി ഡി.എം.ആർ.സി അഡീഷണൽ ജനറൽ മാനേജർ (പ്രോജക്ട്സ്) പൂർണ്ണ സഹകരണം ഉറപ്പുനൽകിയിട്ടുണ്ട്. ഫലപ്രദമായ പരാതി പരിഹാരം ഉറപ്പാക്കുന്നതിനും വ്യവസായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും, കാര്യക്ഷമവും സുതാര്യവുമായ ഭരണത്തിലൂടെ തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനും തൊഴിൽ മന്ത്രാലയം സദാ പ്രതിജ്ഞാബദ്ധമാണ്.
****
(रिलीज़ आईडी: 2276841)
आगंतुक पटल : 6