പ്രധാനമന്ത്രിയുടെ ഓഫീസ്
ലക്നൗവിലെ അഗ്നിബാധയിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
പ്രധാനമന്ത്രി അടിയന്തര ധനസഹായം പ്രഖ്യാപിച്ചു
प्रविष्टि तिथि:
22 JUN 2026 6:37PM by PIB Thiruvananthpuram
ഉത്തർപ്രദേശിലെ ലക്നൗവിലുണ്ടായ അഗ്നിബാധയിൽ ജീവഹാനി നേരിട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി.
മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ദുരന്ത ബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും അധികൃതർ നൽകിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അടിയന്തര സഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:
"ഉത്തർപ്രദേശിലെ ലക്നൗവിലുണ്ടായ അഗ്നിബാധയിൽ ജീവഹാനി നേരിട്ടതിൽ അങ്ങേയറ്റം വ്യസനിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളെ എന്റെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്, അധികൃതർ സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്.
PMNRF-ൽ നിന്ന് മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അടിയന്തര സഹായം നൽകും: പ്രധാനമന്ത്രി @narendramodi".
-SK-
(रिलीज़ आईडी: 2276832)
आगंतुक पटल : 10