സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
azadi ka amrit mahotsav

2026-ലെ അന്താരാഷ്ട്ര യോഗാദിന ആഘോഷങ്ങളിൽ ‘ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ’ മുഖ്യ പ്രമേയമായി

സജീവവും അന്തസ്സുള്ളതുമായ വാർദ്ധക്യം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച യോഗാ സെഷനുകളിൽ 1,300 മുതിർന്ന പൗരന്മാർ പങ്കുചേർന്നു.

प्रविष्टि तिथि: 22 JUN 2026 3:42PM by PIB Thiruvananthpuram

'ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ' എന്ന പ്രമേയത്തിൽ മുതിർന്ന പൗരന്മാരെ കേന്ദ്രീകരിച്ചുള്ള പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം 2026-ലെ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. മതം, ജാതി, വിശ്വാസം എന്നിവയ്ക്കതീതമായി യോഗ ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനോടൊപ്പം സമഗ്രമായ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന്  കേന്ദ്രമന്ത്രി ഡോ. വീരേന്ദ്ര കുമാർ പറഞ്ഞു.



 

ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച യോഗാദിന പരിപാടിയിൽ ഡൽഹി-എൻ.സി.ആർ.  മേഖലയിൽ നിന്നുള്ള 1,300-ഓളം മുതിർന്ന പൗരന്മാർ ആവേശത്തോടെ പങ്കെടുത്തു. പ്രായമായവരിൽ ശാരീരികക്ഷമത, വൈകാരിക ക്ഷേമം, മാനസിക പ്രതിരോധശേഷി, ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിൽ യോഗയ്ക്കുള്ള പങ്കിനെ അടിവരയിടുന്നതായിരുന്നു ഈ പരിപാടി.

 



ആരോഗ്യകരമായ വാർദ്ധക്യത്തിൽ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ ക്ഷേമം ഉൾപ്പെടുന്നുണ്ടെന്നും, സജീവവും അന്തസ്സുള്ളതുമായ വാർദ്ധക്യത്തിനുള്ള ഒരു പ്രധാന ഉപാധിയാണ് യോഗയെന്നും ചടങ്ങിൽ സംസാരിച്ച ജോയിൻ്റ്  സെക്രട്ടറി മൊണാലി പി. ധകാട്ടെ ഊന്നിപ്പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള മുതിർന്ന പൗരന്മാരുടെ ആരോഗ്യം, പങ്കാളിത്തം, ക്ഷേമം എന്നിവയെ പിന്തുണയ്ക്കുന്ന, എല്ലാവരേയും ഉൾക്കൊള്ളുന്നതും വയോജന സൗഹൃദവുമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത മന്ത്രാലയം വീണ്ടും ഉറപ്പിച്ചു.



മുതിർന്ന പൗരന്മാരുടെ ആരോഗ്യം, അന്തസ്സ്, സജീവ പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്ന, എല്ലാവരേയും ഉൾക്കൊള്ളുന്നതും വയോജന സൗഹൃദപരവുമായ ഒരു ആവാസവ്യവസ്ഥ വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധത സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം ആവർത്തിച്ചു. അന്താരാഷ്ട്ര യോഗാ ദിനാചരണം, നിലവിലുള്ള മറ്റ് ക്ഷേമ പദ്ധതികൾ എന്നിവയിലൂടെ രാജ്യത്തുടനീളമുള്ള മുതിർന്ന പൗരന്മാർക്കായി ആരോഗ്യകരമായ വാർദ്ധക്യം, സാമൂഹിക ഉൾച്ചേർക്കൽ, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് മന്ത്രാലയം തുടരും.

 

***


(रिलीज़ आईडी: 2276765) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Tamil