വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി ബിക്കാനേറിലെ കർണി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സമൂഹ യോഗാ സെഷനിൽ കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി ശ്രീ അർജ്ജുൻ റാം മേഘ്‌വാൾ എന്നിവർ പങ്കെടുത്തു
प्रविष्टि तिथि:
21 JUN 2026 11:59AM by PIB Thiruvananthpuram
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്, ബിക്കാനേറിലെ കർണി സിംഗ് സ്റ്റേഡിയത്തിൽ വൻ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച സമൂഹ യോഗാ സെഷനിൽ കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക, റെയിൽവേ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, നിയമ-നീതിന്യായ സഹമന്ത്രിയും (സ്വതന്ത്ര ചുമതല) പാർലമെൻ്ററി കാര്യ സഹമന്ത്രിയുമായ ശ്രീ അർജുൻ റാം മേഘ്‌വാൾ തുടങ്ങിയവർ പങ്കെടുക്കുകയും ആരോഗ്യകരമായ ജീവിതശൈലി, യോഗയുടെ പ്രാധാന്യം എന്നിവ സംബന്ധിച്ച സന്ദേശം പങ്കുവെയ്ക്കുകയും ചെയ്തു.
ഇന്ത്യയുടെ പുരാതനവും അമൂല്യവുമായ പൈതൃകമാണ് യോഗയെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം ഇന്ന് ലോകമെമ്പാടും അത് സ്വീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. യോഗ പതിവായി പരിശീലിക്കുന്നത് ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, മാനസിക സമാധാനവും പോസിറ്റീവ് ചിന്തയും സമ്മർദ്ദരഹിതമായ ജീവിതവും പ്രദാനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാക്കാനും ആരോഗ്യത്തോടെയിരിക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
യോഗ ഇന്ത്യൻ സംസ്‌കാരത്തിൻ്റേയും ജീവിതദർശനത്തിൻ്റേയും അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. ആരോഗ്യമുള്ള ശരീരവും ആരോഗ്യകരമായ മനസ്സും ഉണ്ടെങ്കിൽ മാത്രമേ കരുത്തുറ്റ സമൂഹവും വികസിത രാഷ്ട്രവും കെട്ടിപ്പടുക്കാൻ കഴിയൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗ അച്ചടക്കവും ആത്മനിയന്ത്രണവും സന്തുലിതാവസ്ഥയും പഠിപ്പിക്കുന്നുണ്ടെന്നും, അതിനാൽ ഓരോ പൗരനും ഇത് അവരുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ അവസരത്തിൽ, നിരവധി സ്കൂൾ വിദ്യാർത്ഥികൾ, യുവജനങ്ങൾ, സ്ത്രീകൾ, സാമൂഹിക സംഘടനകളുടെ പ്രതിനിധികൾ, വിവിധ ഗവൺമെൻറ് വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ കർണി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു. യോഗ പരിശീലകരുടെ മാർഗ്ഗനിർദ്ദേശപ്രകാരം പങ്കെടുത്തവർ വിവിധ യോഗാസനങ്ങളും പ്രാണായാമവും ധ്യാനവും പരിശീലിച്ചു.



****
(रिलीज़ आईडी: 2276136)
आगंतुक पटल : 9