പ്രധാനമന്ത്രിയുടെ ഓഫീസ്
പഹദ്പുർ ഗ്രാമത്തിലെ നൈപുണ്യ കേന്ദ്രം സന്ദർശിച്ച പ്രധാനമന്ത്രി, നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ പ്രശംസിച്ചു
प्रविष्टि तिथि:
20 JUN 2026 8:49PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പഹദ്പുർ ഗ്രാമത്തിലെ നൈപുണ്യ കേന്ദ്രം സന്ദർശിച്ചു.
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നൈപുണ്യ വികസന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തന്റെ ഗ്രാമത്തിന്റെ വികസന യാത്രയ്ക്ക് ആക്കം കൂട്ടിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അവസരങ്ങളുടെയും സ്വാശ്രയത്വത്തിന്റെയും പുതിയ വഴികൾ തുറക്കുന്ന നൈപുണ്യ ശേഷി യുവാക്കൾക്ക് പകർന്നുനൽകുന്നത് കാണുന്നത് സന്തോഷകരമാണെന്ന് ശ്രീ മോദി പറഞ്ഞു.
ശ്രീ മോദി എക്സിൽ കുറിച്ചു:
“പഹദ്പുർ ഗ്രാമത്തിലെ നൈപുണ്യ കേന്ദ്രം സന്ദർശിച്ചു. രാഷ്ട്രപതി ജി ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും തന്റെ ഗ്രാമത്തിന്റെ വികസന യാത്രയ്ക്ക് ആക്കം കൂട്ടുകയും ചെയ്ത രീതി ശ്രദ്ധേയമാണ്.
നമ്മുടെ യുവാക്കൾക്ക് അവസരങ്ങളുടെയും സ്വാശ്രയത്വത്തിന്റെയും പുതിയ വാതിലുകൾ തുറക്കുന്ന നൈപുണ്യശേഷി പകർന്നുനൽകുന്നത് കാണുന്നത് സന്തോഷകരമാണ്.
@rashtrapatibhvn”
NK
****
(रिलीज़ आईडी: 2275918)
आगंतुक पटल : 4