രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ജൂൺ 18 മുതൽ 22 വരെ മധ്യപ്രദേശും ഒഡീഷയും സന്ദർശിക്കും

प्रविष्टि तिथि: 17 JUN 2026 8:24PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2026 ജൂൺ 18 മുതൽ 22 വരെ മധ്യപ്രദേശിലും ഒഡീഷയിലും സന്ദർശനം നടത്തും.

ജൂൺ 18-ന് മധ്യപ്രദേശിലെ ബെതുലിൽ പ്രജാപിത ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം സംഘടിപ്പിക്കുന്ന ‘ആത്മീയ ഉണർവിലൂടെ ഗോത്രവർഗ്ഗ സമൂഹത്തിന്റെ ശാക്തീകരണം’  എന്ന പരിപാടിയിൽ രാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും.

ജൂൺ 19-ന് മധ്യപ്രദേശിലെ ഓംകാരേശ്വറിൽ നടക്കുന്ന അന്താരാഷ്ട്ര സിക്കിൾ സെൽ ദിനാചരണത്തിൽ രാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും. അന്നുതന്നെ ഒഡീഷയിലെ റൈരംഗ്പൂരിൽ, എയിംസ് ഭുവനേശ്വർ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ്, കുസുമി ബ്ലോക്കിലെ ഖനന ബാധിത ഗ്രാമങ്ങൾക്കായുള്ള ബൃഹത്തായ സംയോജിത ഗ്രാമീണ പൈപ്പ് ലൈൻ കുടിവെള്ള വിതരണ പദ്ധതി, ബ്രഹ്മാകുമാരീസിന്റെ മാതൃശക്തി ഭവൻ, സ്പെഷ്യൽ സർക്യൂട്ട് ഹൗസ്, റൈരംഗ്പൂർ പോലീസ് ഡിസ്ട്രിക്റ്റ് എന്നിവ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

ജൂൺ 20-ന്, രാഷ്ട്രപതിയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പഹാഡ്പൂരിലെ സ്കൂളും സ്കിൽ സെന്ററും ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും ഗുണഭോക്താക്കളുമായും കുട്ടികളുമായും സംവദിക്കുകയും ചെയ്യും. തുടർന്ന് റായ്രംഗ്പൂരിൽ നടക്കുന്ന പൊതുപരിപാടിയിലും ഇരുവരും പങ്കെടുക്കും.

ജൂൺ 21-ന് മധ്യപ്രദേശിലെ ജബൽപൂരിൽ നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ രാഷ്ട്രപതി പങ്കെടുക്കും. അന്നുതന്നെ ജബൽപൂരിലെ റാണി ദുർഗ്ഗാവതി സർവ്വകലാശാലയുടെ 36-ാമത് ബിരുദദാന ചടങ്ങിലും അവർ മുഖ്യാതിഥിയാകും.

ജൂൺ 22-ന്, മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ സഹരിയ ഗോത്രവിഭാഗം അംഗങ്ങൾ, ചീറ്റ ട്രാക്കർമാർ, ടൂറിസ്റ്റ് ഗൈഡുകൾ, കുനോ ഫീൽഡ് ടീം എന്നിവരുമായി രാഷ്ട്രപതി ആശയവിനിമയം നടത്തും.

****


(रिलीज़ आईडी: 2274332) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Odia