പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വിവിധ മേഖലകളിൽ സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകിയുള്ള വികസനത്തിനായുള്ള ഗവൺമെൻ്റിൻ്റെ ശ്രമങ്ങളെ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

രാഷ്ട്രനിർമ്മാണത്തിന്റെ ആധാരശിലയും ശക്തിയുടെ യഥാർത്ഥ പ്രതീകവും നാരിശക്തിയാണെന്ന് വ്യക്തമാക്കുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു

प्रविष्टि तिथि: 12 JUN 2026 12:39PM by PIB Thiruvananthpuram

കഴിഞ്ഞ 12 വർഷമായി, വിവിധ മേഖലകളിൽ വ്യക്തമായി ദൃശ്യമാകുന്ന തരത്തിൽ  സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന്  വേണ്ടിയാണ് ഗവൺമെൻറ്  പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രസ്താവിച്ചു. സാമ്പത്തിക പങ്കാളിത്തം, സംരംഭകത്വം എന്നിവ മുതൽ വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ഭവനം, കായികം, ശാസ്ത്രം, ഭരണം വരെയുള്ള വൈവിധ്യമാർന്ന മേഖലകളിൽ സ്ത്രീകൾ പ്രമുഖമായ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആത്മാഭിമാനം, അവസരങ്ങൾ, ശാക്തീകരണം എന്നിവയിലാണ് ഗവൺമെൻ്റിൻ്റെ  ശ്രമങ്ങൾ അധിഷ്ഠിതമായിരിക്കുന്നതെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. സ്ത്രീകൾക്ക് തങ്ങളുടെ പൂർണ്ണമായ കഴിവുകൾ പുറത്തെടുക്കാനും രാഷ്ട്രനിർമ്മാണത്തിൽ കൂടുതൽ ശക്തമായി സംഭാവന നൽകാനും കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ഈ ശ്രമങ്ങൾ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശാസ്ത്രം, ബഹിരാകാശം, നവീകരണ ആശയങ്ങൾ  തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ നാരിശക്തി സ്വന്തം  മുദ്രപതിപ്പിക്കുന്നത് കാണുന്നതിൽ പ്രധാനമന്ത്രി പ്രത്യേക സന്തോഷം പ്രകടിപ്പിച്ചു. ഡ്രോൺ സാങ്കേതികവിദ്യ പോലുള്ള വളർന്നുവരുന്ന മേഖലകളിൽ അവരുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം പുതിയ അവസരങ്ങൾ തുറന്നുനൽകുന്നുണ്ടെന്നും രാജ്യത്തുടനീളമുള്ള വികസന രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന സ്വയംസഹായ സംഘങ്ങളെ ഗവൺമെൻറ്  സജീവമായി പിന്തുണയ്ക്കുന്നുണ്ടെന്ന് ശ്രീ മോദി വ്യക്തമാക്കി .

ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചുകൊണ്ട്, ഇന്ത്യയുടെ നാരിശക്തിയാണ് രാഷ്ട്രനിർമ്മാണത്തിന്റെ ആധാരശില എന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. ഇന്ന് നമ്മുടെ അമ്മമാരും സഹോദരിമാരും പുത്രിമാരും തങ്ങളുടെ അത്ഭുതകരമായ പ്രതിഭയും നൈപുണ്യവും കൊണ്ട് എല്ലാ മേഖലകളിലും ഭാരതമാതാവിന്റെ അഭിമാനം ഉയർത്തുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

'എക്സ്' ലെ ഒരു  കൂട്ടം കുറിപ്പുകളിൽ  പ്രധാനമന്ത്രി കുറിച്ചു :

"കഴിഞ്ഞ 12 വർഷമായി, എൻ.ഡി.എ  ഗവൺമെൻറ്  സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിച്ചുവരികയാണ്. ഇത് എല്ലാ മേഖലകളിലും വ്യക്തമായി ദൃശ്യവുമാണ്.

സാമ്പത്തിക പങ്കാളിത്തം, സംരംഭകത്വം എന്നിവ മുതൽ വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ഭവനം, കായികം, ശാസ്ത്രം, ഭരണം വരെയുള്ള വൈവിധ്യമാർന്ന മേഖലകളിൽ സ്ത്രീകൾ പ്രമുഖമായ പങ്കുവഹിക്കുന്നു.

എൻ.ഡി.എ ഗവൺമെൻ്റിൻ്റെ  ശ്രമങ്ങൾ ആത്മാഭിമാനം, അവസരങ്ങൾ, ശാക്തീകരണം എന്നിവയിൽ അധിഷ്ഠിതമാണ്. സ്ത്രീകൾക്ക് തങ്ങളുടെ പൂർണ്ണമായ കഴിവുകൾ തിരിച്ചറിയാനും രാഷ്ട്രനിർമ്മാണത്തിൽ കൂടുതൽ ശക്തമായി സംഭാവന നൽകാനും കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ഈ ശ്രമങ്ങൾ സഹായിച്ചിട്ടുണ്ട്.

#12YearsOfNariShakti"

"ശാസ്ത്രം, ബഹിരാകാശം, നവീകരണ ആശയങ്ങൾ  തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ നാരിശക്തി  സ്വന്തം മുദ്രപതിപ്പിക്കുന്നത് കാണുന്നതിൽ എനിക്ക് പ്രത്യേക സന്തോഷമുണ്ട്. ഡ്രോൺ സാങ്കേതികവിദ്യ പോലുള്ള വളർന്നുവരുന്ന മേഖലകളിൽ അവരുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം പുതിയ അവസരങ്ങൾ തുറന്നുനൽകുകയും രാജ്യത്തുടനീളമുള്ള വികസന രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന സ്വയംസഹായ സംഘങ്ങളെ നമ്മുടെ ഗവൺമെൻറ്  സജീവമായി പിന്തുണയ്ക്കുന്നുണ്ട്.

#12YearsOfNariShakti"

 


“ भारत की नारीशक्ति राष्ट्र निर्माण की आधारशिला है। हमारी माताएं, बहनें और बेटियां आज हर क्षेत्र में अपनी अद्भुत प्रतिभा और कौशल से मां भारती का गौरव बढ़ा रही हैं।

नारी त्रैलोक्यजननी
नारी त्रैलोक्यरूपिणी।
नारी त्रिभुवनाधारा
नारी शक्तिस्वरूपिणी॥

#12YearsOfNariShakti"

സ്ത്രീ മൂന്ന് ലോകങ്ങളുടെയും മാതാവാണ്. അവൾ ഈ മൂന്ന് ലോകങ്ങളുടെയും യഥാർത്ഥ പ്രകടനമാണ്. അവൾ പ്രപഞ്ചത്തിന്റെ മുഴുവൻ അടിത്തറയാണ്, കൂടാതെ അവൾ ശക്തിയുടെ യഥാർത്ഥ പ്രതീകവുമാണ്.

 

NK

****


(रिलीज़ आईडी: 2272291) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , English , हिन्दी , Bengali , Bengali-TR , Assamese , Punjabi , Gujarati , Tamil , Telugu , Kannada