പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന സാമൂഹ്യക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ അജയ് സിംഗ് എഴുതിയ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 10 JUN 2026 10:32PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ അജയ് സിംഗ് എഴുതിയ ഒരു ലേഖനം പങ്കുവെച്ചു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ജനാധിപത്യപരമായി തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലേഖനം പ്രശംസിക്കുന്നു. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഉൾക്കൊള്ളുന്നതിനും ജനങ്ങളുടെ ഏറ്റവും അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും പ്രധാനമന്ത്രി മോദിയുടെ സാമൂഹ്യക്ഷേമ പദ്ധതികൾ വഹിക്കുന്ന പങ്കിനെയും ഇതിൽ അഭിനന്ദിക്കുന്നു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

"പ്രധാനമന്ത്രി മോദി ഇന്ത്യയുടെ പ്രതിഭാവെെശിഷ്ട്യത്തിൻ്റെ പ്രതീകമാണെന്നും രാജ്യത്തിന്റെ രാഷ്ട്രീയ ചിന്താഗതിയെ മാറ്റിമറിച്ചുവെന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ജനാധിപത്യപരമായി തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറിയതിന് പ്രധാനമന്ത്രി @narendramodi-യെ പ്രശംസിച്ചുകൊണ്ട് ശ്രീ അജയ് സിംഗിന്റെ ലേഖനം ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഉൾക്കൊള്ളുന്നതിനും ജനങ്ങളുടെ ഏറ്റവും അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും പ്രധാനമന്ത്രി മോദിയുടെ സാമൂഹ്യക്ഷേമ പദ്ധതികൾ വഹിക്കുന്ന പങ്കിനെ അദ്ദേഹം അഭിനന്ദിക്കുന്നു."

***

NK


(रिलीज़ आईडी: 2271503) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Tamil , Telugu , Kannada