തൊഴില്‍, ഉദ്യോഗ മന്ത്രാലയം
ജൂൺ 9-ന് ജനീവയിൽ നടക്കുന്ന 114-ാമത് അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്‌ലാജെ നയിച്ചു
प्रविष्टि तिथि:
10 JUN 2026 10:00AM by PIB Thiruvananthpuram
സമഗ്ര വളർച്ച (inclusive growth), ലിംഗസമത്വം, സാമൂഹിക സംവാദം എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അടിവരയിട്ടുകൊണ്ട്, സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കുന്ന 114-ാമത് അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിൽ (ILC) ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര തൊഴിൽ , ചെറുകിട-ഇടത്തരം സംരംഭകത്വ വകുപ്പ് സഹമന്ത്രി സുശ്രീ ശോഭ കരന്ദ്‌ലാജെ നയിച്ചു. 2026 ജൂൺ 9-ന് നടന്ന ചർച്ചകളിലും ഉന്നതതല ഉഭയകക്ഷി കൂടിക്കാഴ്ചകളിലും മന്ത്രി സജീവമായി പങ്കെടുത്തു.ഇത് ഇന്ത്യയുടെ ശക്തവും ഏകോപിതവുമായ നയതന്ത്ര സാന്നിധ്യം പ്രതിഫലിപ്പിച്ചു.
ജനീവയിൽ നടന്ന 114-ാമത് അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തോടനുബന്ധിച്ച് , നേപ്പാൾ യുവജന, തൊഴിൽ മന്ത്രി ശ്രീ രാംജീ യാദവുമായി കേന്ദ്ര സഹമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ഡിജിറ്റൽ പോർട്ടലുകളെ നേപ്പാൾ അഭിനന്ദിച്ചു. ഇന്ത്യയുടെ "അയൽപക്കത്തിന് മുൻഗണന" നയത്തിന് കീഴിൽ നേപ്പാൾ ഒരു പ്രധാന പങ്കാളിയായി തുടരുന്നുവെന്ന് ഇന്ത്യ എടുത്തുപറഞ്ഞു. നൈപുണ്യ വികസനം, തൊഴിൽ ചലനാത്മകത, ഡിജിറ്റൽ സാങ്കേതികവിദ്യ പങ്കിടൽ എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഇരു മന്ത്രിമാരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും തൊഴിലാളികളുടെ ക്ഷേമവും അവസരങ്ങളും വർദ്ധിപ്പിക്കുന്നതിനും, ദീർഘകാലമായുള്ള സാഹോദര്യബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുമുള്ള പങ്കാളിത്ത പ്രതിജ്ഞാബദ്ധത ഈ ചർച്ച ആവർത്തിച്ചു സ്ഥിരീകരിച്ചു.
അംഗോളയുടെ പൊതു ഭരണം,തൊഴിൽ, സാമൂഹിക സുരക്ഷാ മന്ത്രി തെരേസ റോഡ്രിഗസ് ഡയസുമായുള്ള സുശ്രീ ശോഭ കരന്ദ്‌ലാജെയുടെ കൂടിക്കാഴ്ചയിൽ, തൊഴിൽ, നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത പരിശീലനം, സാമൂഹിക സംരക്ഷണം, തൊഴിൽ സേനയ്ക്കുള്ള പരിശീലനം എന്നിവയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു. തൊഴിൽ സേവനങ്ങൾ, നൈപുണ്യ വികസനം, തൊഴിൽ സേന ആസൂത്രണം, ഡിജിറ്റൽ ഭരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ഇരു മന്ത്രിമാരും തീരുമാനിച്ചു . ഇന്ത്യയുടെ ഡിജിറ്റൽ ഉൽപ്പന്നങ്ങളെ അഭിനന്ദിച്ച അംഗോള, അതുമായി ബന്ധപ്പെട്ട അറിവ് പങ്കുവെക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. തൊഴിൽ സേവനങ്ങൾ, തൊഴിലാളി രജിസ്ട്രേഷൻ, തൊഴിൽ-നൈപുണ്യ പൊരുത്തപ്പെടുത്തൽ എന്നിവയ്ക്കായുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും പ്രവർത്തനക്ഷമമാക്കുന്നതിലും അംഗോളയ്ക്ക് സാങ്കേതിക സഹായവും ശേഷി വികസന പിന്തുണയും ഇന്ത്യ വാഗ്ദാനം ചെയ്തു.
മൗറീഷ്യസ് തൊഴിൽ, വ്യവസായ മന്ത്രി ശ്രീ മുഹമ്മദ് റെസ കാസം ഉതീമുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിൽ, പൊതുചരിത്രം, സംസ്‌കാരം, ജനാധിപത്യ മൂല്യങ്ങൾ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ അധിഷ്ഠിതമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തെ കേന്ദ്രമന്ത്രി പ്രകീർത്തിച്ചു . തൊഴിൽ മേഖലയിൽ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിൽ ഇന്ത്യ കൈവരിച്ച സുപ്രധാന പുരോഗതിയെ മൗറീഷ്യസ് അഭിനന്ദിച്ചു. ഡിജിറ്റൽ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിൽ മൗറീഷ്യസിന് വൈദഗ്ധ്യം പങ്കിടാനുള്ള സന്നദ്ധത ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കുകയും തുടർന്നും സാങ്കേതിക സഹായം ഉറപ്പുനൽകുകയും ചെയ്തു.
ഫ്രാൻസ്, യുകെ, ദക്ഷിണ കൊറിയ, യുഎസ്എ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിൽ മന്ത്രിമാരുമായും സുശ്രീ ശോഭ കരന്ദ്‌ലാജെ ജനീവയിൽ കൂടിക്കാഴ്ച നടത്തി. പരസ്പര നൈപുണ്യ അംഗീകാരത്തിലൂടെയും ആവശ്യാനുസൃതമായ നൈപുണ്യ വികസനത്തിലൂടെയും ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റത്തിനുള്ള നിയമപരമായ വഴികളെക്കുറിച്ച് അവർ ചർച്ച ചെയ്തു.
****
(रिलीज़ आईडी: 2271046)
आगंतुक पटल : 11