പ്രധാനമന്ത്രിയുടെ ഓഫീസ്
പൊതുജനസേവനമാണ് സദ്ഭരണത്തിന്റെയും ജനവിശ്വാസത്തിന്റെയും ഏറ്റവും വലിയ പരീക്ഷണമെന്ന് വ്യക്തമാക്കുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
10 JUN 2026 11:00AM by PIB Thiruvananthpuram
പൊതുജനസേവനമാണ് സദ്ഭരണത്തിന്റെ ഏറ്റവും വലിയ പരീക്ഷണമെന്ന് വ്യക്തമാക്കുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. വിനയത്തോടും അർപ്പണമനോഭാവത്തോടും കർത്തവ്യനിഷ്ഠയോടും കൂടി നിരന്തരം പ്രയത്നിക്കുന്ന വ്യക്തിക്ക് മാത്രമേ പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ സാധിക്കൂ എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:
"സേവനത്തെ പാവനമായ കർത്തവ്യമായി കരുതുകയും, ജനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രയത്നിക്കുകയും, സദ്ഭരണത്തിലൂടെ അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയും, വിനയത്തോടും സ്വയംശിക്ഷണത്തോടും വികസന പ്രതിബദ്ധതയോടും കൂടി സമൂഹത്തിന്റെ പുരോഗതിക്കായി അർപ്പണമനോഭാവത്തോടെ നിലകൊള്ളുകയും ചെയ്യുന്ന ഒരു ജനപ്രതിനിധി മാത്രമാണ് യഥാർത്ഥത്തിൽ പൊതുജനങ്ങളുടെ വിശ്വാസവും ആദരവും അംഗീകാരവും അഭിവൃദ്ധിയും നേടിയെടുക്കുന്നത്."
***
SK
(रिलीज़ आईडी: 2271016)
आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada