പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വിശ്വാസം, വികസനം, ജനക്ഷേമം എന്നിവയ്ക്കായി സമർപ്പിച്ച ​ഗവൺമെന്റിന്റെ 12 വർഷങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി

प्रविष्टि तिथि: 09 JUN 2026 10:30AM by PIB Thiruvananthpuram

ഗവൺമെന്റിന്റെ കഴിഞ്ഞ 12 വർഷങ്ങൾ വിശ്വാസം, വികസനം, ജനക്ഷേമം എന്നിവയ്ക്കായി സമർപ്പിക്കപ്പെട്ടവയായിരുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പറഞ്ഞു. 140 കോടി ജനങ്ങളുടെ അനുഗ്രഹത്തോടും 'രാഷ്ട്രം ആദ്യം' എന്ന മനോഭാവത്തോടും കൂടി യുവാക്കളെയും സ്ത്രീകളെയും കർഷക സഹോദരീസഹോദരന്മാരെയും ശാക്തീകരിക്കുന്നതിൽ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അടിസ്ഥാന സൗകര്യ വികസനം മുതൽ ഡിജിറ്റൽ വിപ്ലവം വരെ, ഇന്ന് രാജ്യം ലോകമെമ്പാടും ഒരു പുതിയ വ്യക്തിത്വം കൈവരിച്ചത് നിരന്തരമായ പരിശ്രമങ്ങളുടെ ഫലമാണെന്ന് ശ്രീ മോദി വിലയിരുത്തി. ഒരു വികസിത ഭാരതമെന്ന സങ്കൽപ്പം യാഥാർത്ഥ്യമാക്കുന്നതിനായി സേവനത്തിന്റെയും സദ്ഭരണത്തിന്റെയും സമൃദ്ധിയുടെയും ഈ പാതയിലൂടെ ഗവൺമെന്റ് തുടർന്നും മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചുപറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

"हमारी सरकार के बीते 12 वर्ष विश्वास, विकास और जनकल्याण को समर्पित रहे हैं। 140 करोड़ देशवासियों के आशीर्वाद और राष्ट्र प्रथम की भावना से हमने युवाओं, महिलाओं और अपने किसान भाई-बहनों को सशक्त बनाने में कोई कोर-कसर नहीं छोड़ी है। यह हमारे अथक प्रयासों का ही परिणाम है कि इंफ्रास्ट्रक्चर से लेकर डिजिटल क्रांति तक आज देश को दुनियाभर में एक नई पहचान मिली है। विकसित भारत के संकल्प को साकार करने के लिए हम सेवा, सुशासन और समृद्धि के इसी पथ पर निरंतर आगे बढ़ते रहेंगे।

#12YearsOfSeva"


 

***

NK


(रिलीज़ आईडी: 2270551) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Nepali , Marathi , Bengali , Manipuri , Assamese , Gujarati , Telugu , Kannada