ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ലോക പരിസ്ഥിതി ദിനത്തിൽ 'അമ്മയുടെ പേരിൽ ഒരു മരം' പ്രചാരണത്തിൽ പങ്കുചേരാൻ ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണൻ എല്ലാവരോടും അഭ്യർത്ഥിച്ചു

प्रविष्टि तिथि: 05 JUN 2026 3:56PM by PIB Thiruvananthpuram
'അമ്മയുടെ പേരിൽ ഒരു മരം' (ഏക് പേഡ് മാ കേ നാം) എന്ന പ്രചാരണത്തിൽ മരങ്ങൾ നട്ടുകൊണ്ട് പങ്കാളികളാവാനും വരുംതലമുറകൾക്ക് കൂടുതൽ ഹരിതാഭവും സുസ്ഥിരവുമായ ഭാവിക്കായി സംഭാവനയേകാനും  ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണൻ ഇന്ന് എല്ലാ ഇന്ത്യക്കാരോടും അഭ്യർത്ഥിച്ചു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'അമ്മയുടെ പേരിൽ ഒരു മരം'  പ്രചാരണത്തിൻ്റെ ഭാഗമായി ഉപരാഷ്ട്രപതി ഭവനിൽ ഉപരാഷ്ട്രപതി ഒരു വൃക്ഷത്തൈ നട്ടു.

'അമ്മയുടെ പേരിൽ ഒരു മരം' പ്രചാരണത്തിൽ പങ്കുചേരാനും പരിസ്ഥിതി സംരക്ഷണത്തിനും പരിപാലനത്തിനുമുള്ള പ്രതിബദ്ധത അരക്കിട്ടുറപ്പിക്കാനും എല്ലാ ഇന്ത്യക്കാരോടും ചടങ്ങിനിടെ ഉപരാഷ്ട്രപതി അഭ്യർഥിച്ചു.

പരിസ്ഥിതി സംരക്ഷണത്തിന് സജീവമായി സംഭാവന നൽകാനും സുസ്ഥിരത ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാക്കാനും ഉപരാഷ്ട്രപതി എല്ലാ മേഖലകളിലുമുള്ള ആളുകളോടും ആഹ്വാനം ചെയ്തു.

പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ ഇന്ത്യയുടെ നാഗരിക ജ്ഞാനം മനുഷ്യരാശിയെ പണ്ടേ പഠിപ്പിച്ചിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി ഒരു സാമൂഹികമാധ്യമ സന്ദേശത്തിൽ പറഞ്ഞു. 'പകുത്തുണ്ടു പല്ലുയിർ ഓമ്പൽ' ('വിഭവങ്ങൾ വിവേകപൂർവ്വം പങ്കിടുകയും എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കുകയും ചെയ്യുക') എന്ന തിരുക്കുറലിൻ്റെ കാലാതീതമായ സന്ദേശം പരാമർശിച്ചുകൊണ്ട്, എല്ലാത്തരം ജീവജാലങ്ങളോടുമുള്ള സുസ്ഥിരതയും അനുകമ്പയും ഇന്ത്യയുടെ സാംസ്‌കാരിക ധാർമ്മികതയിൽ ആഴത്തിൽ വേരൂന്നിയ മൗലിക കടമകളാണെന്ന് അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിനും ദൈനംദിന ജീവിതത്തിൽ സുസ്ഥിരമായ പ്രവർത്തനരീതികൾ സ്വീകരിക്കുന്നതിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി പൗരന്മാരോട് അഭ്യർത്ഥിച്ചു. വരും തലമുറകൾക്കായി കൂടുതൽ ഹരിതാഭവും ആരോഗ്യകരവും സമൃദ്ധവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

***


(रिलीज़ आईडी: 2269393) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Tamil