ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഡോ. സുഭാഷ് സി. കശ്യപിൻ്റെ നിര്യാണത്തിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ അനുശോചിച്ചു

प्रविष्टि तिथि: 04 JUN 2026 9:49PM by PIB Thiruvananthpuram

ലോക്‌സഭാ മുൻ ജനറൽ സെക്രട്ടറി ഡോ. സുഭാഷ് സി. കശ്യപിൻ്റെ നിര്യാണത്തിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ അഗാധ ദുഃഖം  രേഖപ്പെടുത്തി. 

 

ഡോ. കശ്യപിൻ്റെ വേർപാടിൽ അങ്ങേയറ്റം ദുഃഖമുണ്ടെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെയും പാർലമെൻ്ററി ജനാധിപത്യത്തെയും കുറിച്ച് ആഴത്തിലുള്ള അറിവ് പകരുന്നതിൽ ഡോ. കശ്യപ് വഹിച്ച പങ്ക് സമാനതകളില്ലാത്തതാണെന്ന് ഉപരാഷ്ട്രപതി അനുസ്മരിച്ചു.

 

"ഭരണഘടനാ വിദഗ്ദ്ധനും പ്രമുഖ പണ്ഡിതനുമായിരുന്ന അദ്ദേഹം തൻ്റെ ഗവേഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും പൊതുസേവനത്തിലൂടെയും ഇന്ത്യൻ ഭരണഘടനയെയും പാർലമെൻ്ററി ജനാധിപത്യത്തെയും കുറിച്ചുള്ള അറിവിലേക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകി. അദ്ദേഹത്തിൻ്റെ ബുദ്ധിശക്തിയും ചിന്താവിശേഷവും ജനാധിപത്യ സ്ഥാപനങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും തലമുറകളുടെ ബഹുമാനവും ആദരവും നേടിക്കൊടുത്തു. 

 

അദ്ദേഹത്തിൻ്റെ വിയോഗത്തിൽ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, വിദ്യാർത്ഥികൾ, ആരാധകർ എന്നിവരോടുള്ള എൻ്റെ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി". -ഉപരാഷ്ട്രപതി തൻ്റെ  സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

 

***


(रिलीज़ आईडी: 2269200) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali