വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി 2026 ജൂണ്‍ ഒന്ന് മുതല്‍ നാല് വരെ യു.എസ് പ്രതിനിധി സംഘം ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തി
प्रविष्टि तिथि:
04 JUN 2026 8:53PM by PIB Thiruvananthpuram
പരസ്പര പൂരകവും ഇരുപക്ഷത്തിനും പ്രയോജനകരവുമായ വ്യാപാരം സംബന്ധിച്ച ഒരു ഇടക്കാല കരാറിനായുള്ള ചട്ടക്കൂടിന്മേല്‍ ധാരണയായിക്കൊണ്ട് 2026 ഫെബ്രുവരി 7ന് ഇന്ത്യയും അമേരിക്കയും ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. കൂടുതല്‍ വിപുലമായ ഇന്ത്യ-യു.എസ് ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ചകളോടുള്ള ഇരു രാജ്യങ്ങളുടേയും പ്രതിബദ്ധത ഈ ചട്ടക്കൂട് വീണ്ടും ഉറപ്പിച്ചു. വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, ചീഫ് നെഗോഷ്യേറ്ററുടെ നേതൃത്വത്തിലുള്ള ഓഫീസ് ഓഫ് ദി യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസില്‍ നിന്നുള്ള പ്രതിനിധി സംഘം 2026 ജൂണ്‍ ഒന്ന് മുതല്‍ നാല് വരെ ഇന്ത്യ സന്ദര്‍ശിച്ചു. സന്ദര്‍ശന വേളയില്‍, ചരക്കുകളുടെ വ്യാപാരം, താരിഫ് ഇതര നടപടികള്‍, കസ്റ്റംസ്, വ്യാപാരം സുഗമമാക്കല്‍, സാമ്പത്തിക സുരക്ഷാ ഏകോപനം, പരസ്പര താല്‍പ്പര്യമുള്ള മറ്റ് മേഖലകള്‍ എന്നിവയുള്‍പ്പെടെയുള്ള വിപുലമായ വിഷയങ്ങളില്‍ ഇരു പക്ഷവും നിര്‍ണ്ണായകവും അനുകൂലവുമായ ചര്‍ച്ചകള്‍ നടത്തി.
ഉഭയകക്ഷി വ്യാപാര, സാമ്പത്തിക ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതും ഇരുപക്ഷത്തിനും പരസ്പരം പ്രയോജനകരവുമായ ഒരു കരാറിലെത്തിച്ചേരുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവര്‍ത്തിച്ച് ഉറപ്പിച്ചുകൊണ്ട്, സഹകരണത്തിന്റേയും പ്രായോഗികതയുടേയും മനോഭാവത്തോടെയാണ് ഈ ചര്‍ച്ചകള്‍ നടന്നത്.
***
(रिलीज़ आईडी: 2269118)
आगंतुक पटल : 8