പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നേപ്പാളിലെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടിയുടെ ചെയർമാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

प्रविष्टि तिथि: 03 JUN 2026 3:03PM by PIB Thiruvananthpuram

നേപ്പാളിലെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടിയുടെ ചെയർമാൻ ശ്രീ. റാബി ലാമിച്ചനെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി

കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. സമൃദ്ധവുമായ ഭാവിക്കായി ഇരു കൂട്ടരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന  ശ്രീ. ലാമിച്ചനെയുടെ ആഗ്രഹത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'അയൽപക്കം ആദ്യം' എന്ന നയത്തിന് കീഴിൽ നേപ്പാൾ ഒരു മുൻഗണനാ പങ്കാളിയാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള സവിശേഷവും ബഹുമുഖവുമായ ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്തുന്നതിന് പുതിയ ​ഗവൺമെന്റുമായി സഹകരിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

"രാഷ്ട്രീയ സ്വതന്ത്ര പാർട്ടി ഓഫ് നേപ്പാളിന്റെ ചെയർമാൻ ശ്രീ. റാബി ലാമിച്ചനെയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. സമൃദ്ധവുമായ ഒരു ഭാവിക്കായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെ ഞാൻ സ്വാഗതം ചെയ്യുന്നു.

 അയൽപക്കം ആദ്യം എന്ന നമ്മുടെ നയത്തിന് കീഴിൽ നേപ്പാൾ ഒരു മുൻഗണനാ പങ്കാളിയാണ്, ഇരു രാജ്യങ്ങളും തമ്മിലുള്ള സവിശേഷവും ബഹുമുഖവുമായ ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്തുന്നതിന് പുതിയ ​ഗവൺമെന്റുമായി സഹകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു."

-NK-

(रिलीज़ आईडी: 2268574) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Assamese , Bengali , Gujarati , Tamil , Telugu , Kannada