രാജ്യരക്ഷാ മന്ത്രാലയം
ഇന്ത്യൻ പ്രതിരോധ മന്ത്രിയും ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായുള്ള രണ്ടാമത് ഇന്ത്യ- ഓസ്ട്രേലിയ പ്രതിരോധ മന്ത്രിതല ചർച്ച ന്യൂഡൽഹിയിൽ നടക്കും
പോസ്റ്റഡ് ഓണ്‍:
31 MAY 2026 12:35PM by PIB Thiruvananthpuram
2026 ജൂൺ ഒന്നിന് ന്യൂഡൽഹിയിൽ നടക്കുന്ന രണ്ടാമത് ഇന്ത്യ- ഓസ്ട്രേലിയ പ്രതിരോധ മന്ത്രിതല സംവാദത്തിൽ രാജ്യരക്ഷാ മന്ത്രി ശ്രീ. രാജ്നാഥ് സിംഗും ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശ്രീ. റിച്ചാർഡ് മാർലസും ചേർന്ന് അധ്യക്ഷത വഹിക്കും. ഈ ചർച്ച ഉഭയകക്ഷി പ്രതിരോധ സഹകരണത്തിലെ പുരോഗതി അവലോകനം ചെയ്യുകയും സഹകരണത്തിനുള്ള പുതിയ പാതകൾ നിർണയിക്കുകയും ചെയ്യും.
പ്രതിരോധ-സുരക്ഷാ സഹകരണം ശക്തിപ്പെടുത്തൽ, സൈനിക പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കൽ, സഹ-വികസന, സഹ-ഉത്പാദന അവസരങ്ങൾ ഉൾപ്പെടെയുള്ള വ്യവസായ സഹകരണം, പരസ്പര താൽപ്പര്യമുള്ള പ്രാദേശിക-ആഗോള സുരക്ഷാ വികസനങ്ങൾ എന്നിവയിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും.
ഉഭയകക്ഷി പ്രതിരോധ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, തന്ത്രപ്രധാനതല വിശ്വാസവും സഹകരണവും വർദ്ധിപ്പിക്കുന്നതിനും, ഇന്തോ-പസഫിക് മേഖലയിലെ സ്ഥിരതയും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനും, പ്രതിരോധത്തിലും സുരക്ഷയിലും സഹകരണത്തിന്റെ പുതിയ മേഖലകൾ തിരിച്ചറിയുന്നതിനും ഈ യോഗം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
2025 ഒക്ടോബറിൽ ഓസ്ട്രേലിയയിൽ നടന്ന ആദ്യ സംവാദത്തിന് ശേഷമുള്ള ശ്രീ. റിച്ചാർഡ് മാർലസിന്റെ സന്ദർശനം, ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലെ വളർന്നുവരുന്ന കുതിപ്പിനെ പ്രതിഫലിപ്പിക്കുന്നു. സ്വതന്ത്രവും, തുറന്നതും, സമഗ്രവും സമൃദ്ധവുമായ ഒരു ഇന്തോ-പസഫിക് മേഖല എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിൽ ഒരു മുഖ്യ പങ്കാളിയാണ് ഓസ്ട്രേലിയ. ഇന്ത്യ- ഓസ്ട്രേലിയ പ്രതിരോധതല പങ്കാളിത്തത്തിന്റെ വർധിച്ചുവരുന്ന ദൃഢബന്ധത്തെയും പക്വതയെയും ഈ സന്ദർശനം അടിവരയിടുന്നു.
*****
( റിലീസ് ഐ.ഡി: 2267284)
സന്ദര്‍ശക കൗണ്ടര്‍ : 7