വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ, അമേരിക്ക ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകൾക്കായി യു.എസ് പ്രതിനിധി സംഘം 2026 ജൂൺ 1 മുതൽ 4 വരെ ഡൽഹി സന്ദർശിക്കും

പോസ്റ്റഡ് ഓണ്‍: 27 MAY 2026 4:31PM by PIB Thiruvananthpuram

പരസ്പര പൂരകവും ഇരുരാജ്യങ്ങൾക്കും പ്രയോജനകരവുമായ ഒരു ഇടക്കാല കരാറിനായുള്ള ചട്ടക്കൂടിന് അംഗീകാരം നൽകിക്കൊണ്ട് 2026 ഫെബ്രുവരി 7-ന് ഇന്ത്യയും അമേരിക്കയും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇന്ത്യ-യു.എസ് സമഗ്ര ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകളോടുള്ള ഇരുരാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത ഈ ചട്ടക്കൂട് സ്‌ഥിരീകരിക്കുന്നു. ഇതിൻ്റെ തുടർച്ചയായി, യു.എസ് പ്രതിനിധികളുമായി നേരിട്ടുള്ള ചർച്ചകൾ നടത്തുന്നതിന് ഇന്ത്യൻ സംഘം 2026 ഏപ്രിൽ 20 മുതൽ 23 വരെ വാഷിംഗ്ടൺ ഡി.സി സന്ദർശിച്ചിരുന്നു. ഈ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, ചീഫ് നെഗോഷ്യേറ്ററുടെ നേതൃത്വത്തിലുള്ള യു.എസ് സംഘം 2026 ജൂൺ 1 മുതൽ 4 വരെ ഇന്ത്യ സന്ദർശിക്കും. ഈ സന്ദർശനത്തിൽ, വിപണി പ്രവേശനം, താരിഫ് ഇതര നടപടികൾ, കസ്റ്റംസും വ്യാപാര നടപടികൾ സുഗമമാക്കലും, നിക്ഷേപ പ്രോത്സാഹനം, സാമ്പത്തിക സുരക്ഷാ ഏകോപനം തുടങ്ങി വിവിധ മേഖലകളിലെ സമഗ്ര ഉഭയകക്ഷി വ്യാപാര കരാറിന്മേലുള്ള ചർച്ചകൾ തുടരാനും ഇടക്കാല കരാറിൻ്റെ വിശദാംശങ്ങൾക്ക് അന്തിമരൂപം നൽകാനും നിശ്ചയിച്ചിട്ടുണ്ട്.

****


( റിലീസ് ഐ.ഡി: 2266036) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Tamil , Kannada