പ്രധാനമന്ത്രിയുടെ ഓഫീസ്
വൈവിധ്യമാർന്ന ജനങ്ങളെ ഭൂമാതാവ് ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ നെഞ്ചോടുചേർക്കുന്നതിനെ എടുത്തുകാണിക്കുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
19 MAY 2026 9:05AM by PIB Thiruvananthpuram
മനുഷ്യരാശിയെ മുഴുവൻ ഒരൊറ്റ കുടുംബമായിട്ടാണ് ഭൂമാതാവ് പരിഗണിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു. ഭൂമാതാവിനെ സംബന്ധിച്ചിടത്തോളം ഈ ലോകം മുഴുവൻ ഒരു വീടുപോലെയാണെന്നും അവിടെ ഓരോ സംസ്കാരത്തിനും അതിന്റേതായ പ്രാധാന്യവും ബഹുമാനവുമുണ്ടെന്നും ശ്രീ മോദി എടുത്തുപറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"धरती माता पूरी मानवता को एक परिवार मानती हैं। उनके लिए यह पूरा संसार एक घर की तरह है, जहां हर संस्कृति का अपना महत्त्व और सम्मान है।
जनं बिभ्रती बहुधा विवाचसं नानाधर्माणं पृथिवी यथौकसम्।
सहस्रं धारा द्रविणस्य मे दुहां ध्रुवेव धेनुरनपस्फुरन्ती ॥"
വിവിധ ഭാഷകൾ സംസാരിക്കുകയും വ്യത്യസ്ത മതങ്ങളും പാരമ്പര്യങ്ങളും പിന്തുടരുകയും ചെയ്യുന്ന ജനങ്ങളെ ഒരൊറ്റ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് ഭൂമാതാവ് നെഞ്ചോടുചേർക്കുന്നത്. ശാന്തവും സ്നേഹസമ്പന്നവുമായ ഒരു പശു പാൽ നൽകുന്നതുപോലെ, ഈ ഭൂമി നമുക്കായി സമൃദ്ധിയുടെ ആയിരക്കണക്കിന് അരുവികൾ ഒഴുക്കട്ടെ.
***
SK
( റിലീസ് ഐ.ഡി: 2262604)
സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu