രാജ്യരക്ഷാ മന്ത്രാലയം
ഓപ്പറേഷൻ സിന്ദൂർ- 88 മണിക്കൂർ അനുസ്മരണ ഓട്ടം 2026 മെയ് 07 മുതൽ മെയ് 10 വരെ നടന്നു
88 മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ , ഐഎഎഫ്, ഐഎ, സിവിൽ സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ 600 പേർ പങ്കെടുത്തു.
പോസ്റ്റഡ് ഓണ്‍:
11 MAY 2026 12:42PM by PIB Thiruvananthpuram
ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) മെയ് 07 മുതൽ മെയ് 10 വരെ ന്യൂഡൽഹിയിൽ 88 മണിക്കൂർ നീണ്ടുനിന്ന "ഓപറേഷൻ സിന്ദൂർ അനുസ്മരണ ഓട്ടം" നടത്തി.
ഇന്ത്യൻ വ്യോമസേനയുടെ നിർണായകവും കൃത്യവുമായ ആക്രമണങ്ങൾ നടത്താനുള്ള കഴിവ് പ്രകടമായ - 88 മണിക്കൂർ നീണ്ട വിജയകരമായ വ്യോമാഭ്യാസത്തിന്റെ ഒന്നാം വാർഷിക അനുസ്മരണ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ വ്യോമസേനയുടെയും ഇന്ത്യൻ സൈന്യത്തിന്റെയും എല്ലാ കമാൻഡുകളിൽ നിന്നുമുള്ള ആകെ 600 പേർ ഈ പരിപാടിയിൽ പങ്കെടുത്തു.
മെയ് 26 ന് ( 0105 മണിക്കൂർ ) ഇന്ത്യാ ഗേറ്റിൽ നിന്ന് എയർ ഓഫീസർ ഇൻ ചാർജ് അഡ്മിനിസ്ട്രേഷൻ (AOA) പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.മെയ് 10 ന് വൈകുന്നേരം 5 മണിക്ക് ന്യൂഡൽഹിയിലെ എയർഫോഴ്സ് സ്റ്റേഷനിൽ (AFND) ചീഫ് ഓഫ് ദി എയർ സ്റ്റാഫ് (CAS) ഫ്ലാഗ്-ഇൻ ചെയ്തതോടെ പരിപാടിക്ക് സമാപനമായി.
88 മണിക്കൂർ തുടർച്ചയായ റിലേ രീതിയിലാണ് ഓട്ടം സംഘടിപ്പിച്ചത്. പരിപാടിയുടെ നടത്തിപ്പിൽ അതിൽ സിവിൽ അധികൃതർ നിർണായക പങ്ക് വഹിച്ചു. സിവിലിയൻ സന്നദ്ധ പ്രവർത്തകരും ഓട്ടത്തിൽ വളരെയധികം ആവേശത്തോടെ പങ്കെടുത്തു.
ഇന്ത്യാ ഗേറ്റ്, ബ്രിഗേഡിയർ ഹോഷിയാർ സിംഗ് മാർഗ്, എയർ ഹെഡ്ക്വാർട്ടേഴ്സ് വായു ഭവൻ, നെഹ്‌റു പാർക്ക്, ന്യൂ മോത്തി ബാഗ് റോഡ് എന്നിവ ഉൾപ്പെടെ ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങൾ വഴി ന്യൂഡൽഹിയിലെ എയർഫോഴ്സ് സ്റ്റേഷനിൽ യാത്ര അവസാനിച്ചു.
ഇന്ത്യൻ പ്രതിരോധ സേനയുടെ പൊതുജന സമ്പർക്കവും ദൃശ്യപരതയും വർദ്ധിപ്പിക്കുന്നതിനൊപ്പം ഐഎഎഫ് ഉദ്യോഗസ്ഥരിൽ ആത്മവിശ്വാസം വളർത്തുക എന്നതും ഈ പരിപാടിയുടെ ലക്ഷ്യമായിരുന്നു.
ഇന്ത്യൻ വ്യോമസേനയുടെ പ്രവർത്തന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലിനുള്ള ആദരമായാണ് "ഓപ്പറേഷൻ സിന്ദൂർ അനുസ്മരണ ഓട്ടം " വിജയകരമായി നടത്തിയത്. കൂടാതെ, ഇന്ത്യൻ വ്യോമസേനയുടെ ധാർമ്മിക മൂല്യങ്ങൾ പ്രതിഫലിപ്പിച്ചുകൊണ്ട് പൊതുജന ഇടപെടലിലൂടെ മികച്ച സംഘശക്തി നേടിയതിന്റെ സാക്ഷ്യം കൂടിയായിരുന്നു. പരിപാടി
അനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മെയ് 10 ന് 6.30 മുതൽ 8.00 വരെ നെഹ്‌റു പാർക്കിൽ ഇന്ത്യൻ വ്യോമസേന തത്സമയം ജാസ് ബാൻഡ് അവതരിപ്പിച്ചു
( റിലീസ് ഐ.ഡി: 2259785)
സന്ദര്‍ശക കൗണ്ടര്‍ : 5