പ്രധാനമന്ത്രിയുടെ ഓഫീസ്
സോമനാഥ് ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി
ഇന്ത്യയുടെ സാംസ്കാരിക പ്രയാണത്തിലെ ഒരു നാഴികക്കല്ലാണ് ക്ഷേത്ര പുനർനിർമ്മാണത്തിന്റെ 75-ാം വാർഷികമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
11 MAY 2026 12:28PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സോമനാഥ് ക്ഷേത്രം സന്ദർശിക്കുകയും പുനർനിർമ്മിച്ച ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്തതിന്റെ 75-ാം വാർഷികം പൂർത്തിയാകുന്ന വേളയിൽ അനുഗൃഹീതനായി തോന്നിയെന്ന് അറിയിക്കുകയും ചെയ്തു.
പുനർനിർമ്മിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന്റെ 75-ാം വാർഷികത്തിൽ സോമനാഥ് സന്നിധിയിൽ എത്തിയപ്പോൾ തനിക്കുണ്ടായ ദിവ്യാനുഭവം പ്രധാനമന്ത്രി പങ്കുവെച്ചു. സോമനാഥ് ക്ഷേത്ര പാതയിലൂടെയുള്ള ഭക്തജനങ്ങളുടെ അപാരമായ ഊർജ്ജവും ആവേശവും കണ്ട് താൻ വികാരാധീനനും ആനന്ദഭരിതനുമായെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. പുനർനിർമ്മിച്ച ഈ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദ് ജിക്ക് അനുഭവപ്പെട്ടിട്ടുണ്ടാകാനിടയുള്ള അതേ നിമിഷത്തിലൂടെയാണ് താൻ ഇന്ന് കടന്നുപോകുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു. സോമനാഥ് അമൃത് മഹോത്സവത്തിന്റെ ഭക്തിനിർഭരമായ അന്തരീക്ഷം ചുറ്റിലും വിസ്മയകരമായ ഊർജ്ജം നിറയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോമനാഥിന്റെ ഓരോ കോണിലും ഭക്തി അനുഭവിക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പുനർനിർമ്മിച്ച ക്ഷേത്രം തുറന്നുകൊടുത്തതിന്റെ 75-ാം വാർഷികം പൂർത്തിയാകുന്ന വേളയിൽ എണ്ണമറ്റ ജനങ്ങൾ ഒത്തുചേർന്നിട്ടുണ്ടെന്ന് പറഞ്ഞ ശ്രീ മോദി, ആ ചരിത്രദിനം യഥാർത്ഥത്തിൽ ഭാരതത്തിന്റെ സാംസ്കാരിക പ്രയാണത്തിലെ ഒരു നാഴികക്കല്ലാണെന്ന് ഊന്നിപ്പറഞ്ഞു.
എക്സിലെ തുടർച്ചയായ പോസ്റ്റുകളിലൂടെ പ്രധാനമന്ത്രി കുറിച്ചു:
"ജയ് സോമനാഥ്! പുനർനിർമ്മിച്ച ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്തതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇവിടെയെത്താൻ സാധിച്ചതിൽ അനുഗൃഹീതനായി തോന്നുന്നു."
"पुनर्निर्मित सोमनाथ मंदिर के लोकार्पण की 75वीं वर्षगांठ पर पावनधाम सोमनाथ आकर दिव्य अनुभूति हुई है। इस अवसर पर मंदिर मार्ग पर भगवान सोमनाथ के भक्तों के जोश और प्रचंड उत्साह को देखकर मन अभिभूत और भावविभोर है! मैं आज यहां उस क्षण को जी रहा हूं, जिसका अनुभव भारत के प्रथम राष्ट्रपति डॉ. राजेंद्र प्रसाद जी ने पुनर्निर्मित मंदिर के लोकार्पण के अवसर पर किया होगा। सोमनाथ अमृत महोत्सव का भक्तिमय वातावरण हर तरफ अद्भुत ऊर्जा का संचार कर रहा है।"
"സോമനാഥിലെ ഓരോ കോണിലും ഭക്തി അനുഭവിക്കാൻ സാധിക്കും. പുനർനിർമ്മിച്ച ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്തതിന്റെ 75-ാം വാർഷികം ആഘോഷിക്കാൻ എണ്ണമറ്റ ജനങ്ങളാണ് ഒത്തുചേർന്നിരിക്കുന്നത്. ആ ദിവസം യഥാർത്ഥത്തിൽ ഭാരതത്തിന്റെ സാംസ്കാരിക പ്രയാണത്തിലെ ഒരു നാഴികക്കല്ലായിരുന്നു."
***
NK
( റിലീസ് ഐ.ഡി: 2259744)
സന്ദര്‍ശക കൗണ്ടര്‍ : 64
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada