രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

റോയൽ നെതർലാൻഡ്‌സ് നാവികസേനയുടെ ഡെപ്യൂട്ടി കമാൻഡർ കൊച്ചി സന്ദർശിച്ചു എച്ച്‌എൻ‌എൽ‌എം‌എസ് ഡി റൂയിറ്റർ കപ്പലും കൊച്ചിയിൽ

പോസ്റ്റഡ് ഓണ്‍: 06 MAY 2026 11:50AM by PIB Thiruvananthpuram

 

റോയൽ നെതർലാൻഡ്‌സ് നാവികസേനയുടെ കപ്പൽ എച്ച്‌എൻ‌എൽ‌എം‌എസ് ഡി റൂയിറ്റർ (എഫ് 804), ഡി സെവൻ പ്രൊവിൻഷ്യൻ ക്ലാസ് യുദ്ധക്കപ്പൽ , 2026 മെയ് 04ന് കൊച്ചിയിൽ എത്തി.

അതേസമയം, റോയൽ നെതർലാൻഡ്‌സ് നേവി (ഡിസിഎൻ) ഡെപ്യൂട്ടി കമാൻഡർ മേജർ ജനറൽ (റോയൽ മറൈൻസ്) റോബ് ഡി വിറ്റ്, നെതർലാൻഡ്‌സ് അംബാസഡർ മാരിസ ജെറാർഡ്‌സ് എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘവും കൊച്ചിയിലെ സതേൺ നേവൽ കമാൻഡ് (എസ്‌എൻ‌സി) സന്ദർശനത്തിന് എത്തിയിട്ടുണ്ട്

കൊച്ചി ഹാർബറിൽ എത്തിയപ്പോൾ, എച്ച്‌എൻ‌എൽ‌എം‌എസ് ഡി റൂയിറ്ററിനെ ഇന്ത്യൻ നാവികസേനയുടെ ഫാസ്റ്റ് ഇന്റർസെപ്റ്റർ ക്രാഫ്റ്റ് അകമ്പടി സേവിക്കുകയും നാവിക ബാൻഡ് ആചാരപരമായ സ്വീകരണം നൽകുകയും ചെയ്തു.

 നിലവിൽ ഇന്തോ-പസഫിക് മേഖലയിൽ അഞ്ച് മാസം നീണ്ടുനിൽക്കുന്ന ഒരു പര്യവേക്ഷണ ദൗത്യത്തിലാണ് കപ്പൽ. പങ്കാളി രാജ്യങ്ങളോടൊപ്പം കപ്പൽ വിവിധ സമുദ്രാഭ്യാസങ്ങളിൽ പങ്കെടുക്കുന്നുണ്ട് . ഡിസിഎൻ നയിക്കുന്ന നാവിക പ്രതിനിധി സംഘത്തോടൊപ്പം നെതർലാൻഡ്‌സ് നാവിക കപ്പലിന്റെ ഇന്ത്യൻ തുറമുഖ സന്ദർശനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തവും ദൃഢവുമായ സമുദ്ര ബന്ധത്തിന് പ്രാധാന്യം നൽകുന്നു. 2026 ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടന്ന മിലാൻ 26 ന്റെ ഭാഗമായി നടന്ന ഐഒഎൻഎസ് മേധാവിമാരുടെ കോൺക്ലേവിൽ റോയൽ നെതർലാൻഡ്‌സ് നേവിയുടെ കമാണ്ടർ പങ്കെടുത്തിരുന്നു.

ദക്ഷിണ നാവിക കമാൻഡിലെ ചീഫ് ഓഫ് സ്റ്റാഫ് ആർഎഡിഎം പ്രകാശ് ഗോപാലനെ നെതർലാൻഡ്‌സ് നാവിക പ്രതിനിധി സംഘം സന്ദർശിച്ചു. ഇരു നാവികസേനകളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ഉൾപ്പെടെ സമുദ്രമേഖലയിലെ പരസ്പര താൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്തിയിരുന്നു.

നെതർലാൻഡ്‌സിന്റെ ദേശീയ അനുസ്മരണ ദിനത്തോടനുബന്ധിച്ച് (മെയ് 04) മേജർ ജനറൽ റോബ് ഡി വിറ്റും അംബാസഡർ മാരിസ ജെറാർഡ്‌സും വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് എസ്എൻസി യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.

പരിശീലന സഹകരണം വർദ്ധിപ്പിക്കുന്നതിലും മികച്ച രീതികൾ പങ്കിടുന്നതിലും ശ്രദ്ധ നൽകിക്കൊണ്ട്,നിരവധി ഉഭയകക്ഷി സംവാദങ്ങളിൽ നെതർലാൻഡ്‌സ് പ്രതിനിധി സംഘം ഏർപ്പെടും. ദക്ഷിണ നാവിക കമാൻഡിലെ വിവിധ പ്രൊഫഷണൽ പരിശീലന സ്ഥാപനങ്ങളിൽ പ്രതിനിധി സംഘം സന്ദർശനം നടത്തും. നൂതന സിമുലേറ്ററുകളുടെയും അത്യാധുനിക പരിശീലന അടിസ്ഥാന സൗകര്യങ്ങളുടെയും പ്രദർശനങ്ങൾക്കും സാക്ഷ്യം വഹിക്കും. ഇന്ത്യയുടെ കപ്പൽ നിർമ്മാണ ശേഷികളെക്കുറിച്ച് ഉൾക്കാഴ്ച നേടുന്നതിനും വ്യാവസായിക സഹകരണത്തിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനുമായി പ്രതിനിധി സംഘം കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് സന്ദർശിക്കും. ഇരു നാവികസേനകളിലെയും ഉദ്യോഗസ്ഥർ തമ്മിലുള്ള പ്രൊഫഷണൽ, സാമൂഹിക ഇടപെടലുകളും ആസൂത്രണം ചെയ്തിട്ടുണ്ട്.

കൊച്ചിയിൽ നിന്ന് പുറപ്പെടുമ്പോൾ, എച്ച്എൻഎൽഎംഎസ് ഡി റൂയ്റ്റർ, ഇന്ത്യൻ നാവിക കപ്പലുമായി ചേർന്ന് ഒരു പാസേജ് അഭ്യാസ (പാസെക്സ്) പ്രകടനം നടത്തും. ഇത് പരസ്പര പ്രവർത്തനക്ഷമതയും പ്രവർത്തന ഏകോപനവും കൂടുതൽ ശക്തിപ്പെടുത്തും.

 

****

( റിലീസ് ഐ.ഡി: 2258361) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Bengali-TR , Gujarati