പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നീതി ആയോഗിന്റെ മുഴുവൻ സമയ അംഗങ്ങളായി നിയമിക്കപ്പെട്ട ഡോ.ആർ.ബാലസുബ്രഹ്മണ്യം ജിയെയും ഡോ.ജോറം അനിയ ജിയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 02 MAY 2026 9:40PM by PIB Thiruvananthpuram

നീതി ആയോഗിന്റെ മുഴുവൻ സമയ അംഗങ്ങളായി നിയമിതരായ ഡോ.ആർ.ബാലസുബ്രഹ്മണ്യം ജിയെയും ഡോ.ജോറം അനിയ ജിയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനങ്ങൾ അറിയിച്ചു.

അവരുടെ സമ്പന്നമായ അനുഭവപരിചയവും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും നയരൂപീകരണത്തെ വളരെയധികം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അവരുടെ സംഭാവനകൾ വിവിധ മേഖലകളിലെ നവീനാശയങ്ങൾക്കും വളർച്ചയ്ക്കും സഹായിക്കുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അവരുടെ വരുംകാല ഔദ്യോഗിക ജീവിതം വളരെ ഫലപ്രദവും സ്വാധീനം ചെലുത്തുന്നതുമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

"നീതി ആയോഗിന്റെ മുഴുവൻ സമയ അംഗങ്ങളായി നിയമിതരായ ഡോ. ആർ.ബാലസുബ്രഹ്മണ്യം ജിക്കും ഡോ.ജോറം അനിയ ജിക്കും അഭിനന്ദനങ്ങൾ. അവരുടെ സമ്പന്നമായ അനുഭവപരിചയവും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും നയരൂപീകരണത്തെ വളരെയധികം ശക്തിപ്പെടുത്തും. അവരുടെ സംഭാവനകൾ വിവിധ മേഖലകളിലെ നവീനാശയങ്ങൾക്കും വളർച്ചയ്ക്കും സഹായിക്കുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. അവരുടെ വരുംകാല ഔദ്യോഗിക ജീവിതം വളരെ ഫലപ്രദവും സ്വാധീനം ചെലുത്തുന്നതുമാകട്ടെയെന്ന് ആശംസിക്കുന്നു."

 

-NK-

( റിലീസ് ഐ.ഡി: 2257803) സന്ദര്‍ശക കൗണ്ടര്‍ : 7