പ്രധാനമന്ത്രിയുടെ ഓഫീസ്
പുരോഗതിയുടെ അടിസ്ഥാന കാരണങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു
പോസ്റ്റഡ് ഓണ്‍:
28 APR 2026 8:11AM by PIB Thiruvananthpuram
പ്രയത്നം, ആത്മനിയന്ത്രണം, നൈപുണ്യം, ജാഗ്രത, ക്ഷമ, ഓർമ്മശക്തി, കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രവർത്തനങ്ങളുടെ തുടക്കം എന്നിവയാണ് പുരോഗതിയുടെ അടിസ്ഥാന കാരണങ്ങളെന്ന് വ്യക്തമാക്കുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
ക്ഷമയോടും അർപ്പണബോധത്തോടും കൂടി ചെയ്യുന്ന കഠിനാധ്വാനം ശ്രദ്ധേയമായ വിജയം നൽകുമെന്നും, അത് രാജ്യത്തിന്റെ സമൃദ്ധിക്കും കരുത്തിനും പുതിയ ഉന്മേഷം പകരുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു:
"संयम और समर्पण के साथ किया गया परिश्रम अद्भुत सफलता दे सकता है। इससे राष्ट्र की समृद्धि और सामर्थ्य को भी एक नई ऊर्जा मिलती है।
उत्थानं संयमो दाक्ष्यमप्रमादो धृतिः स्मृतिः।
समीक्ष्य च समारम्भो विद्धिमूलं भवस्य तु॥"
പ്രയത്നം, ആത്മനിയന്ത്രണം, നൈപുണ്യം, ജാഗ്രത, ക്ഷമ, ഓർമ്മശക്തി, കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രവർത്തനങ്ങളുടെ തുടക്കം എന്നിവയാണ് പുരോഗതിയുടെ അടിസ്ഥാന കാരണങ്ങൾ.
***
SK
( റിലീസ് ഐ.ഡി: 2256580)
സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada