പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സമ്രാട്ട് ചൗധരിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.


ബീഹാർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ വിജയ് കുമാർ ചൗധരിയെയും ശ്രീ ബിജേന്ദ്ര പ്രസാദ് യാദവിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

പോസ്റ്റഡ് ഓണ്‍: 15 APR 2026 2:41PM by PIB Thiruvananthpuram

ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സമ്രാട്ട് ചൗധരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ശ്രീ സമ്രാട്ട് ചൗധരിയുടെ ഊർജ്ജസ്വലതയും പൊതുജനസേവനത്തോടുള്ള അർപ്പണബോധവും താഴെത്തട്ടിലുള്ള പ്രവർത്തന പരിചയവും സംസ്ഥാനത്തിന് അങ്ങേയറ്റം ഗുണകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ സമർത്ഥമായ നേതൃത്വത്തിൽ, ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റിക്കൊണ്ട് ബീഹാർ സർവ്വതോമുഖമായ വികസനത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബീഹാർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ വിജയ് കുമാർ ചൗധരിയെയും ശ്രീ ബിജേന്ദ്ര പ്രസാദ് യാദവിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

അവരുടെ താഴെത്തട്ടിലുള്ള പ്രവർത്തന പരിചയവും പൊതുജനക്ഷേമത്തോടുള്ള പ്രതിബദ്ധതയും ബീഹാറിന്റെ വികസനത്തിന് പുതിയ ദിശാബോധവും വേഗതയും നൽകുമെന്നും, സുതാര്യതയിലും സുഭരണത്തിലും പൊതുജനക്ഷേമത്തിലും സംസ്ഥാനം പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു; 

 

“बिहार के मुख्यमंत्री के रूप में शपथ लेने पर सम्राट चौधरी जी को बहुत-बहुत बधाई और ढेरों शुभकामनाएं! उनकी ऊर्जा, जनसेवा के प्रति समर्पण और जमीनी अनुभव राज्य के लिए बेहद उपयोगी साबित होने वाला है। मुझे पूर्ण विश्वास है कि उनके कुशल नेतृत्व में जनता-जनार्दन की आकांक्षाओं को पूरा करते हुए बिहार चौतरफा विकास की नई ऊंचाइयों को छुएगा।

@samrat4bjp”


“बिहार के उप मुख्यमंत्री के रूप में शपथ लेने वाले विजय कुमार चौधरी जी और बिजेंद्र प्रसाद यादव जी को हार्दिक बधाई और शुभकामनाएं! मुझे पूरा भरोसा है कि इनका जमीनी अनुभव और जनहित को लेकर प्रतिबद्धता बिहार के विकास को नई दिशा और गति देगी। इसके साथ ही राज्य सुशासन, पारदर्शिता और जनकल्याण के नित-नए मानक स्थापित करेगा।

@VijayKChy”

***

NK


( റിലീസ് ഐ.ഡി: 2252511) സന്ദര്‍ശക കൗണ്ടര്‍ : 6