വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി പൂനെയിലെ എഫ്‌ടിഐഐ, എൻ‌എഫ്‌ഡി‌സി–എൻ‌എഫ്‌എ‌ഐ, ദൂരദർശൻ കേന്ദ്രം എന്നിവ സന്ദർശിച്ചു

പോസ്റ്റഡ് ഓണ്‍: 04 APR 2026 7:29PM by PIB Thiruvananthpuram

കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ ഇന്ന് പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്‌ടി‌ഐ‌ഐ), നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ–നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ (എൻ‌എഫ്‌ഡി‌സി–എൻ‌എഫ്‌എ‌ഐ), ദൂരദർശൻ കേന്ദ്രം എന്നിവ സന്ദർശിച്ചു. 2026 ഏപ്രിൽ 1 ന് ചുമതലയേറ്റ ശേഷം ഈ സ്ഥാപനങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്.

 

 

സന്ദർശന വേളയിൽ, കാമ്പസ് വീക്ഷിച്ച ശ്രീ കുമാർ എഫ്‌ടി‌ഐ‌ഐയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് അവലോകനം നടത്തി. എഫ്‌ടി‌ഐ‌ഐ വൈസ് ചാൻസലർ ശ്രീ ധീരജ് സിംഗ്, എൻ‌എഫ്‌ഡി‌സി മാനേജിംഗ് ഡയറക്ടർ ശ്രീ പ്രകാശ് മാഗ്ദം എന്നിവർ അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു.

 

 എഫ്‌ടി‌ഐ‌ഐയിലെ പുതിയ തിയേറ്റർ സമുച്ചയം, ക്യാമറ സ്റ്റോർ, ലൈബ്രറി, അക്കാദമിക വകുപ്പുകൾ, സ്റ്റുഡിയോകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന സൗകര്യങ്ങൾ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സന്ദർശിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ അത്യാധുനിക ഉപകരണങ്ങളെയും അക്കാദമിക അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ച് മുതിർന്ന ഫാക്കൽറ്റി അംഗങ്ങൾ അദ്ദേഹത്തോട് വിശദീകരിച്ചു.

 

 വൈവിധ്യമാർന്ന വേദികളിലൂടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം ഫലപ്രദമായി പ്രദർശിപ്പിക്കുന്നതിൽ ചലച്ചിത്ര, ഡിജിറ്റൽ മീഡിയ വിദ്യാഭ്യാസത്തിന്റെ നിർണായക പങ്കിനെ ശ്രീ ചഞ്ചൽ കുമാർ  എടുത്തുപറഞ്ഞു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ മാധ്യമ, വിനോദ മേഖലയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം അദ്ദേഹം എടുത്തുകാട്ടി. വിദ്യാർത്ഥികൾക്കിടയിൽ നൂതനാശയവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുന്നതിൽ എഫ്‌ടിഐഐ പോലുള്ള സ്ഥാപനങ്ങൾ കൂടുതൽ പങ്കുവഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

    

 

ഉന്നത നിലവാരമുള്ള സിനിമകളും ടെലിവിഷൻ പരിപാടികളും സൃഷ്ടിക്കുന്നതിന് മാത്രമല്ല, ചലച്ചിത്ര, മാധ്യമ വ്യവസായത്തിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം സ്ഥാപനങ്ങൾ യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

അടുത്തിടെ ഒരു സർവകലാശാല എന്ന പുതിയ ചുമതലയിലേക്ക് മാറിയ പൂനെയിലെ എഫ്‌ടിഐഐ- യ്ക്കുള്ള കേന്ദ്ര സെക്രട്ടറിയുടെ ഈ സന്ദർശനം കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

 

 

അക്കാദമിക പരിപാടികൾ വികസിപ്പിക്കാനും മാറിക്കൊണ്ടിരിക്കുന്ന മാധ്യമ, വിനോദ മേഖലയുമായുള്ള ഇടപെടൽ ശക്തിപ്പെടുത്താനും കേന്ദ്രം ലക്ഷ്യമിടുന്നു. 

 

  പൂനെയിലെ എൻ‌എഫ്‌ഡി‌സി–എൻ‌എഫ്‌എ‌ഐ കാമ്പസുകളും സെക്രട്ടറി സന്ദർശിച്ചു. പ്രൊജക്ഷൻ റൂം, തിയേറ്റർ, ലൈബ്രറി എന്നിവയും സന്ദർശിച്ചു. കൂടാതെ നാഷണൽ ഫിലിം ഹെറിറ്റേജ് മിഷന്റെ (എൻ‌എഫ്‌എച്ച്‌എം) കീഴിൽ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന രണ്ടാം ഘട്ട വികസനവും അദ്ദേഹം സന്ദർശിച്ചു.

 

 പൂനെയിലെ ദൂരദർശൻ കേന്ദ്രത്തിന്റെ പ്രവർത്തനവും പ്രോഗ്രാം നിർമ്മാണ സൗകര്യങ്ങളും അദ്ദേഹം അവലോകനം ചെയ്യുകയും ഉള്ളടക്ക സൃഷ്ടിയും പ്രചാരണവും സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി സംവദിക്കുകയും ചെയ്തു.

 

****


( റിലീസ് ഐ.ഡി: 2249088) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Marathi , Gujarati , Odia , Kannada