PIB Backgrounder
azadi ka amrit mahotsav

ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ്

ഗോത്ര കായികരംഗത്ത് ഒരു പുതിയ അധ്യായം

പോസ്റ്റഡ് ഓണ്‍: 27 MAR 2026 11:38AM by PIB Thiruvananthpuram

പ്രധാന വസ്തുതകൾ

  • പ്രഥമ ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ് 2026 മാർച്ച് 25 മുതൽ ഏപ്രിൽ 3 വരെ നടക്കും. ദേശീയതലത്തിൽ ഗോത്ര വിഭാഗത്തിലെ കായികതാരങ്ങൾക്കായുള്ള രാജ്യത്തെ ആദ്യ വിവിധയിന കായിക പരിപാടിയാണിത്.
  • ഛത്തീസ്ഗഢിലെ റായ്പൂർ, ജഗദൽപൂർ, സർഗുജ എന്നിവിടങ്ങളിൽ നടക്കുന്ന ഗെയിംസ്, ഇന്ത്യയിലുടനീളമുള്ള ഗോത്ര കായികതാരങ്ങളെ ഒരു ദേശീയ വേദിയിലേക്ക് കൊണ്ടുവരുന്നു.
  • ഏഴ് മെഡൽ കായിക ഇനങ്ങളും തദ്ദേശീയ കായിക ഇനങ്ങളുടെ പ്രദർശന പരിപാടികളും ഗെയിംസിൽ ഉൾപ്പെടുന്നു
  • 30 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 60,000-ത്തിലധികം അത്‌ലറ്റുകൾ ഗെയിംസിൽ 338 മെഡലുകൾക്കായി മത്സരിക്കും 

ഇന്ത്യയുടെ കായിക ആവാസവ്യവസ്ഥയെ വികസിപ്പിക്കുന്ന ഖേലോ ഇന്ത്യ സമീപനം

A person running with a basketballAI-generated content may be incorrect.

വ്യക്തികളെയും സമൂഹങ്ങളെയും രൂപപ്പെടുത്തുന്നതിൽ കായികമേഖല നിർണായക പങ്ക് വഹിക്കുന്നു. അവ അച്ചടക്കം, ആത്മവിശ്വാസം, സംഘബലം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. അതോടൊപ്പം പൊതുവായ ലക്ഷ്യത്തിലേക്കുള്ള ഐക്യബോധവും വളർത്തിയെടുക്കുന്നു. ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന്, കായിക മേഖല മത്സരങ്ങൾക്കുള്ളത് മാത്രമല്ല, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും  യുവാക്കൾക്ക് ഇ ടപഴകാനും വളർച്ചയ്ക്കും അവസരത്തിനുമുള്ള മാർഗ്ഗങ്ങൾ സൃഷ്ടിക്കാനുമുള്ള ഒരു പാത കൂടിയാണിത്.

A group of people runningAI-generated content may be incorrect.

ഈ കാഴ്ചപ്പാടോടെയാണ്, രാജ്യത്തുടനീളമുള്ള കായിക സംസ്കാരം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യാ ഗവണ്മെൻ്റ് ഖേലോ ഇന്ത്യ പരിപാടി ആരംഭിച്ചത്. താഴെത്തട്ടിലുള്ള പങ്കാളിത്തം വികസിപ്പിക്കുന്നതിലും, ഭാവി വാഗ്ദാനമായ പ്രതിഭകളെ തിരിച്ചറിയുന്നതിലും, യുവ കായികതാരങ്ങൾക്ക് സുസ്ഥിര പിന്തുണ നൽകുന്നതിലും ഈ പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മത്സരങ്ങൾ, പരിശീലനം, സാമ്പത്തിക സഹായം എന്നിവ പ്രാപ്യമാക്കുന്നതിലൂടെ, കൂടുതൽ ഘടനാപരവും പ്രവേശനക്ഷമവുമായ ഒരു കായിക ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ ഖേലോ ഇന്ത്യ സഹായിക്കുന്നു.

ഈ സമീപനത്തിൻ്റെ ഒരു പ്രധാന സവിശേഷത ഉൾപ്പെടുത്തലിന് നൽകിയിട്ടുള്ള ഊന്നലാണ്. കാലങ്ങളായി കായിക അവസരങ്ങൾ പരിമിതമാക്കപ്പെട്ടിരിക്കുന്ന പ്രദേശങ്ങളിലേക്കും സമൂഹങ്ങളിലേക്കും എത്തിച്ചേരാനും, രാജ്യത്തുടനീളമുള്ള പ്രതിഭകളെ തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്. ഈ പശ്ചാത്തലത്തിൽ, ഗോത്ര സമൂഹങ്ങൾക്കിടയിൽ കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിത്. യൂത്ത് ഗെയിംസ്, യൂണിവേഴ്സിറ്റി ഗെയിംസ്, ബീച്ച് ഗെയിംസ്, വിൻ്റർ ഗെയിംസ് തുടങ്ങിയ ദേശീയ തലത്തിലുള്ള കായിക മത്സരങ്ങൾ ഖേലോ ഇന്ത്യ സംരംഭത്തിന് കീഴിലാണ് നടക്കുന്നത്. ഈ കുടക്കീഴിൽ മറ്റൊരു ഘടകമായി ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ് ഉൾപ്പെടുത്തുന്നത് ഗോത്ര അത്‌ലറ്റുകൾക്ക് ഒരു ദേശീയ വേദി നൽകുന്നു. അതോടൊപ്പം ഇത് ഇന്ത്യയുടെ സമ്പന്നമായ തദ്ദേശീയ കായിക വിനോദങ്ങളുടെ പാരമ്പര്യത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ്

 

അസാമാന്യ കായിക പ്രതിഭകളുടെ ശക്തികേന്ദ്രമാണ് ഇന്ത്യയിലെ ഗോത്ര സമൂഹങ്ങൾ, വൈദഗ്ധ്യമുള്ളവരും ശാരീരികപരമായി ശക്തരുമാണിവർ. ഈ പ്രതിഭകളിൽ ഭൂരിഭാഗവും ഇപ്പോഴും വ്യവസ്ഥാപിത കായിക വേദികൾക്ക് പുറത്താണ്. ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ് ഈ പ്രതിഭാ സഞ്ചയത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു.

ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിൻ്റെ (കെഐടിജി) ഉദ്ഘാടന പതിപ്പ് 2026 മാർച്ച് 25 മുതൽ ഏപ്രിൽ 3 വരെ ഛത്തീസ്ഗഡിൽ, റായ്പൂർ, ജഗദൽപൂർ, സർഗുജ എന്നീ മൂന്ന് നഗരങ്ങളിലായി നടക്കും. ഖേലോ ഇന്ത്യ പരിപാടിക്ക് കീഴിലുള്ള ആദ്യത്തെ ദേശീയ ബഹു കായികയിന പരിപാടിയാണിത്. ഗോത്ര അത്‌ലറ്റുകൾക്ക് മാത്രമായി ഇത് സമർപ്പിച്ചിരിക്കുന്നു. 30 സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും കായിക ഇനങ്ങളിൽ പങ്കെടുക്കുന്നവരെ, ഒരു പൊതു മത്സര വേദിയിലേക്ക് കൊണ്ടുവരുന്നു.

 

ഗെയിംസിൽ ഏഴ് മെഡൽ കായിക ഇനങ്ങൾ -അത്‌ലറ്റിക്സ്, ഫുട്ബോൾ, ഹോക്കി, ഭാരോദ്വഹനം, അമ്പെയ്ത്ത്, നീന്തൽ, ഗുസ്തി എന്നിവ ഉൾപ്പെടുന്നു. കൂടാതെ മല്ലക്കാംബ്, കബഡി തുടങ്ങിയ പ്രകടന ഇനങ്ങളും ഉൾപ്പെടുന്നു. ഈ വൈവിധ്യം, മത്സര കായിക ഇനങ്ങളെയും ഇന്ത്യയുടെ തദ്ദേശീയ കായിക പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു

 

കബഡി: ആഗോള വേരുകളുള്ള പരമ്പരാഗത കായിക വിനോദം

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വേരൂന്നിയ ചരിത്രമുള്ള കബഡി ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയ കായിക ഇനങ്ങളിൽ ഒന്നാണ്. ശക്തി, തന്ത്രം, സഹിഷ്ണുത എന്നിവയുടെ പരീക്ഷണമായി പരമ്പരാഗതമായി ഇത് കളിച്ചുവന്നിരുന്നു. കാലക്രമേണ, ഒരു പ്രാദേശിക വിനോദത്തിൽ നിന്ന് ഘടനാപരമായ ഒരു കായിക ഇനമായി ഈ കളി പരിണമിച്ചു. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഔപചാരിക നിയമങ്ങൾ മാനദണ്ഡമാക്കുകയും പിന്നീട് സംഘടിത മത്സരങ്ങൾ ആരംഭിക്കുകയും ചെയ്തു.

1936 ലെ ബെർലിൻ ഒളിമ്പിക്സിൽ ഒരു പ്രദർശന പരിപാടിയായി ഇത് അവതരിപ്പിച്ചപ്പോൾ ഈ കായിക വിനോദത്തിന് അന്താരാഷ്ട്ര ദൃശ്യപരത ലഭിച്ചു. ആഗോള വേദിയിൽ കബഡിയുടെ ആദ്യകാല പ്രകടനങ്ങളിലൊന്നായി ഇത് അടയാളപ്പെടുത്തപ്പെട്ടു. ഇന്ത്യയ്ക്ക് പുറത്തുള്ള പ്രേക്ഷകർക്ക് കബഡിയെ പരിചയപ്പെടുത്താൻ ഇത് സഹായിച്ചു.

 

ഇന്ന്, പരമ്പരാഗത കായിക മത്സരത്തെ, സംഘടിത മത്സരമായി മാറ്റിക്കൊണ്ട് ഒരു സവിശേഷ സ്ഥാനം കബഡി നിലനിർത്തുന്നു. ഇന്ത്യയുടെ തദ്ദേശീയ കായിക പൈതൃകത്തിൻ്റെ ഒരു പ്രധാന പ്രതിനിധാനമായി ഇത് തുടരുന്നു.

 

മല്ലക്കാംബ്: ശക്തി, സന്തുലിതാവസ്ഥ, പാരമ്പര്യം

A statue of a green person with horns and a garmentAI-generated content may be incorrect.

ജിംനാസ്റ്റിക്സ്, യോഗ, ശക്തി പരിശീലനം എന്നിവയുടെ ഘടകങ്ങൾ സംയോജിക്കുന്ന ഒരു പരമ്പരാഗത ഇന്ത്യൻ കായിക ഇനമാണ് മല്ലക്കാംബ്. 'മല്ല' (ഗുസ്തിക്കാരൻ), 'കാംബ്' (വടി) എന്നിവയിൽ നിന്നാണ് ഈ പേര് ഉത്ഭവിച്ചത്. ഗുസ്തിക്കാർക്കുള്ള പരിശീലനമെന്ന നിലയിലാണ് ഇത് രൂപം കൊണ്ടത്.

 

നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കായിക വിനോദം ചടുലത, ശക്തി, ഏകോപനം എന്നിവ രൂപപ്പെടുത്താൻ ഉപയോഗിച്ചിരുന്നു. സന്തുലനവും നിയന്ത്രണവും ഒരുപോലെ ആവശ്യമുള്ള ഇത് കാലക്രമേണ, വടി, കയർ, തൂക്കു മല്ലക്കാംബ്  തുടങ്ങിയ വ്യത്യസ്ത രൂപങ്ങളുള്ള ഒരു ഘടനാപരമായ വിഭാഗമായി  പരിണമിച്ചു.

 

1936 ലെ ബെർലിൻ ഒളിമ്പിക്സിൽ ഒരു പ്രദർശന കായിക ഇനമായി മല്ലക്കാംബ്  അവതരിപ്പിച്ചപ്പോൾ അന്താരാഷ്ട്ര ശ്രദ്ധ നേടി. ഇത് ഈ തദ്ദേശീയ ഇനത്തെ ആഗോള പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തി.

 

ഇന്ന്, മല്ലക്കാംബ് ഇന്ത്യയുടെ സമ്പന്നമായ കായിക പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നു. കൂടാതെ മുഖ്യധാരാ ഇനങ്ങൾക്കൊപ്പം തദ്ദേശീയ ഇനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ് പോലുള്ള വേദികളിൽ ഒരു സുപ്രധാന സ്ഥാനം കണ്ടെത്തുന്നു.

 

 

ഈ സംരംഭം മേഖലയ്ക്ക് ഉപരിയായി വിപുലമാക്കപ്പെടുന്നു. സംഘടിത കായിക വിനോദങ്ങൾ പരിമിതമായിട്ടുള്ള പ്രദേശങ്ങളിലേക്ക് എത്തുന്നതിലൂടെ ഈ ഗെയിംസ് യുവാക്കൾക്ക് പരിചയം, ആത്മവിശ്വാസം അല്ലെങ്കിൽ ഭാവി അവസരങ്ങൾ എന്നിവയുടെ രൂപത്തിൽ പുതിയ സാധ്യതകൾ തുറന്നു നൽകുന്നു. ഈ അർത്ഥത്തിൽ, കായിക ഇനങ്ങൾ മത്സരത്തേക്കാൾ ഉപരിയായി മാറുന്നു; ഇത് പരസ്പരം ബന്ധിപ്പിക്കുന്നതിനും വളരുന്നതിനും മുന്നോട്ട് പോകുന്നതിനുമുള്ള ഒരു മാർഗമായി മാറുന്നു.

ഔദ്യോഗിക ഭാഗ്യചിഹ്നമായ മോർവീർ, ഗെയിംസിൻ്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. ഛത്തീസ്ഗഢ് പദങ്ങളായ 'മോർ' (നമ്മുടെ സ്വന്തം), 'വീർ' (ധീരത) എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞ ഈ പദം ഇന്ത്യയിലെ ഗോത്ര സമൂഹങ്ങളുടെ അഭിമാനത്തെയും ആത്മാവിനെയും സ്വത്വത്തെയും പ്രതീകപ്പെടുത്തുന്നു.

 

ഛത്തീസ്ഗഢ്: ഒരു പുതു യുഗപ്പിറവി 

 

പതിറ്റാണ്ടുകളായി ഇടതു തീവ്രവാദത്തിൻ്റെ ദുരിതം അനുഭവിച്ച ഛത്തീസ്ഗഢ്, ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ് 2026 ന് ആതിഥേയത്വം വഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇത് മേഖലയിലെ ജനങ്ങളുടെ പുനരുജ്ജീവനശേഷിയെ സൂചിപ്പിക്കുന്നു. ചരിത്രപരമായി പ്രതിഭകൾക്ക് അംഗീകാരം ലഭിക്കാത്ത ബസ്തർ, സർഗുജ, ദണ്ഡകാരണ്യ ബെൽറ്റ് തുടങ്ങിയ ഗോത്ര ഭൂരിപക്ഷ മേഖലകളിലേക്ക് കെഐടിജി വഴി വ്യവസ്ഥാപിത കായിക അവസരങ്ങൾ പ്രാപ്യമാക്കും. കഴിഞ്ഞ വർഷം സംസ്ഥാന ഗവണ്മെൻ്റ് ബസ്തർ ഒളിമ്പിക്സ് സംഘടിപ്പിച്ചു. തുടർന്ന് 2026 ൽ സർഗുജ ഒളിമ്പിക്സ് നടന്നു. സമുദായിക തലത്തിലുള്ള ഇടപെടൽ പ്രാദേശിക പ്രതിഭകളെ എങ്ങനെ തിരിച്ചറിയാൻ സഹായിക്കുമെന്ന് ഇത് കാണിച്ചുതന്നു. സാമൂഹ്യ തലത്തിൽ പങ്കാളിത്തം വർദ്ധിപ്പിക്കാനും പ്രതിഭകളെ തിരിച്ചറിയാനും ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ് ലക്ഷ്യമിടുന്നു. ഈ പ്രദേശങ്ങളിൽ പലയിടത്തും കാലങ്ങളായി സാമൂഹിക-സാമ്പത്തിക വെല്ലുവിളികളെ നേരിട്ടിട്ടുണ്ട്. അത് മനസ്സിൽ വെച്ചുകൊണ്ട്, ഗോത്ര കായികതാരങ്ങളെ ദേശീയ കായിക ആവാസവ്യവസ്ഥയിലേക്ക് സംയോജിപ്പിക്കാനും ഇന്ത്യയുടെ ഭാവി പ്രതിഭാസഞ്ചയം ശക്തിപ്പെടുത്താനും ഗെയിംസ് ശ്രമിക്കുന്നു.

ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ് 2026, യുവജനകാര്യ-കായിക മന്ത്രാലയം, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി), ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, നാഷണൽ സ്പോർട്സ് ഫെഡറേഷനുകൾ, ഛത്തീസ്ഗഡ് സംസ്ഥാന സംഘാടക സമിതി എന്നിവ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളുമായി താരതമ്യം വരുന്ന സാങ്കേതിക മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്.

 

ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ് സാക്ഷാത്കരിക്കപ്പെടുമ്പോൾ, പ്രതിഭകളെ മാത്രമല്ല, അതിനു പിന്നിലെ നിരവധി കഥകളെയും - പരിശ്രമം, അഭിലാഷം, കാണാനുള്ള അവസരം എന്നിവയെയും - സാധ്യമാക്കുന്നു .

 

പങ്കാളിത്തം, മെഡലുകൾ, തിരഞ്ഞെടുപ്പ് ചട്ടക്കൂട്

 

ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ് 2026 ദേശീയ തലത്തിൽ ഗണ്യമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുന്നു. 30 സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നായി 60,000-ത്തിലധികം പേർ പങ്കെടുക്കുന്നു. രാജ്യത്തുടനീളമുള്ള ഗോത്ര സമൂഹങ്ങൾക്കിടയിൽ സംഘടിത കായിക ഇനങ്ങളുടെ വർദ്ധിച്ചുവരുന്ന വിപുലതയെ ഈ വിശാലമായ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നു.

 

ഏഴ് കായിക ഇനങ്ങളിലായി 106 സ്വർണം, 106 വെള്ളി, 126 വെങ്കല മെഡലുകൾ ഉൾപ്പെടെ ആകെ 338 മെഡലുകൾ നൽകും. ഏറ്റവും കൂടുതൽ മെഡലുകൾ നൽകുന്നത് അത്‌ലറ്റിക്‌സിനാണ്. നീന്തൽ, ഗുസ്തി, ഭാരോദ്വഹനം തുടങ്ങിയവയ്ക്കുള്ള മെഡലുകൾ മത്സരത്തിൻ്റെ വ്യാപ്തിയും വൈവിധ്യവും പ്രതിഫലിപ്പിക്കുന്നു.

 

രണ്ട് ഘട്ടങ്ങളായുള്ള ഒരു ഘടനാപരമായ പ്രക്രിയയിലൂടെയാണ് ഗെയിംസിനുള്ള കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത്:

 

ഘട്ടം 1: ഗോത്ര വിഭാഗത്തിലെ യോഗ്യരായ അത്‌ലറ്റുകളെ കണ്ടെത്തി അടുത്ത ഘട്ടത്തിലേക്ക് നാമനിർദ്ദേശം ചെയ്യുന്നതിനായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അതത് സ്‌പോർട്‌സ് വകുപ്പുകൾ വഴി തിരഞ്ഞെടുക്കൽ മത്സരങ്ങൾ നടത്തി.

 

ഘട്ടം 2: ഖേലോ ഇന്ത്യ ടീമുമായി ഏകോപിപ്പിച്ച് ബന്ധപ്പെട്ട ദേശീയ സ്‌പോർട്‌സ് ഫെഡറേഷനുകൾ സംഘടിപ്പിച്ച ദേശീയ തിരഞ്ഞെടുക്കൽ മത്സരങ്ങളിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത അത്‌ലറ്റുകൾ പങ്കെടുത്തു. ഈ മത്സരങ്ങളിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അന്തിമ തിരഞ്ഞെടുപ്പുകൾ നടത്തിയത്. ഇത് പങ്കാളിത്തത്തിന് സുതാര്യവും കഴിവ് അടിസ്ഥാനമാക്കിയുള്ളതുമായ പാത ഉറപ്പാക്കുന്നു.

 

കൂടാതെ, ഖേലോ ഇന്ത്യ ചട്ടക്കൂടിന് കീഴിൽ കൂടുതൽ പരിശീലനത്തിനും വികസനത്തിനുമായി പ്രതിഭയുള്ള കായികതാരങ്ങളെ കണ്ടെത്തുന്നതിന് പ്രത്യേക ടാലൻ്റ് ഐഡൻ്റിഫിക്കേഷൻ ആൻഡ് ഡെവലപ്‌മെൻ്റ് കമ്മിറ്റി (TIDC) നിയോഗിച്ചിരിക്കുന്നതിനാൽ, പ്രതിഭകളെ തിരിച്ചറിയുന്നതിനുള്ള ഒരു വേദിയായി ഗെയിംസ് പ്രവർത്തിക്കുന്നു.

 

മത്സര ഷെഡ്യൂളും പരിപാടികളും

 

ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ് 2026 പത്ത് ദിവസത്തെ കാലയളവിലാണ് നടത്തുന്നത്. മത്സരങ്ങളുടെ സുഗമവും കാര്യക്ഷമവുമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന് ഒന്നിലധികം വേദികളിലായി പരിപാടികൾ ക്രമീകരിച്ചിരിക്കുന്നു. വിവിധ വിഷയങ്ങളിലുടനീളം സമാന്തര പരിപാടികൾ ഉൾക്കൊള്ളുന്ന തരത്തിലാണ് ഷെഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്. ഇത് അത്‌ലറ്റുകൾക്ക് പങ്കാളിത്തത്തിനും തയ്യാറെടുപ്പിനും മതിയായ സമയം അനുവദിക്കുന്നു.

 

മാർച്ച് 25 മുതൽ ഏപ്രിൽ 3 വരെ ഗെയിംസ് നടക്കുമ്പോൾ, ഓരോ ദിവസവും പുതിയ മത്സരങ്ങൾ, ഉയർന്നുവരുന്ന കഥകൾ, പുതിയ ചാമ്പ്യന്മാർ എന്നിവരെ കണ്ടെത്താനാകുന്ന തരത്തിൽ ഷെഡ്യൂൾ തയ്യാറാക്കിയിരിക്കുന്നു. ഒരു കൂട്ടം പരിപാടികൾ എന്നതിലുപരി, അത്‌ലറ്റുകളെയും സമൂഹങ്ങളെയും പ്രേക്ഷകരെയും ഒരുപോലെ ഒന്നിപ്പിക്കുന്ന ഒരു പൊതുവായ അനുഭവം സൃഷ്ടിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.

 

ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ് 2026 ദൂരദർശനിൽ തത്സമയം സംപ്രേഷണം ചെയ്യുന്നു. രാജ്യമെമ്പാടുമുള്ള പൗരൻമാർക്ക് ഈ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാനും ഗോത്ര യുവാക്കളുടെ ആവേശവും കഴിവും ആസ്വദിക്കാനും ഇത് അനുവദിക്കുന്നു.

 

ഗെയിംസ് ഒറ്റനോട്ടത്തിൽ 

 

തെളിയിക്കപ്പെട്ട പാത: ഖേലോ ഇന്ത്യയ്ക്ക് കീഴിലുള്ള അടിസ്ഥാന സൗകര്യങ്ങളും പ്രതിഭാ വികസനവും

 

വിപുലമായ പ്രവേശന ക്ഷമത: ഖേലോ ഇന്ത്യയ്ക്ക് കീഴിലുള്ള കായിക അടിസ്ഥാന സൗകര്യം 

 

രാജ്യമെമ്പാടും, എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉൾപ്പെടുത്തി, ഖേലോ ഇന്ത്യ പരിപാടി കായിക അടിസ്ഥാന സൗകര്യത്തെ ഗണ്യമായി വികസിപ്പിച്ചിട്ടുണ്ട്. ഇതുവരെ ആകെ 344 പദ്ധതികൾ അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതികൾക്ക് ആകെ 3,158.15 കോടി രൂപയുടെ സാമ്പത്തിക അടങ്കലുണ്ട്. ഇതിൽ 2,730.95 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്, ഇത് നിർവഹണത്തിലെ സ്ഥിരമായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു.

 

സൃഷ്ടിച്ച അടിസ്ഥാന സൗകര്യങ്ങൾ നോക്കിയാൽ വിശാലമായ സൗകര്യങ്ങൾ ഉൾക്കൊള്ളുന്നു:

  • 126 വിവിധോദ്ദേശ്യ ഹാളുകൾ
  • 64 അത്‌ലറ്റിക് ട്രാക്കുകൾ
  • 25 ഫുട്ബോൾ മൈതാനങ്ങൾ
  • 29 ഹോക്കി മൈതാനങ്ങൾ
  • 16 നീന്തൽക്കുളങ്ങൾ
  • 84 മറ്റ് സ്‌പോർട്‌സ് സൗകര്യങ്ങൾ

 

പരമ്പരാഗത കേന്ദ്രങ്ങൾക്കപ്പുറം ഗുണനിലവാരമുള്ള കായിക സൗകര്യങ്ങളിലേക്കുള്ള പ്രവേശനക്ഷമത വർധിപ്പിക്കാൻ ഈ വളർന്നുവരുന്ന അടിസ്ഥാന സൗകര്യ ശൃംഖല സഹായിച്ചിട്ടുണ്ട്. ഇത് വ്യവസ്ഥാപിത കായിക മേഖലയെ, സമൂഹങ്ങളുമായി അടുപ്പിക്കുന്നു. ഛത്തീസ്ഗഢ്, മറ്റ് ഗോത്ര മേഖലകൾ തുടങ്ങിയ പ്രദേശങ്ങളിലെ ഈ നിക്ഷേപങ്ങൾ വഴി ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ് പോലുള്ള സംരംഭങ്ങൾക്ക് കായിക അടിത്തറ നിർമ്മിക്കാൻ കഴിയും. ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ പങ്കാളിത്തവും ദീർഘകാലാടിസ്ഥാനത്തിൽ പ്രതിഭാ വികസനവും പ്രോത്സാഹിപ്പിക്കുന്നു 

 

നൈപുണ്യത്തിൽ നിന്ന് നേട്ടത്തിലേക്ക്: ഖേലോ ഇന്ത്യയ്ക്ക് കീഴിലുള്ള അത്‌ലറ്റുകൾ

 

ഖേലോ ഇന്ത്യ പരിപാടി അടിസ്ഥാനതലത്തിലുള്ള പ്രതിഭകളെ തിരിച്ചറിയുകയും വിവിധ മേഖലകളിലെ അത്‌ലറ്റുകളെ ഉയർന്ന തലങ്ങളിൽ മത്സരിക്കാനും വിജയിക്കാനും സഹായിക്കുകയും ചെയ്യുന്നു. ഖേലോ ഇന്ത്യ സെൻ്ററുകളിൽ (കെഐസി) നിന്ന് ഉയർന്നുവരുന്ന നേട്ടങ്ങൾ രാജ്യത്തുടനീളമുള്ള വൈവിധ്യത്തെയും പ്രതിഭയെയും പ്രതിഫലിപ്പിക്കുന്നു.

 

അത്‌ലറ്റിക്‌സിൽ, ഗുങ്കുൻ (ഉത്തർപ്രദേശ്) 100 മീറ്ററിൽ (അണ്ടർ-20) സ്വർണം നേടി. സംസ്ഥാന ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ സംഗീത (ഉത്തർപ്രദേശ്) സ്വർണം നേടി. ടീം സ്‌പോർട്‌സിൽ, ഖുഷി കുമാരി (ബീഹാർ) ദേശീയ റഗ്ബി സബ്-ജൂനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി. പാരമ്പര്യേതര കായിക മേഖലകളിൽ നിന്നുള്ള പ്രതിഭകളുടെ ഉദയത്തെ ഇത് എടുത്തുകാണിക്കുന്നു.

 

ജമ്മു കശ്മീരിൽ നിന്നുള്ള ട്രൈസ ബലാലിൻ്റെ നേതൃത്വത്തിലുള്ള ജിംനാസ്റ്റുകൾ ദേശീയ സബ്-ജൂനിയർ റിഥമിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ ശക്തമായ പ്രകടനങ്ങൾ കാഴ്ചവച്ചു. വ്യക്തിഗത, ടീം ഇനങ്ങളിൽ ഒന്നിലധികം മെഡലുകൾ നേടി. കബഡിയിൽ, ഷാഹിദ് സഹൂർ, നാസിയ ലത്തീഫ് (ജമ്മു കശ്മീർ) തുടങ്ങിയവർ സബ്-ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇത് വിദൂര പ്രദേശങ്ങളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന പ്രാതിനിധ്യത്തെ പ്രതിഫലിപ്പിക്കുന്നു. 

 

കേരളത്തിൽ നിന്നും അഹനാഫ് പി.കെ (ബോക്സിംഗ്), ഹരിനന്ദൻ പി.എ (നീന്തൽ) തുടങ്ങിയ അത്‌ലറ്റുകൾ സംസ്ഥാനതലത്തിൽ സ്വർണ്ണ മെഡലുകളും ദേശീയ പങ്കാളിത്തത്തിന് യോഗ്യതയും നേടി. അതേസമയം ബ്രംജോത് കൗറിനെപ്പോലുള്ള പഞ്ചാബ് അത്‌ലറ്റുകൾ അത്‌ലറ്റിക്സ് ഇനങ്ങളിൽ പോഡിയം ഫിനിഷിലെത്തി നേട്ടം കൈവരിച്ചു

 

അത്‌ലറ്റിക്‌സ്, ബോക്സിംഗ്, കബഡി, ജിംനാസ്റ്റിക്‌സ്, റഗ്ബി തുടങ്ങി വിവിധ മേഖലകളിൽ ഈ നേട്ടങ്ങൾ വ്യക്തമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. ചെറിയ പട്ടണങ്ങളിൽ നിന്നും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നുമുള്ള അത്‌ലറ്റുകൾ ഇപ്പോൾ പ്രാദേശിക വേദികളിൽ നിന്ന് ദേശീയ മത്സരങ്ങളിലേക്ക് മാറുകയാണ്.

 

ഈ സാഹചര്യത്തിൽ, ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസ് ഈ മാറ്റത്തിൻ്റെ പാതയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഗോത്ര സമൂഹങ്ങളിൽ നിന്നുള്ള പ്രതിഭകളെ തിരിച്ചറിയുന്നതിനും പിന്തുണയ്ക്കുന്നതിനും അവരെ വിശാലമായ കായിക ആവാസവ്യവസ്ഥയുമായി ബന്ധിപ്പിക്കുന്നതിനുമുള്ള ഒരു കേന്ദ്രീകൃത വേദി ഇത് സൃഷ്ടിക്കുന്നു.

 

ആവേശത്തെ മുന്നോട്ട് കൊണ്ടുപോകുന്നു

 

ഗോത്ര സമൂഹങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ആദ്യത്തെ ദേശീയ വിവിധയിന കായിക പരിപാടി എന്ന നിലയിൽ, ഈ ഗെയിംസ് മെഡൽ നേട്ടം എന്നതിലും ആഴത്തിലുള്ള ലക്ഷ്യം മുന്നോട്ട് വെയ്ക്കുന്നു. പങ്കാളിത്തത്തിനും ആത്മവിശ്വാസത്തിനും ബന്ധത്തിനും അവ ഇടം സൃഷ്ടിക്കുന്നു. കഴിവുകൾ അംഗീകരിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുന്ന അന്തരീക്ഷത്തിലേക്ക് ചുവടുവെയ്ക്കാൻ യുവ അത്‌ലറ്റുകളെ അനുവദിക്കുന്നു.

 

ഇവിടെ ഓരോ കാര്യവും ഒരുപോലെ പ്രധാനമാണ്. ഉയർന്നുവരുന്ന പ്രതിഭകളെ തിരിച്ചറിയുന്നതിനും പിന്തുണയ്ക്കുന്നതിനുമാണ് ഗെയിമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരിശീലകർ, സാങ്കേതിക വിദഗ്ധർ, ടാലൻ്റ് സ്കൗട്ടുകൾ എന്നിവരുടെ പിന്തുണയോടെ, പ്രതിഭയുള്ള അത്‌ലറ്റുകൾക്ക് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കേന്ദ്രങ്ങളിലെ അവസരങ്ങൾ ഉൾപ്പെടെയുള്ള വ്യവസ്ഥാപിത പരിശീലന പാതകളിലേക്ക് നീങ്ങാൻ കഴിയും. പലർക്കും, ഇത് ഒരു ദീർഘ യാത്രയുടെ തുടക്കമായിരിക്കാം.

 

ഈ പാതകൾ ശക്തിപ്പെടുമ്പോൾ, ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിൻ്റെ സ്വാധീനം മെഡലുകളിൽ മാത്രമല്ല, അവ സൃഷ്ടിക്കുന്ന അവസരങ്ങളിലും പ്രതിഫലിക്കും. സംഘടിത കായിക വിനോദങ്ങളിൽ പരിമിതമായ പ്രവേശനം മാത്രമുണ്ടായിരുന്ന ഒരുകാലത്തിൽ നിന്നും പുതിയ കഥകൾ രൂപപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഇവിടെ പങ്കാളിത്തം ആത്മവിശ്വാസത്തിലേക്ക് നയിക്കുന്നു, ആത്മവിശ്വാസം വിജയത്തിലേക്കുള്ള പുതിയ പാതകൾ തുറക്കുന്നു.

Khelo India Tribal Games

***


( റിലീസ് ഐ.ഡി: 2246469) സന്ദര്‍ശക കൗണ്ടര്‍ : 61
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Bengali-TR , Gujarati