പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ബിസിനസ്സ് നടപടികൾ എളുപ്പമാക്കുന്നതിനുമുള്ള സുപ്രധാന ഉത്തരവ് ഗവണ്മെന്റ് വിജ്ഞാപനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
24 MAR 2026 9:18PM by PIB Thiruvananthpuram
1955 ലെ അവശ്യവസ്തു നിയമപ്രകാരം, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം വഴി, കേന്ദ്ര ഗവൺമെന്റ് പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്ന വിതരണം (പൈപ്പ്‌ലൈനുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിക്കൽ, നിർമ്മാണം, പ്രവർത്തനം, വിപുലീകരണം എന്നിവയിലൂടെ) ഉത്തരവ് 2026 വിജ്ഞാപനം ചെയ്തു.ഈ ഉത്തരവ്, രാജ്യത്തുടനീളം പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കാര്യക്ഷമവും സമയബന്ധിതവുമായ ചട്ടക്കൂട് നൽകുന്നു.ഇത് അനുമതി, ഭൂമി ലഭ്യത എന്നിവയിലുള്ള കാലതാമസം പരിഹരിക്കുകയും റെസിഡൻഷ്യൽ ഏരിയകളിൽ ഉൾപ്പെടെ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള വികസനം സാധ്യമാക്കുകയും ചെയ്യുന്നു.
ഇന്ത്യ ഗവണ്മെന്റ് അസാധാരണ ഗസറ്റിലൂടെ വിജ്ഞാപനം ചെയ്ത ഈ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വരികയും കാര്യക്ഷമമായ വാതക വിതരണം, ദ്രുതഗതിയിലുള്ള അടിസ്ഥാന സൗകര്യ വികസനം, ശുദ്ധ ഊർജ്ജത്തിന്റെ തുല്യമായ ലഭ്യത എന്നിവയ്ക്കായി സമഗ്രവും സുതാര്യവും നിക്ഷേപക സൗഹൃദപരവുമായ ഒരു ചട്ടക്കൂട് സ്ഥാപിക്കുകയും ചെയ്യുന്നു.
പൈപ്പ് വഴിയുള്ള പ്രകൃതിവാതക (പിഎൻജി) ശൃംഖലകൾ വികസിപ്പിക്കുക ,എല്ലാ കോണിലും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക, പാചകം, ഗതാഗതം, വ്യാവസായിക ആവശ്യങ്ങൾ എന്നിവയ്ക്കായി ശുദ്ധ ഇന്ധനങ്ങളിലേക്കുള്ള മാറ്റം പ്രോത്സാഹിപ്പിക്കുക, അതുവഴി ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുക, വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ പിന്തുണയ്ക്കുക എന്നിവയാണ് ഈ ഉത്തരവ് വഴി ലക്ഷ്യമിടുന്നത്.
നയപരമായ സാധൂകരണം :
ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകതയും മാറിക്കൊണ്ടിരിക്കുന്ന ആഗോള ഊർജ്ജ ഭൂപ്രകൃതിയും സ്ഥിരതയുള്ളതും വൈവിധ്യപൂർണ്ണവും കാര്യക്ഷമവുമായ ഊർജ്ജ സംവിധാനത്തിന് അനിവാര്യമാണ് . അടിസ്ഥാന സൗകര്യ വികസനത്തിലെ ദീർഘകാല വെല്ലുവിളികൾ, നിയന്ത്രണങ്ങളിലെ അനിശ്ചിതത്വം, അനുമതിയ്ക്കുള്ള കാലതാമസം തുടങ്ങിയ പ്രശ്നങ്ങളെ ഈ ഉത്തരവ് അഭിസംബോധന ചെയ്യുന്നു. അതേസമയം പ്രകൃതിവാതകത്തെ ഒരു പ്രധാന ഇന്ധനമായി പ്രതിസ്ഥാപിക്കുകയും ചെയ്യൂന്നു.
നടപടിക്രമങ്ങൾ ലളിതമാക്കിയും , നിയന്ത്രണ ചട്ടങ്ങൾ കുറച്ചും പങ്കാളികൾക്ക് സുതാര്യമായ പ്രവർത്തന അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനാണ് ഈ ഉത്തരവ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പരിഷ്കരണത്തിന്റെ പ്രധാന സവിശേഷതകൾ:
1.സുതാര്യവും സ്ഥിരവുമായ നിയന്ത്രണ ചട്ടക്കൂട്-
പൈപ്പ്‌ലൈൻ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കൽ,നിർമ്മിക്കൽ,പ്രവർത്തിപ്പിക്കൽ എന്നിവയ്ക്ക് വ്യക്തവും ഏകീകൃതവുമായ ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നു.
അവ്യക്തതയും ഭരണപരമായ വിവേചനാധികാരവും കുറയ്ക്കുന്ന, ഏകീകൃതമായ പ്രക്രിയകളും സമയക്രമങ്ങളും അവതരിപ്പിക്കുന്നു.
2.ബിസിനസ് ചെയ്യൽ എളുപ്പമാക്കുന്നതിന് ഗണ്യമായ പ്രോത്സാഹനം :
•നടപടിക്രമപരമായ കാലതാമസം ഇല്ലാതാക്കുന്നതിന് കല്പിത അംഗീകാര വ്യവസ്ഥകളോടെ സമയബന്ധിതമായ അംഗീകാരങ്ങൾ.
•അനുമതികളിലെ തടസം കുറയ്ക്കുന്നതിന് അധികാരപരിധികളിലുടനീളമുള്ള ഏകീകൃത ചട്ടക്കൂട്.
•അനിയന്ത്രിതമായ ലെവികളും ചാർജുകളും ഇല്ലാതാക്കുന്നു. സുതാര്യതയും ചെലവ് കണക്കാക്കലും സാധ്യമാക്കുന്നു .
•തദ്ദേശ അധികാരികളുമായുള്ള തർക്കങ്ങൾ ഒഴിവാക്കാൻ നിർവചിക്കപ്പെട്ട നഷ്ടപരിഹാരവും പുനഃസ്ഥാപന സംവിധാനങ്ങളും (“കുഴിക്കലും പുനഃസ്ഥാപിക്കലും ” / “കുഴിച്ചതിന് ശേഷം പണം നൽകൽ ”).
•ലളിതമായ നടപടിക്രമങ്ങളിലൂടെയും വ്യക്തമായ ഭരണപരമായ രേഖകളിലൂടെയും നിർവഹണ നടപടികളിലെ ഭാരം കുറയ്ക്കുന്നു.
3.വർദ്ധിപ്പിച്ച പൈപ്പ്ലൈൻ അടിസ്ഥാന സൗകര്യ വികസനം-
പൈപ്പ്ലൈനുകൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും അംഗീകൃത സ്ഥാപനങ്ങൾക്ക് നടപടികൾ സുഗമമാക്കുന്നു.
•സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സിജിഡി) സംവിധാനങ്ങളുടെയും ട്രങ്ക് പൈപ്പ്ലൈനുകളുടെയും വേഗത്തിലുള്ള വിതരണം ഉറപ്പാക്കുന്നു.
•എല്ലായിടത്തേക്കും പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിന്റെ (പിഎൻജി) ദ്രുത വിപുലീകരണത്തെ പിന്തുണയ്ക്കുന്നു.
4.പ്രവർത്തനപരമായ എളുപ്പവും ഉറപ്പും-
•തടസ്സങ്ങളും പ്രവേശന പരിമിതികളും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വ്യക്തത നൽകുന്നു.
•അമിതമായ സാമ്പത്തിക ബാധ്യത വരുത്താതെ ഉത്തരവാദിത്വo ഉറപ്പാക്കുന്നതിന് ബാങ്ക് ഗ്യാരണ്ടികൾ പോലുള്ള സുരക്ഷാ നടപടികൾ അവതരിപ്പിക്കുന്നു.
5.ഉപഭോക്തൃ കേന്ദ്രീകൃത സേവന വിതരണം-
•PNG കണക്ഷനുകളുടെ സമയബന്ധിതമായ ലഭ്യതയ്ക്ക് വ്യവസ്ഥ പ്രാപ്തമാക്കുന്നു. സേവന വിതരണ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നു.
•പൈപ്പ്‌ലൈൻ അടിസ്ഥാന സൗകര്യങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള മാറ്റം ക്രമേണ സാധ്യമാക്കുന്നു.
•കണക്റ്റിവിറ്റി സാങ്കേതികമായി സാധ്യമല്ലാത്തിടത്ത് വഴക്കം നൽകുന്നു.
6.പൊതുതാൽപ്പര്യം സംരക്ഷിക്കുന്നു
•തദ്ദേശ സ്ഥാപനങ്ങളോ സ്വകാര്യ സ്ഥാപനങ്ങളോ പൈപ്പ്‌ലൈൻ വികസനത്തിനുള്ള അനുമതി അന്യായമായി നിഷേധിക്കുന്നത് തടയുന്നു.
•നിയുക്ത അധികാരികൾ വഴി സുതാര്യമായ ഒരു തർക്ക പരിഹാര സംവിധാനം സ്ഥാപിക്കുന്നു.
•ഊർജ്ജ സുരക്ഷയുടെയും ശുദ്ധ ഊർജ്ജത്തിലേക്കുള്ള പരിവർത്തനത്തിന്റെയും ദേശീയ മുൻഗണനകളുമായി ഉപഭോക്തൃ സൗകര്യത്തെ സന്തുലിതമാക്കുന്നു.
പ്രതീക്ഷിക്കുന്ന സ്വാധീനം
• വർദ്ധിപ്പിച്ച ഊർജ്ജ സുരക്ഷ: വാതക വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുകയും വൈവിധ്യവൽക്കരിക്കുകയും ചെയ്യുന്നു. ഒറ്റ ഇന്ധന സ്രോതസ്സിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു.
• ബിസിനസ്സ് നടപടികൾ എളുപ്പമാക്കൽ : വേഗത്തിലുള്ള അനുമതിയും നിയന്ത്രണപരമായ ഉറപ്പും നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.
•അടിസ്ഥാന സൗകര്യ വികസനം: നഗര, അർദ്ധ നഗര പ്രദേശങ്ങളിലുടനീളം പൈപ്പ്‌ലൈൻ ശൃംഖലകളുടെ വേഗത്തിലുള്ള വിന്യാസം .
വൃത്തിയുള്ള പരിസ്ഥിതി: പാചകം, ഗതാഗതം, വ്യാവസായിക ആവശ്യങ്ങൾ എന്നിവയ്ക്കായി പ്രകൃതിവാതകം കൂടുതലായി ഉപയോഗിക്കുന്നത് മെച്ചപ്പെട്ട വായു ഗുണനിലവാരത്തിനും കുറഞ്ഞ കാർബൺ ഉദ്‌വമനത്തിനും കാരണമാകും.
സാമ്പത്തിക വളർച്ച: വിശ്വസനീയവും താങ്ങാനാവുന്നതുമായ ഊർജ്ജ വിതരണം വ്യാവസായിക, വാണിജ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കും.
ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത:
ഇന്ത്യയുടെ ഊർജ്ജ മേഖലയിൽ പ്രകൃതിവാതകത്തിന്റെ പങ്ക് വിപുലീകരിക്കുന്നതിനും നിക്ഷേപം, നൂതനാശയം , സുസ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു നയ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനും ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്.
കാര്യക്ഷമമായ അടിസ്ഥാന സൗകര്യങ്ങൾ, ബിസിനസ്സ് ചെയ്യൽ എളുപ്പമാക്കൽ , ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള വിശാലമായ പ്രവേശനം എന്നിവയാൽ പിന്തുണയ്ക്കപ്പെടുന്ന ഒരു വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ ഉത്തരവ്.
SKY
*****
( റിലീസ് ഐ.ഡി: 2244868)
സന്ദര്‍ശക കൗണ്ടര്‍ : 6