വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഐ.ഐ.സി.ടിയെയും എ.വി.ജി.സിഎക്‌സ്.ആര്‍ ആവാസവ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ തന്ത്രപരമായ പങ്കാളിത്തങ്ങള്‍ സ്ഥാപിക്കുന്നു

പോസ്റ്റഡ് ഓണ്‍: 18 MAR 2026 5:22PM by PIB Thiruvananthpuram

ചലച്ചിത്രങ്ങള്‍, ആനിമേഷന്‍, വി.എഫ്.എക്‌സ്, ഗെയിമിംഗ്, എ.വി.ജി.സിഎക്‌സ്.ആര്‍, ഇമ്മേഴ്‌സീവ് മീഡിയ, സംഗീതം, ഡിജിറ്റല്‍ ഉള്ളടക്കം എന്നിവയിലുടനീളം ഇന്ത്യയിലെ മാധ്യമ വിനോദ (മീഡിയ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്) മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിഭാവനം ചെയ്ത, കേന്ദ്രസര്‍ക്കാരിന്റെ മുന്‍നിര ആഗോള ബിസിനസ് ടു ബിസിനസ് (ബി 2 ബി) വിപണനകേന്ദ്ര (മാര്‍ക്കറ്റ് പ്ലെയ്‌സും)വും ഇടപഴകല്‍ പ്ലാറ്റ്‌ഫോമുമാണ് വേവ്‌സ് ബസാര്‍. 'ഇന്ത്യയില്‍ സൃഷ്ടിക്കുക, ലോകത്തിനായി സൃഷ്ടിക്കുക' എന്ന സംരംഭമായി വിഭാവനം ചെയ്തിരിക്കുന്ന വേവ്‌സ് ബസാര്‍, ഇന്ത്യന്‍ സ്രഷ്ടാക്കള്‍, സ്റ്റുഡിയോകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കായി ഘടനാപരമായ ബിസിനസ്സ് പര്യവേക്ഷണം, വിപണി അഭിഗമ്യത, നിക്ഷേപ സൗകര്യം, അന്താരാഷ്ട്ര സഹകരണം എന്നിവ പ്രാപ്തമാക്കുന്നു.

ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്സ്റ്റന്‍ഡഡ് റിയാലിറ്റി (എ.വി.ജി.സിഎക്‌സ്.ആര്‍) എന്നിവയ്ക്കായുള്ള ദേശീയ മികവിന്റെ കേന്ദ്ര (നാഷണല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ്)മായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസി(ഐ.ഐ.സി.ടി)നെ പിന്തുണയ്ക്കുന്നതിനായി നിരവധി ആഗോള സാങ്കേതിക കമ്പനികളുമായി കേന്ദ്രസര്‍ക്കാര്‍ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്.

പാഠ്യപദ്ധതി വികസനം, നൈപുണ്യ വികസന പരിപാടികള്‍, ഇന്റേണ്‍ഷിപ്പുകള്‍, ഗവേഷണവികസന പിന്തുണ, സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍, സ്‌കോളര്‍ഷിപ്പുകള്‍, വ്യവസായ മെന്റര്‍ഷിപ്പ് എന്നിവയിലൂടെ ഐഐസിടിയെ പിന്തുണയ്ക്കുകയും അതുവഴി രാജ്യത്തെ എ.വി.ജി.സിഎക്‌സ്.ആര്‍ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയുമാണ് ഈ സഹകരണങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്.


രാജ്യങ്ങളുടെ പങ്കാളിത്തം, ചലച്ചിത്രങ്ങളുടെ വിവിധ വിഭാഗങ്ങള്‍, നിര്‍മ്മാണ ശൈലികള്‍, പ്രമേയപരമായ വിഷയങ്ങള്‍, പ്രേക്ഷക ആകര്‍ഷണം എന്നിവ കണക്കിലെടുത്ത് എല്ലാവരെയും ഉള്‍ച്ചേര്‍ക്കുക എന്നതാണ് ഐ.എഫ്.എഫ്.ഐ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ, മേളയിലേക്ക് ചലച്ചിത്രങ്ങള്‍ സമര്‍പ്പിച്ച രാജ്യങ്ങളുടെ എണ്ണം 2023ല്‍ 106 എന്നയിടത്ത് നിന്ന് 2025ല്‍ 127 ആയി വര്‍ദ്ധിച്ചു.

അന്തിമമായി തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രങ്ങളുടെ പട്ടികയില്‍, അന്താരാഷ്ട്ര പങ്കാളിത്തം 2023ലെ 79 രാജ്യങ്ങളില്‍ നിന്ന് 2025ല്‍ 84 രാജ്യങ്ങളായി വര്‍ദ്ധിച്ചു.
വിഭാഗങ്ങള്‍, ശൈലികള്‍, പ്രമേയങ്ങള്‍ എന്നിവ ഐ.എഫ്.എഫ്.ഐയുടെ ചലച്ചിത്രമേളയില്‍ ശ്രദ്ധേയമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിശാലമായ ഉള്‍പ്പെടുത്തലിനായി, ഗോവയിലുടനീളമുള്ള 4 വേദികളിലായി അതായത് പഞ്ചിം, പോര്‍വോറിം, മഡ്ഗാവ്, പോന്‍ഡ എന്നിവിടങ്ങളിലായി നടക്കുന്ന മേളയുടെ മുഴുവന്‍ കാലയളവിലേക്കുമുള്ള പ്രതിനിധി (ഡെലിഗേറ്റ്) ഫീസ് 1000 രൂപ എന്ന കുറഞ്ഞ പരിധിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

മേളയുടെ എല്ലാ പ്രദര്‍ശന വേദികളും ദിവ്യാംഗര്‍ക്ക് പ്രവേശനത്തിന് അഭിഗമ്യമാക്കിയിട്ടുണ്ട്. 56-ാമത് ഐ.എഫ്.എഫ്.ഐയില്‍, ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 19 ചലച്ചിത്രങ്ങള്‍ക്ക് സംഭാഷണങ്ങള്‍ എഴുതിക്കാണിക്കുന്ന (ക്ലോസ്ഡ്) ക്യാപ്ഷനുകളും 24 ചിത്രങ്ങള്‍ക്ക് ശബ്ദ (ഓഡിയോ) വിവരണങ്ങളും ഉണ്ടായിരുന്നു.

ചലച്ചിത്ര നിര്‍മ്മാണ മേഖലയിലെ യുവ സര്‍ഗ്ഗാത്മക പ്രതിഭകളെ കണ്ടെത്തുന്നതിനും അംഗീകരിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി 2021ല്‍ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ആരംഭിച്ച ഒരു സംരംഭമാണ് 'നാളെയുടെ സര്‍ഗ്ഗാത്മക മനസ്സുകള്‍' (ദി ക്രിയേറ്റീവ് മൈന്‍ഡ്‌സ് ഓഫ് ടുമോറോ).

 2025ല്‍ നടന്ന സി.എം.ഒ.ടിയുടെ അഞ്ചാം പതിപ്പ് 13 ചലച്ചിത്ര തൊഴില്‍ മേഖലകളിലായി വളര്‍ന്നുവരുന്ന 125 ഓളം സ്രഷ്ടാക്കളെ ഒരുമിച്ച് കൊണ്ടുവന്നു. 2021ല്‍ സ്ഥാപിതമായതു മുതല്‍, സി.എം.ഒ.ടി സംരംഭം ക്രമാനുഗതമായി വളര്‍ന്നു. പ്രധാന ആഗോള ചലച്ചിത്ര മേളകളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ദേശീയ അംഗീകാരം നേടുകയും ഇന്ത്യയുടെ സൃഷ്ടിപരമായ സമ്പദ് വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവനയേകുകയും ചെയ്തു.

ശ്രീ. മനീഷ് ജയ്‌സ്വാള്‍, ഡോ. ഹേമാങ് ജോഷി, ശ്രീ. മനോജ് തിവാരി, ശ്രീ. രവീന്ദ്ര ശുക്ല എന്ന രവി കിഷന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇന്ന് ലോക്‌സഭയില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍. മുരുകന്‍ സമര്‍പ്പിച്ചതാണ് ഈ വിവരങ്ങള്‍.

****


( റിലീസ് ഐ.ഡി: 2242231) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Punjabi , Telugu