വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

മുംബൈയിൽ നടക്കുന്ന അമ്യൂസ്‌മെൻ്റ് എക്‌സ്‌പോ 2026 ൽ, ഇന്ത്യൻ നിർമ്മിത എക്സ്ആർ നൂതനാശയം സിഐസി വിജയിയായ സ്റ്റാർട്ടപ്പ് പ്രദർശിപ്പിച്ചു

സ്റ്റാർട്ടപ്പുകളിലൂടെ എവിജിസി-എക്‌സ്ആർ മേഖലയിലെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വാർത്താവിതരണ& പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ ക്രിയേറ്റ് ഇൻ ഇന്ത്യ സംരംഭം തുടരുന്നു

പോസ്റ്റഡ് ഓണ്‍: 11 MAR 2026 4:41PM by PIB Thiruvananthpuram
വാർത്താവിതരണ& പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ  സംരംഭമായ WAVES ന് കീഴിലെ ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് (സിഐസി) സീസൺ -1 ൻ്റെ  ഭാഗമായ എക്സ്ആർ ക്രിയേറ്റർ ഹാക്കത്തോൺ മത്സര വിജയികളായ സ്റ്റാർട്ടപ്പുകളിലൊന്നായ യൂത്ത് ബസ്, അതിൻ്റെ  നൂതനമായ ഇമ്മേഴ്‌സീവ് എക്സ്ആർ സാങ്കേതികവിദ്യ പ്രദർശിപ്പിക്കുന്നു.2026 മാർച്ച് 10 മുതൽ 12 വരെ മുംബൈയിലെ ഗോരെഗാവിലുള്ള ബോംബെ എക്സിബിഷൻ സെൻ്ററിൽ നടക്കുന്ന അമ്യൂസ്‌മെൻ്റ്  എക്‌സ്‌പോയിൽ ആണ് പ്രദർശനം.
 
 
WAVEX സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്രോഗ്രാമിന് കീഴിൽ ഇൻകുബേറ്റ് ചെയ്തിട്ടുള്ള ‘യൂത്ത്ബസ്’ സ്റ്റാർട്ടപ്പ്, ‘ഇമ്മേഴ്‌സീവ് വാർഫെയർ’, ‘മെറ്റാ ദ്വർ’ തുടങ്ങിയവ ഉൾപ്പെടെ വൈവിധ്യമാർന്ന ഇന്ത്യൻ നിർമ്മിത ഇമ്മേഴ്‌സീവ് ഗെയിമിംഗ് വിനോദ അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു. റേസിംഗ്, പറക്കൽ അനുഭവങ്ങൾക്കായുള്ള സിമുലേറ്ററുകളും ക്ലൗഡ് കണക്റ്റഡ് റിമോട്ട്-നിയന്ത്രിത (ആർസി) ഗെയിമിംഗ് പ്ലാറ്റ്‌ഫോമും ഈ സ്റ്റാർട്ടപ്പ് പ്രദർശിപ്പിക്കുന്നു. ആർ‌സി ക്ലൗഡ് അരീന എന്ന ഈ പ്ലാറ്റ്‌ഫോo കളിക്കാർക്ക് യഥാർത്ഥ ആർ‌സി ഉപകരണങ്ങളെ ഇൻ്റർനെറ്റ് വഴി നിയന്ത്രിക്കാൻ അനുവദിക്കുന്നു.
 
 
വാർത്താ വിതരണ& പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ  സംരംഭമായ ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിലൂടെ ഉയർന്നുവന്ന വിജയികളുടെ നേട്ടങ്ങളെ അമ്യൂസ്‌മെൻ്റ്  എക്‌സ്‌പോയിലെ അവരുടെ പങ്കാളിത്തം എടുത്തുകാണിക്കുന്നു. മാധ്യമ, വിനോദ മേഖലയിലുടനീളമുള്ള, പ്രത്യേകിച്ച് AVGC-XR വ്യവസായങ്ങളിലെ നൂതന  ഉള്ളടക്ക സ്രഷ്ടാക്കളെ മന്ത്രാലയം തിരിച്ചറിയുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് തുടരുന്നു.
 
ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് (CIC)-യെക്കുറിച്ച്:
 
എം&ഇ മേഖലയിലെ വിവിധ വ്യവസായ സംരംഭങ്ങൾ വഴി സംഘടിപ്പിക്കുന്ന WAVES-ൻ്റെ  മുഖ്യഘടകങ്ങളിൽ ഒന്നാണ് 'ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്' (CIC). ആനിമേഷൻ, വിഎഫ്എക്സ്, ഗെയിമിംഗ്, കോമിക്‌സ്, എക്സ്ആർ (AVGC-XR), സംഗീതം, സിനിമ, ഡിജിറ്റൽ മീഡിയ തുടങ്ങി മാധ്യമ &വിനോദ മേഖലയിലെ ഇന്ത്യയുടെ സർഗ്ഗാത്മക പ്രതിഭകളെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനും നൈപുണ്യവൽക്കരിക്കുന്നതിനും ക്യൂറേറ്റ് ചെയ്യുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള ഒരു വ്യവസായമേഖലാ നിയന്ത്രിതവും , ഗവണ്മെൻ്റ്  പിന്തുണയുള്ളതും , യുവജനാധിഷ്ഠിതവുമായ പ്ലാറ്റ്‌ഫോമായി സിഐസി വർത്തിക്കുന്നു. ശക്തമായ വിപണി ബന്ധങ്ങളും മുൻനിര വ്യവസായ-നിർദ്ദിഷ്ട ശേഷിയുമുള്ള , പ്രധാന വ്യവസായ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന മത്സരങ്ങളിലൂടെ ഭാവി- സജ്ജമായ ഒരു പ്രതിഭാ സഞ്ചയം നിർമ്മിക്കുന്നതിലാണ് സിഐസി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 
 
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക https://wavesbazaar.com/create-india-challange/season1
 
****

( റിലീസ് ഐ.ഡി: 2238447) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: Marathi , English , Urdu , हिन्दी , Punjabi , Tamil , Telugu