വ്യോമയാന മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സാഹചര്യം: മാർച്ച് 12 മുതൽ ഇന്ത്യൻ വിമാനക്കമ്പനികൾ കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിക്കും

പോസ്റ്റഡ് ഓണ്‍: 10 MAR 2026 11:47PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ നിലവിലുള്ള സംഭവവികാസങ്ങളും അതിനെത്തുടർന്ന് ഇന്ത്യയും ഈ മേഖലയും തമ്മിലുള്ള വിമാന സർവീസുകളിലെ സാഹചര്യവും സിവിൽ വ്യോമയാന മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സിവിൽ വ്യോമയാന മന്ത്രി കിഞ്ചരപു റാം മോഹൻ നായിഡു സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുകയും ദ്രുതഗതിയിൽ ഏകോപിതമായ പ്രതികരണങ്ങൾ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്യുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കും സേവനങ്ങളുടെ തുടർച്ചയ്ക്കും മുൻതൂക്കം നൽകിക്കൊണ്ട്, നിലവിലെ സാഹചര്യത്തിനനുസരിച്ച് വിമാനക്കമ്പനികൾ ഉചിതമായ പ്രവർത്തന ക്രമീകരണങ്ങൾ നടത്തുന്നു.

2026 മാർച്ച് 09-ലെ പ്രവർത്തന ഡാറ്റ പ്രകാരം , ഇന്ത്യൻ വിമാനക്കമ്പനികളുടെ 45 ഇൻബൗണ്ട് വിമാനങ്ങൾ പശ്ചിമേഷ്യയിൽ നിന്ന് 7,407 യാത്രക്കാരുമായി ഇന്ത്യയിൽ എത്തിയിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷിതമായ സഞ്ചാരവും ആവശ്യമുള്ളിടത്ത് ഒഴിപ്പിക്കൽ പിന്തുണയും ഉറപ്പാക്കുന്നതിന് ഇന്ത്യൻ വിമാനക്കമ്പനികൾ പ്രവർത്തനപരമായ സൗകര്യം തേടിയിട്ടുണ്ട്. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ, അൽ-അലൻ, ഫുജൈറ, ഷാർജ, ജിദ്ദ, മദീന തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്ക് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഒരു ബദൽ വിമാനത്താവളമായി ഉപയോഗിക്കാൻ അനുവദിക്കുന്നതിനും അധികമായി വിമാനങ്ങളുടെ എത്തിച്ചേരൽ , പുറപ്പെടൽ സ്ലോട്ടുകൾ സുഗമമാക്കുന്നതിനും ഡിജിസിഎ ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട് .

എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും 2026 മാർച്ച് 12 മുതൽ റിയാദിലേക്ക് സർവീസ് നടത്തുമെന്നും അന്ന് മുതൽ ഇൻഡിഗോ, മുംബൈ-റിയാദ്-മുംബൈ സർവീസുകൾ ആരംഭിക്കുമെന്നും വിമാന കമ്പനികളുടെ പ്രവർത്തന പദ്ധതികൾ സൂചിപ്പിക്കുന്നു. മേഖലയിൽ തുടർച്ചയായ പ്രവർത്തന സുരക്ഷ ഉറപ്പാക്കാൻ സ്പൈസ്ജെറ്റിന് ബദൽ വിമാനത്താവള അനുമതികൾ നേടുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. നിലവിലുള്ള പ്രവർത്തന സാഹചര്യങ്ങൾ പ്രകാരം, 2026 മാർച്ച് 12 മുതൽ തീരുമാനിച്ചിരിക്കുന്ന മുംബൈ-റിയാദ്-മുംബൈ സർവീസുകൾ തുടങ്ങാൻ ആകാശ എയറിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

യാത്രക്കാരുടെ സഞ്ചാരം ക്രമാനുഗതമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ മന്ത്രാലയം വിമാന കമ്പനികളുമായും മറ്റ് ബന്ധപ്പെട്ട പങ്കാളികളുമായും പതിവായി ഏകോപനം നടത്തുന്നു. ടിക്കറ്റ് നിരക്കുകൾ ന്യായമായി തുടരുന്നുണ്ടെന്നും ഈ കാലയളവിൽ അനാവശ്യമായ വർദ്ധന ഉണ്ടാകുന്നില്ലെന്നും ഉറപ്പാക്കാൻ വിമാന നിരക്കുകളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

വിമാന സമയക്രമീകരണങ്ങളെയും യാത്രാ ക്രമീകരണങ്ങളെയും കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കായി യാത്രക്കാർ അതത് വിമാന കമ്പനികളുമായി സമ്പർക്കം പുലർത്താൻ നിർദ്ദേശിക്കുന്നു. മന്ത്രാലയം സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നത് തുടരുകയും ആവശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യും.
 
SKY
 
****

( റിലീസ് ഐ.ഡി: 2237978) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Telugu