തെരഞ്ഞെടുപ്പ് കമ്മീഷന്‍
പശ്ചിമ ബംഗാളിലെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഇസിഐ അവലോകനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
09 MAR 2026 6:44PM by PIB Thiruvananthpuram
1 മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ശ്രീ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ ഇന്ന് കൊൽക്കത്തയിൽ, വരാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെക്കുറിച്ച് വിശദവും സമഗ്രവുമായ അവലോകനം നടത്തി.
2.ആം ആദ്മി പാർട്ടി, ഭാരതീയ ജനതാ പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), ഇന്ത്യൻ നാഷണൽ കോൺഗ്രസ്, നാഷണൽ പീപ്പിൾസ് പാർട്ടി, അംഗീകൃത സംസ്ഥാന രാഷ്ട്രീയ പാർട്ടികളായ ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്നിവയുടെ പ്രതിനിധികളുമായി കമ്മീഷൻ സംവദിക്കുകയും അവരുടെ നിർദ്ദേശങ്ങൾ ആരായുകയും ചെയ്തു.
3.പശ്ചിമ ബംഗാളിൽ ഇസിഐ നടത്തുന്ന എസ്‌ഐആർ പ്രവർത്തനത്തെ മിക്ക രാഷ്ട്രീയ പാർട്ടികളും അഭിനന്ദിക്കുകയും ഇസിഐയിൽ പൂർണ്ണ വിശ്വാസവും ഉറപ്പും പ്രകടിപ്പിക്കുകയും ചെയ്തു.
4.വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരെ ആക്രമിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പ്രവൃത്തികൾ ഉണ്ടാകാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ കമ്മീഷനോട് ആവശ്യപ്പെട്ടു. സമാധാനപരവും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ അവർ ഇസിഐയോട് ആവശ്യപ്പെട്ടു.
5.ഓരോ വോട്ടർക്കും സംരക്ഷണം നൽകണമെന്നും തിരഞ്ഞെടുപ്പ് സമയത്ത് അക്രമം തടയാൻ സിഎപിഎഫിനെ വൻതോതിൽ വിന്യസിക്കണമെന്നും അവർ ഇസിഐയോട് ആവശ്യപ്പെട്ടു. ചില പാർട്ടികൾ നാടൻ ബോംബുകൾ, നിയമവിരുദ്ധമായ തോക്കുകൾ, പണം, കായിക ശക്തി എന്നിവ ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് പാർട്ടികൾ ആശങ്ക പ്രകടിപ്പിച്ചു.
6.ഒന്നോ രണ്ടോ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തണമെന്ന് രാഷ്ട്രീയ പാർട്ടികൾ കമ്മീഷനോട് ആവശ്യപ്പെട്ടു.
7.രാജ്യത്ത് നിയമപ്രകാരമാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും പശ്ചിമ ബംഗാളിൽ നിഷ്പക്ഷവും സുതാര്യവും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൽ ഇസിഐ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് സിഇസി ശ്രീ ഗ്യാനേഷ് കുമാർ രാഷ്ട്രീയ പാർട്ടികൾക്ക് ഉറപ്പ് നൽകി.
8. വോട്ടർമാരെയോ തിരഞ്ഞെടുപ്പ് ജീവനക്കാരെയോ ഭീഷണിപ്പെടുത്തുക,തെരഞ്ഞെടുപ്പിൽ അക്രമം നടത്തുക,എന്നിവയ്‌ക്കെതിരെ ഇസിഐ യാതൊരു സഹിഷ്ണുതയും കാണിക്കില്ലെന്ന് സിഇസി ഗ്യാനേഷ് കുമാർ പറഞ്ഞു.
9.പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് അക്രമരഹിതമായിരിക്കുമെന്ന് ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ പൂർണ്ണമായും സഹകരിക്കുമെന്ന് കമ്മീഷന് ഉറപ്പ് നൽകി.
10. ഏറ്റവും സുതാര്യമായ രീതിയിലാണ് എസ്ഐആർ നടത്തിയതെന്ന് സിഇസി ശ്രീ ഗ്യാനേഷ് കുമാർ ആവർത്തിച്ചു. യോഗ്യതയുള്ള ഒരു വോട്ടറും ഒഴിവാക്കപ്പെടുന്നില്ലെന്നും യോഗ്യതയില്ലാത്ത ഒരു വ്യക്തിയെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഉറപ്പാക്കുക എന്നതാണ് എസ്ഐആറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പട്ടികയിൽ ഏതെങ്കിലും ഉൾപ്പെടുത്തലുകൾ/ഒഴിവാക്കൽ /മാറ്റങ്ങൾ എന്നിവയ്‌ക്കായി 6/7/8 ഫോമുകൾ ഇപ്പോഴും ഫയൽ ചെയ്യാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
11.പിന്നീട്, തിരഞ്ഞെടുപ്പ് ആസൂത്രണം, ഇവിഎം പരിപാലനം , ലോജിസ്റ്റിക്‌സ്, തിരഞ്ഞെടുപ്പ് ജീവനക്കാരുടെ പരിശീലനം,അനധികൃതമായവ പിടിച്ചെടുക്കൽ, ക്രമസമാധാനം, വോട്ടർ അവബോധം, പൊതുജന അവബോധസമ്പർക്ക പ്രവർത്തനങ്ങൾ എന്നിവയുടെ എല്ലാ വശങ്ങളെക്കുറിച്ചും തിരഞ്ഞെടുപ്പ്നിർവഹണ ഏജൻസികളുടെ തലവന്മാർ/നോഡൽ ഓഫീസർമാർ, ഐജിമാർ, ഡിഐജിമാർ, ഡിവിഷണൽ കമ്മീഷണർമാർ, പോലീസ് കമ്മീഷണർമാർ, ഡിഇഒമാർ, എസ്‌എസ്‌പിമാർ/എസ്‌പിമാർ എന്നിവരുമായി കമ്മീഷൻ വിശദമായ അവലോകനം നടത്തി.
12.എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ എല്ലാ തലവന്മാരും/നോഡൽ ഓഫീസർമാരും പൂർണ്ണ നിഷ്പക്ഷതയോടെ പ്രവർത്തിക്കാനും വോട്ടർമാർക്ക് പ്രലോഭനം നൽകുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും കർശനമായി നിയന്ത്രിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.
13.റാമ്പുകൾ, വീൽചെയറുകൾ, കുടിവെള്ളം എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ (AMF) എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വോട്ടർമാർക്കായി ഉറപ്പാക്കണമെന്ന് കമ്മീഷൻ എല്ലാ ഡിഇഒമാർക്കും നിർദ്ദേശം നൽകി.
SKY
*****
( റിലീസ് ഐ.ഡി: 2237376)
സന്ദര്‍ശക കൗണ്ടര്‍ : 22