യു.പി.എസ്.സി
azadi ka amrit mahotsav

2025 ലെ സിവിൽ സർവീസസ് പരീക്ഷ (സിഎസ്ഇ) ഫലത്തിൻ്റെ പ്രസക്ത വിവരങ്ങൾ

പോസ്റ്റഡ് ഓണ്‍: 06 MAR 2026 4:10PM by PIB Thiruvananthpuram

2025-ലെ സിവിൽ സർവീസസ് പരീക്ഷയുടെ (സിഎസ്ഇ) അന്തിമഫലം ഇന്ന് (2026 മാർച്ച് 6) പ്രസിദ്ധീകരിച്ചു. ഫലത്തിൻ്റെ പ്രധാനകാര്യങ്ങൾ ഇവയാണ്:
 

  • 2025 ലെ സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ, 2025 മെയ് 25 ന് നടത്തി. ആകെ 9,37,876 ഉദ്യോഗാർത്ഥികൾ ഈ പരീക്ഷയ്ക്ക് അപേക്ഷിച്ചുവെങ്കിലും, അതിൽ 5,76,793 പേർ മാത്രമാണ് പരീക്ഷ എഴുതിയത്.
  • 2025 ഓഗസ്റ്റിൽ നടന്ന മുഖ്യ പരീക്ഷയിൽ (മെയിൻ)  ആകെ 14,161 ഉദ്യോഗാർത്ഥികൾ യോഗ്യത നേടി.
  • വ്യക്തിത്വ പരിശോധനയ്ക്ക് ആകെ 2,736 ഉദ്യോഗാർത്ഥികൾ യോഗ്യത നേടി.
  • വിവിധ സർവീസുകളിലേക്ക് നിയമനത്തിനായി കമ്മീഷൻ ആകെ 958 ഉദ്യോഗാർത്ഥികളെ (659 പുരുഷന്മാരും 299 സ്ത്രീകളും) ശുപാർശ ചെയ്തിട്ടുണ്ട്.
  • ആദ്യ അഞ്ച് റാങ്കുകാരിൽ നാല് പുരുഷന്മാരും ഒരു വനിതയും  ഇടംപിടിച്ചു.


ഒന്നാം റാങ്ക്: ശ്രീ. അനുജ് അഗ്നിഹോത്രി (റോൾ നമ്പർ: 1131589) സിവിൽ സർവീസസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി. മെഡിക്കൽ സയൻസ് ഓപ്ഷണൽ വിഷയമായി എടുത്താണ് അദ്ദേഹം പരീക്ഷ വിജയിച്ചത്. ജോധ്പൂർ എയിംസിൽ നിന്നാണ് അദ്ദേഹം എം.ബി.ബി.എസ് ബിരുദം പൂർത്തിയാക്കിയത്.

രണ്ടാം റാങ്ക്: എം.എസ്. രാജേശ്വരി സുവേ എം (റോൾ നമ്പർ: 4000040) രണ്ടാം റാങ്ക് കരസ്ഥമാക്കി. ചെന്നൈ അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ഇവർ സോഷ്യോളജിയാണ് ഓപ്ഷണൽ വിഷയമായി തിരഞ്ഞെടുത്തത്.

മൂന്നാം റാങ്ക്: ഡൽഹി സർവ്വകലാശാലയിൽ നിന്നുള്ള ബിരുദധാരിയായ (ബികോം) ശ്രീ. ആകാൻഷ് ധുൽ (റോൾ നമ്പർ: 3512521) മൂന്നാം സ്ഥാനം നേടി. കൊമേഴ്‌സ് ആൻഡ് അക്കൗണ്ടൻസി ആയിരുന്നു അദ്ദേഹത്തിൻ്റെ ഓപ്ഷണൽ വിഷയം.

നാലാം റാങ്ക്: ഡൽഹി സർവ്വകലാശാലയിൽ നിന്ന് ബി.എ. ഇക്കണോമിക്‌സ് (ഓണേഴ്‌സ്) പൂർത്തിയാക്കിയ ശ്രീ. രാഘവ് ജുൻജുൻവാല (റോൾ നമ്പർ: 0834732) നാലാം റാങ്ക് കരസ്ഥമാക്കി. ഇക്കണോമിക്‌സ് ആയിരുന്നു അദ്ദേഹത്തിൻ്റെ ഓപ്ഷണൽ വിഷയം.

അഞ്ചാം റാങ്ക്: ഡൽഹി നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എ എൽ.എൽ.ബി (ഓണേഴ്‌സ്) ബിരുദം നേടിയ ശ്രീ. ഇഷാൻ ഭട്നാഗർ (റോൾ നമ്പർ: 0409847) അഞ്ചാം റാങ്ക് നേടി. സോഷ്യോളജി ആയിരുന്നു ഇദ്ദേഹത്തിൻ്റെ ഓപ്ഷണൽ വിഷയം.

 

  • ആദ്യ 25 റാങ്കുകാരിൽ 11 സ്ത്രീകളും 14 പുരുഷന്മാരും ഉൾപ്പെടുന്നു.
  • ആദ്യ 25 റാങ്കുകളിൽ എത്തിയവരുടെ വിദ്യാഭ്യാസ യോഗ്യതകൾ: ഇവർ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളായ ഐഐടി, എൻഎൽയു, എയിംസ്, ഡിടിയു, അണ്ണാ യൂണിവേഴ്‌സിറ്റി, ഡൽഹി യൂണിവേഴ്‌സിറ്റി, മുംബൈ യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള എഞ്ചിനീയറിംഗ്, ഹ്യുമാനിറ്റീസ്, സയൻസ്, കൊമേഴ്‌സ്, നിയമം, മെഡിക്കൽ സയൻസ്, മാസ് മീഡിയ എന്നിവയിൽ ബിരുദം നേടിയവരാണ്.
  • ആദ്യ 25 റാങ്കുകളിൽ എത്തിയ ഉദ്യോഗാർത്ഥികൾ മെയിൻ പരീക്ഷയ്ക്കായി ആന്ത്രോപ്പോളജി, കൊമേഴ്‌സ് ആൻഡ് അക്കൗണ്ടൻസി, കെമിസ്ട്രി, ഇക്കണോമിക്‌സ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ചരിത്രം, മാത്തമാറ്റിക്സ്, മെഡിക്കൽ സയൻസ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇൻ്റർനാഷണൽ റിലേഷൻസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, സോഷ്യോളജി തുടങ്ങിയവയാണ് ഓപ്ഷണൽ വിഷയങ്ങളായി തിരഞ്ഞെടുത്തത്.

 

  • ശുപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളിൽ 42 പേർ ഭിന്നശേഷി വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇതിൽ 10 പേർ അംഗപരിമിതരും, 14 പേർ കാഴ്ചപരിമിതിയുള്ളവരും, 9 പേർ ശ്രവണ പരിമിതിയുള്ളവരും, 9 പേർ ഒന്നിലധികം വൈകല്യങ്ങളുള്ളവരുമാണ്.
****

( റിലീസ് ഐ.ഡി: 2236085) സന്ദര്‍ശക കൗണ്ടര്‍ : 49
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil , Telugu