ധനകാര്യ മന്ത്രാലയം
എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ, തല്പര കക്ഷികളിൽ നിന്ന് പ്രാതിനിധ്യം ക്ഷണിക്കുന്നു
പോസ്റ്റഡ് ഓണ്‍:
05 MAR 2026 9:31PM by PIB Thiruvananthpuram
ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ,സ്ഥാപനങ്ങൾ,അസോസിയേഷനുകൾ എന്നിവയിൽ നിന്നും കൂടാതെ,ജീവനക്കാർ, പെൻഷൻകാർ, താൽപ്പര്യമുള്ള വ്യക്തികൾ എന്നിവരിൽ നിന്നും നിവേദനം /പ്രാതിനിധ്യം ക്ഷണിച്ചുകൊണ്ട്, എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ അതിന്റെ വെബ്‌സൈറ്റിൽ (8cpc.gov.in) ഒരു ഓൺലൈൻ സംവിധാനം ആരംഭിച്ചു . 2026 ഏപ്രിൽ 30 വരെ അപേക്ഷകൾ സ്വീകരിക്കും.
നിവേദനം സമർപ്പിക്കുന്നതിനുള്ള ഘടനാപരമായ മാതൃക MyGov.in പോർട്ടലിലും (innovateindia.mygov.in) ലഭ്യമാണ്. മുകളിൽ പറഞ്ഞ പോർട്ടലിൽ മാത്രം നിവേദനങ്ങൾ(memorandum )സമർപ്പിക്കാൻ കമ്മീഷൻ പങ്കാളികളോട് അഭ്യർത്ഥിച്ചു. കടലാസ് പകർപ്പുകൾ/ഇമെയിലുകൾ/പിഡിഎഫുകൾ എന്നീ രീതിയിലുള്ളവ കമ്മീഷൻ പരിഗണിക്കുന്നതല്ല
****
( റിലീസ് ഐ.ഡി: 2235844)
സന്ദര്‍ശക കൗണ്ടര്‍ : 41