PIB Headquarters
azadi ka amrit mahotsav

സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ ജന്‍ ഔഷധിയില്‍ നിന്നും താങ്ങാവുന്ന വിലയില്‍ മരുന്നുകള്‍

അയല്‍പക്കത്തെ ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ നിന്നും എല്ലാ വീടുകളിലേക്കും വിശ്വസനീയമായ മരുന്നുകള്‍ എത്തിക്കുന്നു

പോസ്റ്റഡ് ഓണ്‍: 05 MAR 2026 11:11AM by PIB Thiruvananthpuram

ഡല്‍ഹിയിലെ ശാന്തമായ ഒരു വീഥിയില്‍ , ഒരു ചെറിയ ഫാര്‍മസി കേവലമൊരു മെഡിക്കല്‍ സ്റ്റോറിനേക്കാള്‍ ഉപരിയായി മാറിയിരിക്കുന്നു. പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയ്ക്ക് കീഴിലുള്ള പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രം, ദൈനംദിന ആരോഗ്യ സംരക്ഷണത്തെ സമ്പാദ്യം, സ്വയം പര്യാപ്തത, അന്തസ്സ് എന്നിവയുടെ കഥയാക്കി മാറ്റുകയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക്, ഈ കേന്ദ്രങ്ങള്‍ മരുന്നുകള്‍ മാത്രമല്ല, ദൈനംദിന ജീവിതത്തില്‍ സ്വാതന്ത്ര്യം, ആത്മവിശ്വാസം, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നു .

 

A group of people standing in a lineDescription automatically generated  A person and person holding boxesDescription automatically generated

 

'താങ്ങാവുന്ന വിലയില്‍ മരുന്നുകള്‍, 60-ാം വയസ്സില്‍ ആത്മവിശ്വാസം പുനഃസ്ഥാപിച്ചു'

60 വയസ്സുള്ള, ശ്വേത ജി ഒറ്റയ്ക്കാണ് താമസിക്കുന്നത്. എന്നിരുന്നാലും, വീടിനടുത്തുള്ള ജന്‍ ഔഷധി കേന്ദ്രത്തിലേക്ക് അവര്‍ ആത്മവിശ്വാസത്തോടെ നടക്കുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി, ഈ കേന്ദ്രം അവരുടെ വിശ്വസനീയ പിന്തുണാ സംവിധാനമാണ്. കാല്‍സ്യം, വിറ്റാമിനുകള്‍ ഔഷധങ്ങള്‍, ഇന്‍സുലിന്‍, പ്രമേഹം, അസിഡിറ്റി എന്നിവയ്ക്കുള്ള മരുന്നുകള്‍ അവര്‍ പതിവായി ഈ കേന്ദ്രത്തില്‍ നിന്ന് വാങ്ങുന്നു.

 

A person sitting on a chair holding a piece of paperDescription automatically generated   A person holding a red box and a person standing in front of a buildingDescription automatically generated

 

''നേരത്തെ, മരുന്നുകള്‍ ചെലവേറിയതായിരുന്നു. പ്രതിമാസ ചെലവുകള്‍ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു,'' അവര്‍ പങ്കുവയ്ക്കുന്നു. ''ഇപ്പോള്‍, എല്ലാ മാസവും ഞാന്‍ ഗണ്യമായ ഒരു തുക ലാഭിക്കുന്നു.'' ശ്വേത ജിയെ സംബന്ധിച്ചിടത്തോളം, ഇതിന്റെ നേട്ടം സാമ്പത്തികം മാത്രമല്ല, സ്വതന്ത്രമായി പുറത്തുകടന്ന് സമീപത്തുള്ള സ്റ്റോറിലേക്ക് പോകാനും സ്വന്തം ആരോഗ്യം പരിപാലിക്കാനും അവരെ പ്രാപ്തയാക്കുന്നു. ''ഗുണനിലവാരത്തില്‍ താരതമ്യം ചെയ്യാന്‍ ഒന്നുമില്ല,'' അവര്‍ ഉറച്ചു പറയുന്നു. ''മരുന്നുകള്‍ ഫലപ്രദമാണ്, ഞാന്‍ പൂര്‍ണ്ണമായും സംതൃപ്തയാണ്.'' താങ്ങാനാവുന്ന ചെലവിലുള്ള ആരോഗ്യ സംരക്ഷണം, പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്ന് അവരുടെ കഥ പ്രതിഫലിപ്പിക്കുന്നു.

'ദീര്‍ഘയാത്ര വേണ്ട, ഭാരമേറിയ ബില്ലുകള്‍ ഇല്ല , മാന്യമായ പരിചരണം മാത്രം'

 



 

ഗോവര്‍ധന്‍ ജിയെ സംബന്ധിച്ചിടത്തോളം, ഈ കേന്ദ്രം ഒരു അനുഗ്രഹമായി തോന്നുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി, അദ്ദേഹം ഇവിടെ നിന്ന് രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും മരുന്നുകള്‍ വാങ്ങുന്നു.

''ഇത് ഞങ്ങളുടെ വീടിനടുത്താണ്, അതിനാല്‍ ആരെയും ആശ്രയിക്കാതെ നമുക്ക് സ്വന്തമായി വരാം,'' അദ്ദേഹം പറയുന്നു. ''ഞങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ നല്ല ഗുണനിലവാരമുള്ള മരുന്നുകള്‍ ലഭിക്കുന്നു. അത് തന്നെ കരുത്ത് പകരുന്നു .'' സുഗമമായ ലഭ്യതയും താങ്ങാനാവുന്ന വിലയും അദ്ദേഹത്തിന് സ്വാതന്ത്ര്യബോധം നല്‍കി. ദീര്‍ഘയാത്ര വേണ്ട, ഭാരമേറിയ ബില്ലുകളില്ല, എത്തിച്ചേരാവുന്ന ദൂരത്തില്‍ വിശ്വസനീയമായ മരുന്നുകള്‍ മാത്രം.'

 7,000 രൂപയുടെ ബില്ലുകളില്‍ നിന്നും സാമ്പത്തിക ആശ്വാസം

വീട്ടില്‍ നിന്നും ഏതാനും ചുവടുകള്‍ മാത്രം അകലെ, സഞ്ജീവ് കുമാര്‍ കൗണ്ടറില്‍ കാത്തിരിക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി, അദ്ദേഹം തനിക്കും ഭാര്യക്കും വേണ്ടി ഒരേ കേന്ദ്രത്തില്‍ നിന്നാണ് മരുന്നുകള്‍ വാങ്ങുന്നത്. ''എനിക്കും എന്റെ ഭാര്യക്കും 2,000-രൂപയ്ക്കുള്ളില്‍ മരുന്നുകള്‍ ലഭിക്കും. പുറത്ത് നിന്ന് വാങ്ങേണ്ടിവന്നാല്‍, പ്രതിമാസം 6,000-7,000 രൂപ വരെ ചിലവാകും,'' അദ്ദേഹം വിശദീകരിക്കുന്നു.

 

A couple of men standing outside a storeDescription automatically generated  A person wearing a scarfDescription automatically generated

 

ഈ ലാഭം അവരുടെ കുടുംബ ബജറ്റില്‍ പ്രകടമായ വ്യത്യാസം വരുത്തി. ''ഇപ്പോള്‍ ഞാന്‍ ലാഭിക്കുന്ന പണം കുടുംബത്തിന്റെ മറ്റ് അവശ്യ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു,'' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. വിട്ടുമാറാത്ത രോഗങ്ങള്‍ കൈകാര്യം ചെയ്യുന്ന കുടുംബങ്ങള്‍ക്ക്, കുറഞ്ഞ ചികിത്സാ ചെലവുകള്‍ സമ്മര്‍ദ്ദം കുറയ്ക്കുകയും മികച്ച സാമ്പത്തിക ആസൂത്രണം പ്രാപ്യമാക്കുകയും ചെയ്യുന്നു.

'പോക്കറ്റിന് ബുദ്ധിമുട്ടാകാതെയുള്ള ആരോഗ്യ സംരക്ഷണം'

 



 

മെക്കാനിക്കല്‍ ജോലിക്കാരനായ അശോക് കുമാറും സമാനമായ അനുഭവം പങ്കിടുന്നു. അദ്ദേഹത്തിനോ കുടുംബത്തിനോ മരുന്നുകള്‍ ആവശ്യമുള്ളപ്പോഴെല്ലാം, ജന്‍ ഔഷധി കേന്ദ്രമാണ് അവരുടെ ആദ്യ ആശ്രയം .

''ഞങ്ങള്‍ക്ക് ഇവിടെ താങ്ങാവുന്ന വിലയ്ക്ക് മരുന്നുകള്‍ ലഭിക്കുന്നു,'' അദ്ദേഹം പറയുന്നു. ''അത് ഞങ്ങളുടെ പോക്കറ്റില്‍ ഒരു ഭാരവും വരുത്തുന്നില്ല.'' അദ്ദേഹത്തെപ്പോലുള്ള തൊഴിലാളിവര്‍ഗ കുടുംബങ്ങള്‍ക്ക്, ഓരോ രൂപയും പ്രധാനമാണ്. ആരോഗ്യം ഒരു സാമ്പത്തിക ബാധ്യതയായി മാറുന്നില്ലെന്ന് താങ്ങാനാവുന്ന വിലയിലുള്ള മരുന്നുകള്‍ ഉറപ്പാക്കുന്നു.

' മരുന്ന് കുറിപ്പടിയിലെ ഉത്കണ്ഠയെ, ആശ്വാസമാക്കി മാറ്റുന്നു'

 



 

പ്രദേശത്ത് ജന്‍ ഔഷധി കേന്ദ്രത്തിന്റെ സാന്നിധ്യമുളവാക്കുന്ന വിശാലമായ സ്വാധീനവും സുനില്‍ കുമാര്‍ എടുത്തുകാണിക്കുന്നു. മരുന്നുകള്‍ ഇവിടെ താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. മുമ്പ്, മരുന്നുകളുടെ ഉയര്‍ന്ന വില പ്രതീക്ഷിക്കുന്നത് കാരണം ഒരു ഡോക്ടറുടെ കുറിപ്പടി നോക്കുന്നത് ആളുകളുടെ ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുമായിരുന്നു. ഇപ്പോള്‍, ജന്‍ ഔഷധി കേന്ദ്രത്തില്‍ താങ്ങാനാവുന്ന ചെലവില്‍ ഉയര്‍ന്ന നിലവാരമുള്ളതുമായ മരുന്നുകള്‍ ലഭ്യമായതിനാല്‍, ആ ആശങ്ക ആശ്വാസമായി മാറിയിരിക്കുന്നു.

'തന്റെ സമൂഹത്തെ ശാക്തീകരിക്കുന്ന ഒരു ദിവ്യാംഗ സംരംഭകന്‍':

ജന്‍ ഔഷധി കേന്ദ്രം നടത്തുന്ന ഒരു ദിവ്യാംഗ സംരംഭകനാണ് റാം അധര്‍. കാലുകള്‍ക്ക് നീള വ്യത്യാസമുള്ള (LLD) അദ്ദേഹം, തന്റെ വെല്ലുവിളിയെ ഒരു ശക്തിയാക്കി മാറ്റാന്‍ തീരുമാനിച്ചു. ശാരീരിക പരിമിതികള്‍ തന്നെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കുന്നതിനുപകരം, അദ്ദേഹം ദൃഢനിശ്ചയത്തോടെയും വ്യക്തമായ ലക്ഷ്യത്തോടെയും മുന്നോട്ട് പോകുന്നു. തന്റെ സമൂഹത്തിനു, വീടിനടുത്ത് ഗുണനിലവാരമുള്ളതും താങ്ങാനാവുന്ന വിലയുള്ളതുമായ മരുന്നുകള്‍ നല്‍കി അവരെ സേവിക്കുക എന്ന ലക്ഷ്യവുമായി ജീവിക്കുന്നു.

 

A person with a beard holding a jar of proteinDescription automatically generated   A group of people in a storeDescription automatically generated

 

''എന്റെ പ്രദേശത്തിന് വേണ്ടി അര്‍ത്ഥവത്തായ എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു,'' അദ്ദേഹം ശാന്തമായ ആത്മവിശ്വാസത്തോടെ പറയുന്നു. ഇന്ന്, അദ്ദേഹത്തിന്റെ കേന്ദ്രം പ്രതിദിനം ഏകദേശം 30 മുതല്‍ 40 വരെ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നു. പ്രദേശത്തെ പലര്‍ക്കും, അദ്ദേഹത്തിന്റെ ഈ ഔഷധ കേന്ദ്രം ഒരു ഫാര്‍മസിയേക്കാള്‍ കൂടുതലാണ്; അത് പുനരുജ്ജീവനത്തിന്റെയും സേവനത്തിന്റെയും പ്രതീകമാണ്. ധൈര്യവും അവസരവും ഒരുമിച്ചുചേര്‍ന്നാല്‍ ഒരു ജീവിതത്തെ മാത്രമല്ല, ഒരു സമൂഹത്തെ മുഴുവന്‍ എങ്ങനെ പരിവര്‍ത്തനം ചെയ്യാനാകുമെന്ന് അദ്ദേഹത്തിന്റെ യാത്ര പ്രതിഫലിപ്പിക്കുന്നു.

 

A person handing over a card to another personDescription automatically generated

 

മുതിര്‍ന്ന പൗരന്മാര്‍, ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍, ദിവ്യാംഗ സംരംഭകര്‍, ദീര്‍ഘകാല രോഗങ്ങള്‍ കൈകാര്യം ചെയ്യുന്ന കുടുംബങ്ങള്‍ എന്നിവര്‍ക്ക്, താങ്ങാനാവുന്ന വിലയിലുള്ള ആരോഗ്യ സംരക്ഷണം ഒരു ആഡംബരമല്ല; അത് ഒരു അനിവാര്യതയാണ് . കനത്ത സാമ്പത്തിക ബാധ്യതയില്ലാതെ, ജെഎകെകളില്‍ അവരുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നു. ഈ ദൈനംദിന കഥകളിലൂടെ, ഒരു സന്ദേശം വ്യക്തമാണ്: ജന്‍ഔഷധി കേന്ദ്രങ്ങള്‍ മരുന്നുകള്‍ വില്‍ക്കുന്ന കടകള്‍ മാത്രമല്ല; അവ വിശ്വാസം, ആശ്വാസം, ശാക്തീകരണം എന്നിവയുടെ കൂടി ഇടങ്ങളാണ്.

  അവലംബം:

Ministry of Chemicals and Fertilizers

Click here to see pdf 

 

***


( റിലീസ് ഐ.ഡി: 2235707) സന്ദര്‍ശക കൗണ്ടര്‍ : 20
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil