പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഖത്തർ അമീറുമായി സംഭാഷണം നടത്തി

പോസ്റ്റഡ് ഓണ്‍: 03 MAR 2026 7:01PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഖത്തർ അമീർ ആദരണീയ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി സംഭാഷണം നടത്തി.

ഖത്തറിന് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഖത്തറിന്റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ലംഘിക്കുന്ന ഏത് നീക്കത്തെയും ശക്തമായി അപലപിക്കുന്നതായും സംഭാഷണത്തിനിടെ പ്രധാനമന്ത്രി അറിയിച്ചു.

ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത ഇരു നേതാക്കളും എടുത്തുപറഞ്ഞു.

വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് ആ രാജ്യം നൽകിവരുന്ന തുടർച്ചയായ പിന്തുണയ്ക്കും സംരക്ഷണത്തിനും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;

"എന്റെ സോദരൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി സംഭാഷണം നടത്തി. ഖത്തറിനോട് ഞങ്ങൾ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഖത്തറിന്റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ലംഘിക്കുന്ന ഏത് നീക്കത്തെയും ശക്തമായി അപലപിക്കുകയും ചെയ്യുന്നു. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത ഞങ്ങൾ എടുത്തുപറഞ്ഞു.  വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് അദ്ദേഹം നൽകുന്ന തുടർച്ചയായ പിന്തുണയ്ക്കും കരുതലിനും ഞാൻ നന്ദി അറിയിച്ചു."

@TamimBinHamad”

 

****

NK

( റിലീസ് ഐ.ഡി: 2235157) സന്ദര്‍ശക കൗണ്ടര്‍ : 34