പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ വികസനത്തിനും ലോകനന്മയ്ക്കുമായി ശാസ്ത്ര-സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമെന്നു ദേശീയ ശാസ്ത്രദിനത്തിൽ പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 28 FEB 2026 10:08AM by PIB Thiruvananthpuram

നമ്മുടെ രാജ്യത്തെ മുന്നോട്ടു നയിക്കുന്ന ഗവേഷണം, നൂതനാശയങ്ങൾ, ശാസ്ത്രീയ ജിജ്ഞാസ എന്നിവയുടെ കരുത്തിനെയാണു ദേശീയ ശാസ്ത്രദിനത്തിൽ നാം ആഘോഷിക്കുന്നതെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു.

“സർ സി വി രാമൻ ‘രാമൻ പ്രഭാവം’ എന്ന മഹത്തായ കണ്ടെത്തൽ നടത്തിയതിന്റെ സ്മരണയ്ക്കായാണ് ഈ ദിനം ആചരിക്കുന്നത്” - പ്രധാനമന്ത്രി പറഞ്ഞു. ഈ കണ്ടെത്തൽ ഇന്ത്യയിലെ ഗവേഷണങ്ങളെ ലോകഭൂപടത്തിൽ ഉറപ്പിച്ചു നിർത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

നമ്മുടെ യുവാക്കളെ ശാക്തീകരിക്കാനും, ഗവേഷണ ശൃംഖലകൾക്കു കൂടുതൽ കരുത്തുപകരാനും, ശാസ്ത്ര-സാങ്കേതികവിദ്യകൾ ദേശീയ വികസനത്തിനും ലോകനന്മയ്ക്കുമായി പ്രയോജനപ്പെടുത്താനുമുള്ള നമ്മുടെ ദൃഢനിശ്ചയം പ്രധാനമന്ത്രി ആവർത്തിച്ചു.

എക്സിൽ പ്രധാനമന്ത്രി ഇപ്രകാരം കുറിച്ചു:

“ഇന്ന്, ദേശീയ ശാസ്ത്ര ദിനത്തിൽ, നമ്മുടെ രാജ്യത്തെ മുന്നോട്ടു നയിക്കുന്ന ഗവേഷണം, നൂതനാശയങ്ങൾ, ശാസ്ത്രീയ ജിജ്ഞാസ എന്നിവയുടെ മനോഭാവത്തെ നാം ആഘോഷിക്കുന്നു

സർ സി വി രാമന്റെ ‘രാമൻ പ്രഭാവ’ത്തിന്റെ വിപ്ലവകരമായ കണ്ടെത്തലിന്റെ സ്മരണാർഥമാണ് ഈ ദിനം ആചരിക്കുന്നത്. ഈ കണ്ടെത്തൽ ഇന്ത്യൻ ഗവേഷണത്തെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കി.

നമ്മുടെ യുവാക്കളെ ശാക്തീകരിക്കാനും, ഗവേഷണ ശൃംഖലകൾക്കു കരുത്തു പകരാനും, ശാസ്ത്ര-സാങ്കേതികവിദ്യകൾ ദേശീയ വികസനത്തിനും ലോകനന്മയ്ക്കുമായി പ്രയോജനപ്പെടുത്താനുമുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത നാം വീണ്ടും ഉറപ്പിക്കുന്നു.”

 

***


( റിലീസ് ഐ.ഡി: 2233843) സന്ദര്‍ശക കൗണ്ടര്‍ : 44