വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഐഐഎംസിയുടെ 57-ാമത് ബിരുദദാന സമ്മേളനത്തില്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു; പുതിയ അക്കാദമിക് ബ്ലോക്കിന് തറക്കല്ലിട്ടു
പോസ്റ്റഡ് ഓണ്‍:
27 FEB 2026 8:50PM by PIB Thiruvananthpuram
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ (ഐഐഎംസി) കല്‍പിത സര്‍വ്വകലാശാലയുടെ 57-ാമത് ബിരുദദാന ചടങ്ങ് ഇന്ന് ന്യൂഡല്‍ഹി കാമ്പസില്‍ നടന്നു. ഐഐഎംസി, 2024 ജനുവരിയില്‍ കല്‍പിത സര്‍വ്വകലാശാല പദവി നേടിയതിനുശേഷം, ബിരുദം നേടുന്ന ആദ്യബാച്ചിന്റെ ബിരുദദാന സമ്മേളനമാണിത്.
ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രധാന അടിസ്ഥാന സൗകര്യ വികസനത്തെ അടയാളപ്പെടുത്തിക്കൊണ്ട് ഒരു പുതിയ അക്കാദമിക് ബ്ലോക്കിന് ഉപരാഷ്ട്രപതി ചടങ്ങില്‍ തറക്കല്ലിട്ടു.
പത്രപ്രവര്‍ത്തനത്തില്‍ വെല്ലുവിളികളെ അവഗണിക്കരുതെന്നും അതേ സമയം, പുരോഗതിയെയും രാഷ്ട്രനിര്‍മ്മാണ ശ്രമങ്ങളെയും ഒരുപോലെ ഉയര്‍ത്തിക്കാട്ടണമെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ 57-ാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട്, ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു.

ജേണലിസം, അഡ്വര്‍ടൈസിങ് &പബ്ലിക് റിലേഷന്‍സ് എന്നിവയില്‍ ബിരുദം നേടുന്ന വിദ്യാര്‍ത്ഥികളോട് സംവദിക്കവേ, ഈ മേഖലയിലുള്ള ആശയവിനിമയത്തിലൂടെ അഭിലാഷങ്ങള്‍ രൂപപ്പെടുത്താനും ദേശീയ മുന്‍ഗണനകള്‍ വര്‍ദ്ധിപ്പിക്കാനും പുരോഗതിയെ പ്രചോദിപ്പിക്കുന്ന ആഖ്യാനങ്ങള്‍ രൂപപ്പെടുത്താനും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ഗ്ഗാത്മകത എന്നത് കേവലം വാണിജ്യ ഉപകരണമല്ല, മറിച്ച് പരിവര്‍ത്തനത്തിനും സാമൂഹിക മാറ്റത്തിനുമുള്ള ഉത്തേജകമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സാങ്കേതികവിദ്യ, പ്ലാറ്റ്‌ഫോമുകള്‍, മാധ്യമങ്ങള്‍ എന്നിവ വികസിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ, പത്രപ്രവര്‍ത്തനത്തിന്റെയും ആശയവിനിമയത്തിന്റെയും അടിസ്ഥാന തത്വങ്ങളായ കൃത്യത, നീതി, സമഗ്രത, വിശ്വാസ്യത എന്നീ മൂല്യങ്ങള്‍ക്ക് ഒരിക്കലും മാറ്റം ഉണ്ടാകുന്നില്ലെന്ന് ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. ലക്ഷ്യബോധത്തോടെയുള്ള ആശയവിനിമയരീതി ഉയര്‍ത്തിപ്പിടിക്കാനും ആത്മവിശ്വാസമുള്ളതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് സംഭാവന നല്‍കാനും അദ്ദേഹം ബിരുദധാരികളോട് അഭ്യര്‍ത്ഥിച്ചു.
ഉയര്‍ന്ന പ്ലേസ്‌മെന്റ് നിരക്കുള്ള ഇന്ത്യയിലെ മുന്‍നിര സ്ഥാപനങ്ങളിലൊന്നാണ് ഐഐഎംസി എന്നും മാധ്യമ വ്യവസായ മേഖലയില്‍ ബിരുദധാരികള്‍ക്ക് വ്യാപകമായി ആവശ്യകതയുണ്ടെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര വാര്‍ത്താവിതരണ & പ്രക്ഷേപണ ഇലക്ട്രോണിക്‌സ് & ഐടി, റെയില്‍വേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് പറഞ്ഞു.
സാങ്കേതികവിദ്യ, സമ്പദ്‌വ്യവസ്ഥ, സ്ട്രാറ്റജി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസേഷന്‍ സാധ്യമാക്കുന്നതിനും ഗവേഷണവും വൈദഗ്ധ്യവും വര്‍ദ്ധിപ്പിക്കുന്നതിനും മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരു ഫെലോഷിപ്പ് പ്രോഗ്രാം, അടുത്ത അക്കാദമിക് സെഷന്‍ മുതല്‍ ഐഐഎംസി അവതരിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഐഐഎംസിയില്‍ ഒരു ഇന്‍കുബേറ്റര്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. ഇന്ത്യന്‍ നാടോടി കഥകളെ സാങ്കേതികവിദ്യാധിഷ്ഠിത കഥാഖ്യാന രീതികളിലേക്ക് മാറ്റുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നൂതന സ്റ്റാര്‍ട്ടപ്പുകളെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ ഭാവി പാത രൂപപ്പെടുത്തുന്നതില്‍ 'ജെന്‍ ഭാരതി'ന്റെ പ്രാധാന്യത്തിന് അദ്ദേഹം ഊന്നല്‍ നല്‍കി .

ചടങ്ങില്‍, ആറ് കാമ്പസുകളിള്‍ നിന്നും ഒമ്പത് പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ 509 വിദ്യാര്‍ത്ഥികള്‍ക്ക് ഡിപ്ലോമകള്‍ നല്‍കി. ഏറ്റവും മികവ് പുലര്‍ത്തിയ 23 പേര്‍ക്ക് ക്യാഷ് െ്രെപസുകള്‍ ഉള്‍പ്പെടെ ആകെ 35 മെഡലുകള്‍ സമ്മാനിച്ചു. ഗ്രേഡ്, ക്രെഡിറ്റ് സംവിധാനത്തിന് കീഴിലുള്ള മാര്‍ക്ക് ഷീറ്റുകള്‍ ഡിജിലോക്കര്‍ വഴി ലഭ്യമാക്കിയിട്ടുണ്ട്.
ഐഐഎംസി നിലവില്‍ എട്ട് പിജി ഡിപ്ലോമ പ്രോഗ്രാമുകളും നിരവധി എംഎ പ്രോഗ്രാമുകളും നടത്തുന്നു. 2026–27 മുതല്‍ മൂന്ന് പുതിയ എംഎ കോഴ്‌സുകള്‍ അവതരിപ്പിക്കുന്നതിന് പദ്ധതിയുണ്ട്.
****
( റിലീസ് ഐ.ഡി: 2233795)
സന്ദര്‍ശക കൗണ്ടര്‍ : 34